‘സ്പിരിറ്റ്’ എന്ന ചിത്രത്തിലെ രഘുനന്ദനെ ഓർമയില്ലേ? അവനവനെ തന്നെ കുടിച്ചുവറ്റിച്ചും പുകച്ചുതള്ളിയും കാലം കഴിച്ചവൻ. കുടിച്ചു തീർത്ത കുപ്പികളിലോരോന്നിലും ഒരു തിരയടങ്ങാക്കടൽ ബാക്കിവച്ചവൻ. നഗരത്തിരക്കിലെ ബാറുകളിൽ പതിവു സന്ദർശകനായിരുന്നിട്ടും രഘുനന്ദൻ പെട്ടെന്നൊരിക്കൽ മദ്യപാനത്തോടു ഗുഡ്‌ബൈ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സ്പിരിറ്റ്’ എന്ന ചിത്രത്തിലെ രഘുനന്ദനെ ഓർമയില്ലേ? അവനവനെ തന്നെ കുടിച്ചുവറ്റിച്ചും പുകച്ചുതള്ളിയും കാലം കഴിച്ചവൻ. കുടിച്ചു തീർത്ത കുപ്പികളിലോരോന്നിലും ഒരു തിരയടങ്ങാക്കടൽ ബാക്കിവച്ചവൻ. നഗരത്തിരക്കിലെ ബാറുകളിൽ പതിവു സന്ദർശകനായിരുന്നിട്ടും രഘുനന്ദൻ പെട്ടെന്നൊരിക്കൽ മദ്യപാനത്തോടു ഗുഡ്‌ബൈ പറഞ്ഞു. അമിതമദ്യപാനിയായ ഒരു യുവസുഹൃത്തിന്റെ അകാലമരണം തന്റെ മടിയിൽ ഏറ്റുവാങ്ങിയ ഒരു നിമിഷത്തെ തീരുമാനം. എന്നിട്ടും അയാൾ വീട്ടിലെ ചില്ലലമാരകളിൽ വീര്യംനിറഞ്ഞ കുപ്പികൾ സൂക്ഷിച്ചുവച്ചു. എത്രയവസാനിപ്പിച്ചിട്ടും ഓർമകളിലെങ്കിലും പിന്നെയും വാസനിച്ചുകൊണ്ടേയിരുന്ന മറ്റൊന്നുകൂടിയുണ്ടായിരുന്നു അയാൾക്ക്. അതയാളുടെ പ്രണയമായിരുന്നു. വിവാഹജീവിതത്തോളമെത്തി ഒടുവിൽ വഴി പിരിഞ്ഞ പങ്കാളിയെ കുറിച്ചോർത്ത് അയാൾ ഒരിക്കലും നൊമ്പരപ്പെട്ടു കണ്ടില്ല നമ്മൾ. പക്ഷേ ഒരിക്കൽ മാത്രം, ആ ഇപ്പോഴില്ലാ പ്രണയത്തിന്റെ തീവ്രനഷ്‌ടബോധം തീണ്ടി അയാൾ വേവുന്നതു നമ്മൾ നേരിൽ കണ്ടു. അന്നേരം അയാൾക്കൊപ്പം നമ്മളുമുണ്ടായിരുന്നു. നമുക്കൊപ്പം ഈ വരികളും.

മഴ കൊണ്ടു മാത്രം മുളയ്‌ക്കുന്ന വിത്തുകൾ

ADVERTISEMENT

ചിലതുണ്ട് മണ്ണിൻ മനസ്സിൽ

പുറത്തു നിലാവൊഴുകുന്നൊരു രാത്രിമുറിയിലായിരുന്നു അയാൾ അപ്പോൾ. കൂടെ അയാളുടെ ഒരുകാലംഭാര്യയായിരുന്ന മീരയും. ഇന്നവൾ മറ്റൊരാളുടെ ഭാര്യയാണ്. രഘുനന്ദന്റെ  തന്നെ ഏറ്റവും അടുത്ത സുഹൃത്ത് അലക്‌സിയുടെ ജീവിത പങ്കാളി. അലക്‌സിക്കൊപ്പമുള്ള മീരയുടെ ജീവിതം നോക്കിക്കാണുന്നവർക്ക് അവൾ ഒരുകാലം മറ്റൊരാളുടെ ഭാര്യയായിരുന്നുവെന്ന് തോന്നുക പോലുമില്ല. മീരയുമായുള്ള  കൂടിക്കാഴ്‌ചകളിൽ ഒരിക്കൽ പോലും രഘുവും അത് ഓർത്തുകാണില്ല. എന്നിട്ടും ആ രാത്രിയിൽ അവർക്കിരുവർക്കും അതോർക്കാതിരിക്കാനുമായില്ല. കാരണം കേൾക്കുന്ന വരികളിലത്രയും ഒരുകാലം അവരൊരുമിച്ചോമനിച്ചൊരു പ്രണയമുണ്ടായിരുന്നു, 

അപ്പോൾ പ്രണയത്തിനു മാത്രമാകുന്നൊരു കാന്തികതയിൽ അവർക്കു പരസ്‌പരം കൺകോർക്കാതെ വയ്യ. ആ രാത്രിക്കും ആ കവിതയ്‌ക്കും വേണ്ടി ഒരു ഡ്രിങ്ക്‌സ് കഴിച്ചുകൂടെ എന്നു മീര ചോദിക്കുന്നുണ്ട് രഘുവിനോട്. തന്റെ മദ്യപാനം എന്നെന്നേക്കുമായി അവസാനിപ്പിച്ചെന്ന് രഘു മറുപടി പറയുമ്പോൾ അവൾ കളിയായി പറയുന്നുണ്ട് ഈ ഒരു രാത്രിക്കു വേണ്ടി ഒരു പെഗ് എങ്കിലും ബാക്കിവയ്‌ക്കണമായിരുന്നു എന്ന്. ഈ ഒരു രാത്രിക്കുവേണ്ടി എന്നെയും ബാക്കിവയ്‌ക്കണമായിരുന്നുവെന്ന്... 

ശരിയാണ്... ഒരുമിച്ചു ചേരാനാകാതെ പോകുന്ന ഓരോ പ്രണയവും എന്തോ ബാക്കിവയ്ക്കുന്നുണ്ട്....  

ADVERTISEMENT

ഗാനം: മഴ കൊണ്ടു മാത്രം മുളയ്‌ക്കുന്ന വിത്തുകൾ

ചിത്രം: സ്പിരിറ്റ്

രചന: റഫീഖ് അഹമ്മദ്

സംഗീതം: ഷഹബാസ് അമൻ

ADVERTISEMENT

ആലാപനം: വിജയ് യേശുദാസ്

മഴ കൊണ്ടു മാത്രം മുളയ്‌ക്കുന്ന വിത്തുകൾ

ചിലതുണ്ട് മണ്ണിൻ മനസ്സിൽ

പ്രണയത്തിനാൽ മാത്രമെരിയുന്ന ജീവന്റെ 

തിരകളുണ്ടാത്മാവിനുള്ളിൽ

ഒരു ചുംബനത്തിനാൽ ദാഹം ശമിക്കാതെ

എരിയുന്ന പൂവിതൾ തുമ്പുമായി

പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ 

മധുരം പടർന്നൊരു ചുണ്ടുമായി

വെറുതെ പരസ്‌പരം നോക്കിയിരിക്കുന്നു

നിറമൗനചഷകത്തിനിരുപുറമായ്

സമയകല്ലോലങ്ങൾ കുതറുമീ കരയിൽ നാം

മണലിന്റെ ആർദ്രമാം മാറിടത്തിൽ

ഒരു മൗനശിൽപം മെനഞ്ഞുതീർത്തെന്തിനോ

പിരിയുന്ന സാന്ധ്യവിഷാദമായി

ഒരു സാഗരത്തിൻ മിടിപ്പുമായി

English Summary:

Mazhakondu Mathram song from the movie Spirit

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT