ഔദ്യോഗിക തിരക്കുകൾ ഏറെ, വിശ്രമവേളകൾ ആനന്ദകരമാക്കാൻ കലയെ കൂട്ടുപിടിച്ച് ശ്രുതി!
ഗാർഹിക പീഡനവും മറ്റും നേരിടുന്ന സ്ത്രീകൾക്കു നിയമസഹായവും കൗൺസലിങ്ങും നൽകണം. കൂടാതെ, അഭയകേന്ദ്രമൊരുക്കണം. ജില്ലാ വനിതാ സംരക്ഷണ ഓഫിസർ ശ്രുതി വിനോദിന് ഔദ്യോഗിക തിരക്കുകൾ ഏറെയാണ്. എന്നാൽ, ശാസ്ത്രീയമായി അഭ്യസിച്ച കലകളെ കൈവിടാനൊന്നും ഇവർ ഒരുക്കമല്ല. വിശ്രമവേളകൾ ആനന്ദകരമാക്കാൻ നൃത്തത്തെയും കഥകളിയെയും

ഗാർഹിക പീഡനവും മറ്റും നേരിടുന്ന സ്ത്രീകൾക്കു നിയമസഹായവും കൗൺസലിങ്ങും നൽകണം. കൂടാതെ, അഭയകേന്ദ്രമൊരുക്കണം. ജില്ലാ വനിതാ സംരക്ഷണ ഓഫിസർ ശ്രുതി വിനോദിന് ഔദ്യോഗിക തിരക്കുകൾ ഏറെയാണ്. എന്നാൽ, ശാസ്ത്രീയമായി അഭ്യസിച്ച കലകളെ കൈവിടാനൊന്നും ഇവർ ഒരുക്കമല്ല. വിശ്രമവേളകൾ ആനന്ദകരമാക്കാൻ നൃത്തത്തെയും കഥകളിയെയും കൂട്ടുപിടിക്കുകയാണ് ഈ മുപ്പത്തേഴുകാരി. നൃത്തത്തോടാണ് ഏറെ പ്രതിപത്തി.
നാലാം വയസ്സിൽ കാലിൽ ചിലങ്ക കെട്ടിയതാണ്. ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുടിയും ആദ്യഗുരുവായ കലാമണ്ഡലം ബിന്ദു മോഹനകൃഷ്ണനിൽ നിന്നു പഠിച്ചു. കോട്ടയ്ക്കൽ പ്രവീൺബാബുവിനും ശിഷ്യപ്പെട്ടു. മോഹിനിയാട്ടത്തിലാണ് ശ്രുതി ഉപരിപഠനം നടത്തിയത്. തുടക്കത്തിൽ കലാമണ്ഡലം ക്ഷേമാവതിയുടെ ശിക്ഷണം. ബെംഗളൂരു രേവ സർവകലാശാലയിൽ നിന്നു ഡിപ്ലോമ നേടിയത് ഗോൾഡ് മെഡലോടെ. ഡോ.ഭാരതിശിവജിയുടെ ശിഷ്യയാകാൻ കഴിഞ്ഞതു ഭാഗ്യമായി കാണുന്നു ശ്രുതി.
മോഹിനിയാട്ടത്തിലെ കലാമണ്ഡലം, നളന്ദ ശൈലികൾ, കല്യാണിക്കുട്ടിയമ്മ വികസിപ്പിച്ചെടുത്ത സമ്പ്രദായം എന്നിവയെല്ലാം പഠിക്കാനും അരങ്ങുകളിൽ പ്രയോഗിക്കാനും ഇതുവഴി അവസരമുണ്ടായി. ഒട്ടേറെ ശിൽപശാലകളിൽ പ്രബന്ധമവതരിപ്പിച്ചു. സെമിനാറുകളിൽ പങ്കാളിയായി. പ്രമുഖർക്കു മുന്നിൽ നൃത്തമാടിയതിനു പുറമേ അവർക്കൊപ്പം വേദി പങ്കിടുകയും ചെയ്തു. സർക്കാരിന്റെ സാംസ്കാരിക പരിപാടികളിൽ വനിത, ശിശു വികസന വകുപ്പിനെ പ്രതിനിധീകരിച്ചു പലതവണ നൃത്തം ചെയ്തു. സംസ്ഥാനത്തിനു പുറത്തും ഒട്ടേറെ വേദികൾ കിട്ടി. നൃത്തം, നൃത്യം, നാട്യം എന്നീ 3 ക്രമങ്ങളും സമ്മേളിച്ച നൃത്തക്കച്ചേരികൾ മണ്ണാറശാലയിലും മറ്റും അവതരിപ്പിക്കാനും സാധിച്ചു. നൃത്തത്തിൽ ഇനിയും കൂടുതൽ പഠിക്കണമെന്നു ആഗ്രഹമുണ്ടെങ്കിലും കലകളെ വെറും മത്സര ഇനങ്ങൾ മാത്രമാക്കി മാറ്റുന്നതിനോടു യോജിപ്പില്ലെന്നു ശ്രുതി പറയുന്നു.
ആത്മാവിഷ്ക്കാരത്തിനുള്ള ഉപാധിയായാണ് കലകളെ കാണുന്നത്. വെറുതെ ഒരു പ്രകടനം എന്നതിനുപരി കാര്യഗൗരവത്തോടെ ഇവയെ സമീപിക്കാനാണ് ഇഷ്ടം. കോളജ് പഠനകാലത്താണ് കഥകളി അഭ്യസിക്കാൻ തുടങ്ങിയത്. മോഹിനിയാട്ടം പഠിച്ചതു കൊണ്ടുതന്നെ ലാസ്യവേഷങ്ങളോടാണ് കൂടുതൽ ഇഷ്ടം. കോട്ടയ്ക്കൽ സി.എം.ഉണ്ണിക്കൃഷ്ണന്റെ കീഴിൽ ഇപ്പോഴും പഠനം തുടരുന്നു. അതോടൊപ്പം അരങ്ങുകളിലുമെത്തുന്നു. സാവിത്രി ആർ.വാരിയരുടെ നേതൃത്വത്തിലുള്ള തിരുവാതിരക്കളി സംഘത്തിലും അംഗമാണ്. വിമുക്തഭടനായ കോട്ടയ്ക്കൽ കെ.ചന്ദ്രശേഖരമാരാരുടെയും റിട്ട. അധ്യാപിക ടി.എം.ഗീതയുടെയും മകളായ ശ്രുതി ഇപ്പോൾ പൂക്കാട്ടിരിയിലാണ് താമസം. ഭർത്താവ്: വിനോദ് ബാലകൃഷ്ണൻ (സൂപ്രണ്ട്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫിസ് ). ആയോധന കലകളും ചെണ്ടയും അഭ്യസിക്കുന്ന, ഏഴാംക്ലാസ് വിദ്യാർഥി അഭിറാം വിനായക് മകനാണ്.