വിനായകനും സുരാജ് വെഞ്ഞാറമൂടും മുഖ്യവേഷങ്ങളിലെത്തുന്ന ‘തെക്ക് വടക്ക്’ എന്ന ചിത്രത്തിലെ ആദ്യഗാനം യൂട്യൂബിൽ തരംഗമാകുന്നു. ‘കസകസ’ എന്നു തുടങ്ങുന്ന പാട്ടിൽ വിനായകന്റെ തകർപ്പൻ പ്രകടനമാണ് ഹൈലൈറ്റ്. സാം സിഎസ് ഈണമൊരുക്കിയ ഗാനം പാടിയിരിക്കുന്നത് ആന്റണി ദാസന്‍, പ്രസീദ പാലക്കല്‍ എന്നിവര്‍ ചേര്‍ന്നാണ്. സാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിനായകനും സുരാജ് വെഞ്ഞാറമൂടും മുഖ്യവേഷങ്ങളിലെത്തുന്ന ‘തെക്ക് വടക്ക്’ എന്ന ചിത്രത്തിലെ ആദ്യഗാനം യൂട്യൂബിൽ തരംഗമാകുന്നു. ‘കസകസ’ എന്നു തുടങ്ങുന്ന പാട്ടിൽ വിനായകന്റെ തകർപ്പൻ പ്രകടനമാണ് ഹൈലൈറ്റ്. സാം സിഎസ് ഈണമൊരുക്കിയ ഗാനം പാടിയിരിക്കുന്നത് ആന്റണി ദാസന്‍, പ്രസീദ പാലക്കല്‍ എന്നിവര്‍ ചേര്‍ന്നാണ്. സാം സിഎസും ആലാപനത്തിൽ പങ്കുചേർന്നിട്ടുണ്ട്. ലക്ഷ്മി ശ്രീകുമാർ ആണ് പാട്ടിനു വരികൾ കുറിച്ചത്. 

പാർട്ടി മൂഡിലുള്ള ‘കസകസ’ ഗാനം ചുരുങ്ങിയ സമയം കൊണ്ട് ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളോടെ പാട്ട് ട്രെൻഡിങ്ങിലും ഇടം പിടിച്ചിരിക്കുകയാണ്. വിനായകന്റെ ചുവടുകൾ അതിശയിപ്പിക്കുന്നു എന്നാണ് ലഭിക്കുന്ന പ്രതികരണങ്ങളിലേറെയും. 

ADVERTISEMENT

ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നീ യുവതാരങ്ങളും അണിനിരക്കുന്ന ചിത്രമാണ് ‘തെക്ക് വടക്ക്’. എസ്.ഹരീഷിന്റെ രചനയിൽ പ്രേം ശങ്കർ ചിത്രം സംവിധാനം ചെയ്യുന്നു. സുരേഷ് രാജൻ ആണ് ഛായാഗ്രാഹകൻ. എഡിറ്റിങ്: കിരൺ ദാസ്. ഒക്ടോബർ 4ന് ചിത്രം പ്രദർശനത്തിനെത്തും. 

English Summary:

Kasa Kasa song from the movie Thekku Vadakku

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT