ഓർമകളിൽ വീണ്ടും പൂപ്പൊലിപ്പാട്ടിന്റെ ഈണമുണർത്തി ഓണമെത്തിക്കഴിഞ്ഞു. ഓരോ കാതിലും ഇനി ഓണപ്പാട്ടിന്റെ താളം. പൂവട്ടികളിലും കോടിയുടുപ്പിന്റെ കസവുകരയിലും പാട്ടിന്റെ തൊങ്ങൽ കിലുങ്ങുന്ന ഓണക്കാലത്ത് ആസ്വദിച്ചുകേൾക്കാൻ ഒരു പിടി ഗാനങ്ങളുമായി മനോരമ മ്യൂസിക് തയാറായിക്കഴിഞ്ഞു. എംജി സർവകലാശാല കലോൽസവത്തിൽ വിജയികളായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓർമകളിൽ വീണ്ടും പൂപ്പൊലിപ്പാട്ടിന്റെ ഈണമുണർത്തി ഓണമെത്തിക്കഴിഞ്ഞു. ഓരോ കാതിലും ഇനി ഓണപ്പാട്ടിന്റെ താളം. പൂവട്ടികളിലും കോടിയുടുപ്പിന്റെ കസവുകരയിലും പാട്ടിന്റെ തൊങ്ങൽ കിലുങ്ങുന്ന ഓണക്കാലത്ത് ആസ്വദിച്ചുകേൾക്കാൻ ഒരു പിടി ഗാനങ്ങളുമായി മനോരമ മ്യൂസിക് തയാറായിക്കഴിഞ്ഞു.

എംജി സർവകലാശാല കലോൽസവത്തിൽ വിജയികളായ മഹാരാജാസ് കോളജിലെ വിദ്യാർഥികൾ തയാറാക്കിയ ‘പൂക്കൂടയേന്തി പൂനുള്ളിപ്പോരണ പൂക്കാരിപ്പെണ്ണേ’ എന്നു തുടങ്ങുന്ന ഗാനം ഇതിനകം ക്യാംപസുകളിലെ ഓണാഘോഷ വേദികളിൽ തരംഗമായിക്കഴിഞ്ഞു.

ADVERTISEMENT

മുളവുകാട് സുധീർ ആശാനാണ് പാട്ടിന്റെ വരികൾ തയാറാക്കിയതും സംഗീതം പകർന്നതും. മുളവുകാടിന്റെ വയൽവരമ്പുകളും പൂമേടുകളും പശ്ചാത്തലമാക്കി ചിത്രീകരിച്ച ഗാനം പഴയൊരോണപ്പാട്ടിന്റെ ഓർമകളിലേക്കു നമ്മെ പിൻനടത്തുകയാണ്. ശ്യാമകുമാർ മേളപ്പൊലിമ, മഹേഷ് കുമ്പളം, അഞ്ജന രവീന്ദ്രൻ, ആവണി, അഭി സൂര്യ, ആഷ്‌ലി, ശ്രീലക്ഷ്മി, ഐശ്വര്യ എന്നിവർ ചേർന്നാണ് ഗാനങ്ങൾ ആലപിച്ചത്. 

എം.ജി.ശ്രീകുമാറും എംഎൽഎ കൂടിയായ ഗായിക ദലീമ ജോജോയും നടൻ ബൈജു എഴുപുന്നയും ഒരുമിക്കുന്ന ഒരു അടിച്ചുപൊളി ഓണപ്പാട്ടാണ് മറ്റൊന്ന്. താളം തുള്ളും വഞ്ചിപ്പൂരം എന്നു തുടങ്ങുന്ന ഈ ഗാനം രചിച്ചത് ദലീമയാണ്. സംഗീതം അനിൽ പീറ്റർ. 

ADVERTISEMENT

‘തന്നാനേ താനിന്നാനേ’ എന്നു തുടങ്ങുന്ന നാടോടിപ്പാട്ടും ആസ്വാദകർക്കിടയിൽ ശ്രദ്ധേയമായിക്കഴിഞ്ഞു. പഴമക്കാർ പലവട്ടം പാടിക്കേട്ട നാടൻ ഓണപ്പാട്ടീണം വീണ്ടും സംഗീതം പകർന്ന് അണിയിച്ചൊരുക്കിയത് രജീഷ് മുളവുകാടാണ്. പഴയ കൊയ്ത്തുകാലങ്ങളെ ഓർമിപ്പിക്കുന്ന ഈണമോടെ ഈ ഗാനം നമുക്ക് പ്രിയതരമാകുന്നു. ആയിരം കാതം അകലെനിന്ന് എഴുന്നള്ളിവരുന്ന മാവേലിക്കുള്ള സ്വാഗതഗാനംകൂടിയാകുന്നു ഈ നാടൻപാട്ടീണം. 

പാട്ടിന്റേതു മാത്രമല്ലല്ലോ, താളാത്മകമായ ചുവടുവയ്പുകളുടേതു കൂടിയാണ് ഓണാഘോഷം. ‘വന്നല്ലോ പൊന്നോണം’ എന്നു തുടങ്ങുന്ന ഗാനത്തിനു ചുവടു വയ്ക്കുകയാണ് എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസിലെ ഒരു കൂട്ടം മിടുക്കികൾ. ചിറ്റൂർ ഗോപിയുടെ വരികൾക്ക് കണ്ണന്റെ സംഗീതം. ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാർ. എളമക്കര സുനിൽകുമാർ ആണ് നൃത്തത്തിന്റെ കൊറിയോഗ്രഫി ഒരുക്കിയിരിക്കുന്നത്. 

ADVERTISEMENT

‘വന്നല്ലോ പൊന്നോണം കുന്നാല നാട്ടിൻ പൂക്കാലം

പൊട്ടുംതൊട്ടേ തുമ്പീ നീ വായോ..

ചിറകാട്ടിക്കൊണ്ടേ തുമ്പീ നീ വായോ..’

സേറ, അനഘ, ശ്രീഗൗരി, പാർവതി നന്ദ, ദിവ്യ, മെലീസ, അഭിരാമി തുടങ്ങിയ കൊച്ചുമിടുക്കികളാണ് വിഷ്വലിൽ അണിനിരക്കുന്നത്. യുപി, ഹൈസ്കൂൾ ക്ലാസുകളിലെ വിദ്യാർഥിനികൾ ഓണച്ചുവടുകളുമായി ഗാനത്തെ മനോഹരമാക്കുന്നു. ഒപ്പം മാവേലിത്തമ്പുരാനും ഓണക്കാഴ്ചകളും കൂടി നിറയുമ്പോൾ വർണശബളമാകുന്നു മനോരമ മ്യൂസിക്കിന്റെ ഓണവിരുന്ന്. 

English Summary:

Manorama Music Onam songs release