ഡബ്ല്യുസിസി അംഗങ്ങൾ എന്റെ ഹീറോസ്, കേരളത്തിൽ ജനിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു: ചിന്മയി
മലയാള സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളും ലൈംഗികാതിക്രമങ്ങളും മറനീക്കി പുറത്തുവരുന്നതിനോടു പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപദ. മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയെ ഗായിക പ്രശംസിച്ചു. ലൈംഗികാതിക്രമത്തിനെതിരായ സ്ത്രീകളുടെ പോരാട്ടത്തിന് മലയാളിസമൂഹം നൽകുന്ന പിന്തുണ

മലയാള സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളും ലൈംഗികാതിക്രമങ്ങളും മറനീക്കി പുറത്തുവരുന്നതിനോടു പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപദ. മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയെ ഗായിക പ്രശംസിച്ചു. ലൈംഗികാതിക്രമത്തിനെതിരായ സ്ത്രീകളുടെ പോരാട്ടത്തിന് മലയാളിസമൂഹം നൽകുന്ന പിന്തുണ കാണുമ്പോൾ കേരളത്തിൽ ജനിച്ചിരുന്നെങ്കിലെന്ന് താൻ ആഗ്രഹിച്ചുപോവുകയാണെന്ന് ചിന്മയി അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചു ഗായിക വാചാലയായത്.
‘ഹേമ കമ്മിറ്റിയുടെ പിന്നിൽ പ്രവർത്തിച്ചവരെയും ഡബ്ല്യുസിസി അംഗങ്ങളുടെ കഠിനാധ്വാനത്തെയും അഭിനന്ദിക്കുന്നു. അവരാണ് എന്റെ സൂപ്പർ ഹീറോസ്. ഇക്കാര്യത്തിൽ സ്ത്രീകളെല്ലാവരും ഒറ്റക്കെട്ടായി നിന്നു. ഇതൊന്നും മറ്റു ഭാഷാ സിനിമാ മേഖലയില്‍ കാണാൻ സാധിക്കില്ല. ലൈംഗികാതിക്രമ പരാതിയുമായി മുന്നോട്ടു വരുന്ന സ്ത്രീകൾക്കു ലഭിക്കുന്ന പിന്തുണ കാണുമ്പോൾ എനിക്ക് അസൂയ തോന്നുന്നു. എനിക്കിതുവരെ ഇത്തരമൊരു പിന്തുണ ലഭിച്ചിട്ടില്ല. ഞങ്ങൾ ഒരു സംഭവം പുറത്തു പറഞ്ഞാലും അതുമായി ബന്ധപ്പെട്ട് കേസ് ഫയൽ ചെയ്താലും പെട്ടെന്ന് ഒന്നും സംഭവിക്കില്ല. ആ കേസ് വർഷങ്ങളും പതിറ്റാണ്ടുകളും കിടന്നിഴയും. കഴിഞ്ഞ ഏഴ് വർഷമായി ഞാൻ ഇപ്പോഴും കോടതികൾ കയറി ഇറങ്ങുകയാണ്. ജോലി ചെയ്യാനുള്ള എന്റെ അവകാശത്തിനായി ഇപ്പോഴും പോരാടുന്നു. തമിഴ് സിനിമാമേഖല എന്നെ ഒറ്റപ്പെടുത്തി, മാറ്റിനിർത്തുകയാണ് ചെയ്തത്. ആരും എനിക്കു വേണ്ടി ശബ്ദിച്ചില്ല.
സിനിമ മേഖലയിലെ അതിക്രമങ്ങളെ നേരിടാൻ സ്ത്രീകൾ മുന്നിട്ടിറങ്ങിയതിൽ അതിയായി സന്തോഷിക്കുന്നു. എല്ലാ തൊഴിൽ മേഖലകളിലും സ്ത്രീകൾ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നുണ്ട്. മലയാളി നടിമാർ തമിഴ്, തെലുങ്ക് ഉൾപ്പെടെയുള്ള വിവിധ സിനിമ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ്. ഒരു ഡബ്ല്യുസിസി കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലെയും പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ലെന്നറിയാം. നിലവിലെ ലൈംഗികാരോപണങ്ങൾ സിനിമ മേഖലയിലെ മധ്യനിരയിലുള്ളവരെക്കുറിച്ചു മാത്രമാണ്. സൂപ്പർസ്റ്റാറുകളുടെ പങ്ക് ചൂണ്ടിക്കാട്ടാൻ ആരും തയാറായിട്ടില്ല. അവരും ഈ വിഷയത്തിൽ തെറ്റുകാരാണെന്നാണ് വിശ്വസിക്കുന്നത്. പക്ഷേ അവർ സംരക്ഷിക്കപ്പെടുന്നു. ഒരു സൂപ്പർസ്റ്റാറിനെതിരെ തമിഴിൽ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ പെട്ടെന്നത് പിൻവലിക്കുകയിരുന്നു. ഇത്തരക്കാർ എല്ലാ സിനിമ വ്യവസായത്തിലുമുണ്ട്’, ചിന്മയി ശ്രീപദ പറഞ്ഞു.
തമിഴ് സിനിമാ ലോകത്ത് മീ ടൂ ആരോപണമുന്നയിച്ച് രംഗത്തുവന്ന ആളുകളിൽ പ്രധാനിയാണ് ചിന്മയി ശ്രീപദ. 2018ല്‍ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ഗായിക പരാതി നൽകുകയായിരുന്നു. സംഗീതപരിപാടിക്കായി സ്വിറ്റ്‌സർലൻഡിലെത്തിയപ്പോൾ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഗായിക വെളിപ്പെടുത്തി. സംഭവം തമിഴ് സിനിമാ–സംഗീതമേഖലയെ ഒന്നാകെ പിടിച്ചുലച്ചു. പിന്നാലെ സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിങ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കി. നീണ്ട 5 വർഷങ്ങൾക്കു ശേഷം വിജയ് ചിത്രം ലിയോയിലൂടെ തൃഷയ്ക്കു ശബ്ദം നൽകി ചിന്മയി രണ്ടാം വരവ് നടത്തിയിരുന്നു.