'തിങ്കൾപ്പൂവിന് കിട്ടുന്ന രണ്ടാമത്തെ അംഗീകാരം'; സൈമ പുരസ്കാര സന്തോഷം പങ്കിട്ട് ഗായിക ആൻ ആമി
കരിയറിലെ ആദ്യ സൈമ പുരസ്കാരം നേടിയ സന്തോഷം പങ്കുവച്ച് ഗായിക ആൻ ആമി. ദുബായിൽ വച്ചു നടന്ന പുരസ്കാരരാവിൽ ആൻ ആമി മികച്ച ഗായികയ്ക്കുള്ള സൈമ പുരസ്കാരം ഏറ്റുവാങ്ങി. പാച്ചുവും അദ്ഭുതവിളക്കും എന്ന സിനിമയിലെ 'തിങ്കൾപ്പൂവിൻ' എന്നു തുടങ്ങുന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്. ഈ ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള

കരിയറിലെ ആദ്യ സൈമ പുരസ്കാരം നേടിയ സന്തോഷം പങ്കുവച്ച് ഗായിക ആൻ ആമി. ദുബായിൽ വച്ചു നടന്ന പുരസ്കാരരാവിൽ ആൻ ആമി മികച്ച ഗായികയ്ക്കുള്ള സൈമ പുരസ്കാരം ഏറ്റുവാങ്ങി. പാച്ചുവും അദ്ഭുതവിളക്കും എന്ന സിനിമയിലെ 'തിങ്കൾപ്പൂവിൻ' എന്നു തുടങ്ങുന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്. ഈ ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ആൻ നേടിയിരുന്നു.
ആൻ ആമിയുടെ വാക്കുകൾ: "എന്റെ ആദ്യ സൈമ! തിങ്കൾപ്പൂവിന് കിട്ടുന്ന രണ്ടാമത്തെ ആദരവും! ഈ അംഗീകാരം എന്നെ വിനയാന്വിതയാക്കുന്നു. മികച്ച ഗായികയ്ക്കുള്ള (മലയാളം) പുരസ്കാരത്തിനും അവിസ്മരണീയമായ ഒരു സായാഹ്നം സമ്മാനിച്ചതിനും സൈമയ്ക്ക് നന്ദി. അഖിൽ സത്യൻ, ജസ്റ്റിൻ പ്രഭാകരൻ... നിങ്ങൾ രണ്ടുപേരും ഇല്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. എന്നിൽ വിശ്വാസം അർപ്പിച്ചതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്റെ ഹൃദയം നിറഞ്ഞ നന്ദി. പാച്ചുവും അദ്ഭുതവിളക്കും സിനിമയുടെ മൊത്തം ടീമിനും ഈ പുരസ്കാരം സമർപ്പിക്കുന്നു. ഒപ്പം എനിക്ക് വോട്ട് ചെയ്ത ഓരോരുത്തർക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി. ഒരുപാടു സന്തോഷം, ഒരുപാടു സ്നേഹം."
അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അദ്ഭുതവിളക്കും എന്ന ചിത്രത്തിനു വേണ്ടി ജസ്റ്റിൻ പ്രഭാകരൻ ഈണമിട്ട ഗാനമാണ് 'തിങ്കൾപ്പൂവിൻ'. മനു മഞ്ജിത്തിന്റേതാണ് വരികൾ.
2016 മുതൽ മലയാള ചലച്ചിത്ര പിന്നണിഗാനരംഗത്ത് സജീവമാണ് ആൻ ആമി. ഗായിക മാത്രമല്ല മികച്ച ഡബിങ് ആർട്ടിസ്റ്റ് കൂടിയാണ് താരം. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിലെ 'ഏതു മേഘമാരി' എന്ന ഗാനത്തിലൂടെയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്.