വിഖ്യാത കർണാടക സംഗീതജ്ഞ എം.എസ് സുബ്ബലക്ഷ്മിക്ക് ആദരമർപ്പിച്ച് വിദ്യാബാലന്റെ ഫോട്ടോഷൂട്ട്. ഗായികയുടെ 108–ാം ജന്മവാർഷികദിനത്തിലാണ് എം.എസ് സുബ്ബലക്ഷ്മിയായി വിദ്യാബാലന്റെ പകർന്നാട്ടം. സുബ്ബലക്ഷ്മിയുടെ മുഖഭാവങ്ങൾ ഒരു കണ്ണാടി പകർത്തുന്നതുപോലെ കൃത്യവും സൂക്ഷ്മവുമായി വിദ്യാ ബാലൻ അനുകരിക്കുന്നു. മുടിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഖ്യാത കർണാടക സംഗീതജ്ഞ എം.എസ് സുബ്ബലക്ഷ്മിക്ക് ആദരമർപ്പിച്ച് വിദ്യാബാലന്റെ ഫോട്ടോഷൂട്ട്. ഗായികയുടെ 108–ാം ജന്മവാർഷികദിനത്തിലാണ് എം.എസ് സുബ്ബലക്ഷ്മിയായി വിദ്യാബാലന്റെ പകർന്നാട്ടം. സുബ്ബലക്ഷ്മിയുടെ മുഖഭാവങ്ങൾ ഒരു കണ്ണാടി പകർത്തുന്നതുപോലെ കൃത്യവും സൂക്ഷ്മവുമായി വിദ്യാ ബാലൻ അനുകരിക്കുന്നു.

മുടിയിൽ മുല്ലപ്പൂ ചൂടി, നെറ്റിയിൽ കുങ്കുമം തൊട്ട്, പട്ടുടുത്ത് സ്വയം മറന്നു പാടുന്ന സുബ്ബലക്ഷ്മിയായി ഫോട്ടോകളിൽ നിറയുകയാണ് വിദ്യാബാലൻ. പല നിറങ്ങളിലുള്ള കാഞ്ചീപുരം പട്ടുടുത്താണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്. ഫോട്ടോകൾക്ക് പശ്ചാത്തലമായി സുബ്ബലക്ഷ്മിയുടെ പ്രശസ്തമായ 'സുപ്രഭാത'വും ചേർത്തിരിക്കുന്നു. അദ്ഭുതത്തോടെയാണ് ആരാധകർ വിദ്യാബാലന്റെ ഫോട്ടോ ട്രിബ്യൂട്ടിനെ സ്വീകരിച്ചത്. ആദ്യനോട്ടത്തിൽ ആരും തെറ്റിദ്ധരിച്ചു പോകുന്ന രൂപസാദ്യശ്യമുണ്ട് വിദ്യാബാലനെന്ന് ആരാധകർ പറയുന്നു.

ADVERTISEMENT

60കളിലും 80കളിലും എം.എസ്.സുബ്ബലക്ഷ്മി ധരിച്ചിരുന്നതും ജനപ്രിയമാക്കിയതുമായ നാല് സാരികളാണ് വിദ്യാബാലൻ ഈ ഫോട്ടോഫീച്ചറിനായി തിരഞ്ഞെടുത്തത്. "സമ്പന്നവും അതുല്യവുമായ സാരികൾ എം.എസ്.അമ്മയുടെ രൂപഭാവത്തിന്റെ ഒരു പകുതിയാണെങ്കിൽ, മറുപകുതി നെറ്റിയിലെ പരമ്പരാഗത കുങ്കുമവും വിഭൂതിയും, ഇരുവശത്തുമുള്ള വലിയ മൂക്കുത്തികളും, മുടിയെ അലങ്കരിക്കുന്ന മുല്ലപ്പൂവുമാണ്," വിദ്യാ ബാലൻ കുറിച്ചു. 

എം.എസ് സുബ്ബലക്ഷ്മിയായി അഭിനയിക്കുക എന്നത് തന്റെ ഏറെക്കാലത്തെ ആഗ്രഹമാണെന്ന് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് വിദ്യാ ബാലൻ വെളിപ്പെടുത്തി. സുബ്ബലക്ഷ്മിയായുള്ള മേക്കോവർ അതിഗംഭീരമാണെന്നാണ് ആരാധകരുടെ കമന്റുകൾ. ഇരുവരും തമ്മിലുള്ള രൂപസാദൃശ്യം വിസ്മയകരമാണെന്ന് ആരാധകർ കുറിച്ചു. ഗായികയുടെ ജീവിതം സിനിമയാക്കുകയാണെങ്കിൽ തീർച്ചയായും ആ വേഷം വിദ്യാ ബാലൻ തന്നെ ചെയ്യണമെന്നാണ് ആരാധകപക്ഷം.  

English Summary:

Bollywood Actor Vidya Balan photo tribute for legendary Carnatic Singer M. S. Subbulakshmi on her 108th birth anniversary

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT