‘നിരപരാധിയായ എന്റെ അമ്മയെ പൊതുജനത്തിനു മുന്നിൽ അപമാനിച്ചു’; അശ്ലീല കമന്റിട്ടയാൾക്കെതിരെ കേസുമായി ഗോപി സുന്ദർ
ഫെയ്സ്ബുക് പോസ്റ്റിനു താഴെ അമ്മയെക്കുറിച്ചു മോശം പരാമർശം നടത്തിയ ആൾക്കെതിരെ പരാതി നൽകി സംഗീതസംവിധായകൻ ഗോപി സുന്ദർ. സൈബർ പൊലീസിൽ പരാതി നൽകിയ വിവരം അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. പരാതിയുടെ പകർപ്പും പങ്കുവച്ചിട്ടുണ്ട്. ചിങ്ങം 1 പ്രമാണിച്ച് ഗോപി സുന്ദർ ഒരു സെൽഫി ഫെയ്സ്ബുക്കിൽ പോസ്റ്റ്

ഫെയ്സ്ബുക് പോസ്റ്റിനു താഴെ അമ്മയെക്കുറിച്ചു മോശം പരാമർശം നടത്തിയ ആൾക്കെതിരെ പരാതി നൽകി സംഗീതസംവിധായകൻ ഗോപി സുന്ദർ. സൈബർ പൊലീസിൽ പരാതി നൽകിയ വിവരം അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. പരാതിയുടെ പകർപ്പും പങ്കുവച്ചിട്ടുണ്ട്.
ചിങ്ങം 1 പ്രമാണിച്ച് ഗോപി സുന്ദർ ഒരു സെൽഫി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനു താഴെ നിരവധി പേരാണ് അശ്ലീല കമന്റുകളുമായി എത്തിയത്. അക്കൂട്ടത്തിലൊരാൾ ഗോപി സുന്ദറിന്റെ അമ്മയെക്കുറിച്ചു തികച്ചും മോശമായ പരാമർശം നടത്തി. പിന്നാലെ അയാളുടെ പ്രൊഫൈലും കമന്റുകളും ഉൾപ്പെടെയുള്ളവയുടെ സ്ക്രീൻഷോട്ടുകൾ ഗോപി പങ്കുവച്ചു. തുടർന്നാണ് നിയമത്തിന്റെ വഴിയെ നീങ്ങിയത്.
ഗോപി സുന്ദർ പരാതിയിൽ പറയുന്നതിങ്ങനെ:
മുൻപ് ഇത്തരം പ്രതികരണങ്ങളിൽനിന്ന് അങ്ങേയറ്റം സംയമനം പാലിക്കുകയും സ്വയം അകന്നു നിൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ വന്ന മൂന്ന് കമന്റുകൾ കണ്ട് ഞെട്ടിപ്പോയി. പ്രായമായ എന്റെ അമ്മയ്ക്കെതിരെയാണ് ഈ വ്യക്തി ഇത്രയും തരംതാഴ്ന്ന കമന്റ് പോസ്റ്റ് ചെയ്തത്. അത് അങ്ങേയറ്റം അശ്ലീലവും ഭയപ്പെടുത്തുന്നതും അപകീർത്തികരവുമാണ്.
പത്തുലക്ഷത്തിലേറെ പേർ പിന്തുടരുന്ന എന്റെ സോഷ്യൽ മീഡിയ ഹാൻഡിലില്‍ പലരും ഇത്തരം കമന്റുകൾ നടത്തിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അത്തരം അഭിപ്രായങ്ങൾ എന്റെ പ്രശസ്തിക്ക് ഹാനി വരുത്തി. എന്നെയും എന്റെ നിരപരാധിയായ അമ്മയെയും പൊതുജനങ്ങൾക്കു മുന്നിൽ അപമാനിച്ചു. ഈ അഭിപ്രായങ്ങൾ വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ട്രോൾ വിഡിയോകളായും മറ്റും പ്രചരിച്ചു. അത് കൂടുതൽ ദോഷകരമായി ഭവിച്ചു.