വിവാഹപ്പന്തലിൽ മകളെ ചേർത്തു പിടിച്ച് ദുർഗ; പുതിയ തുടക്കമെന്ന് കുറിപ്പ്
തന്റെ വിവാഹത്തിന്റെയും അനുബന്ധ ചടങ്ങുകളുടെയും ചിത്രങ്ങൾ പങ്കുവച്ച് ഗായിക ദുർഗ വിശ്വനാഥ്. ദൃശ്യങ്ങൾ കോർത്തിണക്കിയുള്ള വിഡിയോയും ഗായിക സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. വിവാഹശേഷമുള്ള സ്നേഹവിരുന്ന് വേദിയിൽ മകളെ ചേർത്തുപിടിച്ചു നിൽക്കുന്ന ദുർഗയെ ദൃശ്യങ്ങളിൽ കാണാനാകും. ‘ഗുരുപരമ്പരയുടെയും ബന്ധു

തന്റെ വിവാഹത്തിന്റെയും അനുബന്ധ ചടങ്ങുകളുടെയും ചിത്രങ്ങൾ പങ്കുവച്ച് ഗായിക ദുർഗ വിശ്വനാഥ്. ദൃശ്യങ്ങൾ കോർത്തിണക്കിയുള്ള വിഡിയോയും ഗായിക സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. വിവാഹശേഷമുള്ള സ്നേഹവിരുന്ന് വേദിയിൽ മകളെ ചേർത്തുപിടിച്ചു നിൽക്കുന്ന ദുർഗയെ ദൃശ്യങ്ങളിൽ കാണാനാകും.
‘ഗുരുപരമ്പരയുടെയും ബന്ധു ജനങ്ങളുടെയും അനുഗ്രഹത്താൽ ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ ഞങ്ങൾ പുതിയ ജീവിതത്തിലേക്ക് തുടക്കം കുറിച്ചു. അനുഗ്രഹാശിസ്സുകൾക്ക് ഏവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു’, എന്ന് ദുർഗ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. നിരവധി പേരാണു ദുർഗയ്ക്കും വരൻ ഋജുവിനും വിവാഹമംഗളാശംസകൾ നേർന്നു രംഗത്തെത്തുന്നത്. വ്യാഴാഴ്ചയാണ് ദുർഗ വിശ്വനാഥും ഋജുവും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വ്യാഴം പുലർച്ചെയായിരുന്നു വിവാഹം. കണ്ണൂർ സ്വദേശിയായ ഋജു ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ കൂടിയാണ്.
സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ വേദിയിലൂടെ മലയാളികൾക്കു സുപരിചിതയായ ദുർഗയുടെ പുനർവിവാഹമാണിത്. ആദ്യ വിവാഹ ബന്ധത്തിൽ ദുർഗയ്ക്ക് ഒരു മകളുണ്ട്. പിന്നണിഗാനരംഗത്തും സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമാണ് ദുർഗ.