തൊണ്ണൂറുകളിലെ ഓണപ്പാട്ടുകളുടെ സ്മരണയുണർത്തി ‘പൊന്നോണം’ ശ്രദ്ധേയമാവുന്നു. ഈ വർഷത്തെ ഓണപ്പാട്ടുകളിൽ സ്പോട്ടിഫൈ അടക്കമുള്ള സംഗീത സ്ട്രീമിങ് ആപ്പുകളിൽ മുൻനിരയിൽ പൊന്നോണം ഇടംപിടിച്ചു കഴിഞ്ഞു. ചലച്ചിത്ര സംഗീതസംവിധായകനും നിർമാതാവുമായ രാജേഷ് ബാബു.െക.ശൂരനാടിന്റെ സംഗീതസംവിധാനത്തിൽ പിറന്ന ഓണപ്പാട്ടാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊണ്ണൂറുകളിലെ ഓണപ്പാട്ടുകളുടെ സ്മരണയുണർത്തി ‘പൊന്നോണം’ ശ്രദ്ധേയമാവുന്നു. ഈ വർഷത്തെ ഓണപ്പാട്ടുകളിൽ സ്പോട്ടിഫൈ അടക്കമുള്ള സംഗീത സ്ട്രീമിങ് ആപ്പുകളിൽ മുൻനിരയിൽ പൊന്നോണം ഇടംപിടിച്ചു കഴിഞ്ഞു. ചലച്ചിത്ര സംഗീതസംവിധായകനും നിർമാതാവുമായ രാജേഷ് ബാബു.െക.ശൂരനാടിന്റെ സംഗീതസംവിധാനത്തിൽ പിറന്ന ഓണപ്പാട്ടാണ് പൊന്നോണം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജേഷ് ബാബുവും കൈതപ്രവും ഒരുക്കിയ ഹൃദയമേ എന്ന ഗാനം തരംഗമാായിരുന്നു. ഇതിനുപിറകെയാണ് പൊന്നോണമെന്ന ഓണപ്പാട്ട് ഒരുക്കിയത്. 

കൊല്ലം ശൂരനാട് സ്വദേശിയായ രാജേഷ്ബാബു വിവിധ മൾട്ടിനാഷനൽ കമ്പനികളുടെ എച്ച്ആർ മാനേജർ പദവി രാജിവച്ചാണ് സംഗീത മേഖലയിൽ സജീവമായത്. കോഴിക്കോട്ടാണ് താമസം. ശ്രീകുമാരൻതമ്പി എഴുതിയ യേശുദാസ് പാടിയ അനേകം ഓണപ്പാട്ടുകൾ എൺപതുകളിലും തൊണ്ണൂറുകളിലും മലയാളികൾ നെഞ്ചിലേറ്റിയതാണ്. ഇന്നും ഓണക്കാലമായാൽ അത്തരം പാട്ടുകൾ തിരഞ്ഞുപോവുന്നവർ അനവധിയാണ്. അതേ അനുഭൂതി നൽകുന്ന, നെഞ്ചിൽതൊടുന്ന വരികളും സംഗീതവുമുള്ള ഓണപ്പാട്ട് ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘പൊന്നോണ’ത്തിനു തുടക്കമിട്ടതെന്ന് രാജേഷ്ബാബു പറഞ്ഞു. ഓണത്തിന്റെ അനുഭൂതികൾ കേൾവിക്കാരനിലേക്ക് എത്തിക്കാൻ ഹംസധ്വനി രാഗത്തിലാണ് ഈണമൊരുക്കിയത്. മാധ്യമപ്രവ‍ർത്തകനായ മിത്രൻ വിശ്വനാഥാണ് ഈ ഈണത്തിനോട് ലയിച്ചുചേരുന്ന വരികൾ എഴുതിയത്. എല്ലാ ഓണപ്പാട്ടുകളിലും പതിവായി കാണുന്ന കേരളീയ ബിംബങ്ങൾ മാറ്റിവച്ചു. ഓണത്തിന്റെ പശ്ചാത്തലത്തിൽ പ്രണയവും വിരഹവും നിറയുന്ന വരികളാണ് എഴുതിയത്. ഇതിനോടകം വൈറലായ പാട്ടുകേട്ടവരെല്ലാം ഗൃഹാതുരത നിറഞ്ഞ വരികൾ ഏറ്റെടുത്തുകഴിഞ്ഞു.

ADVERTISEMENT

റിയാലിറ്റി ഷോ താരവും പിന്നണിഗായികയുമായ കെ.ആർ.സാധിക, അജ്മൽ ബഷീർ എന്നിവരാണ് രാജേഷ്ബാബുവിനൊപ്പം ഗായകരായെത്തിയത്. കോഴിക്കോട് ശ്രീബാലമീനാക്ഷി കലാകോവിൽ ഡാൻസ് ആൻഡ് മ്യൂസിക് സ്കൂളുമായി ചേർന്നാണ് പാട്ടിന്റെ ദൃശ്യങ്ങൾ‍ ഒരുക്കിയത്. ബിജുല ബാലകൃഷ്ണനാണ് നൃത്തസംവിധാനം നിർവഹിച്ചത്. അർഷാദ് അബ്ദു ഛായാഗ്രഹണവും അമൃത് എഡിറ്റിങ്ങും നിർവഹിച്ചു. വോക്സ് സ്റ്റുഡിയോസും ലൂക്ക മീഡിയയുമാണ് നിർമാണ നിർവഹണം.

സൈന മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് പ്രേക്ഷകരിലേക്കെത്തിയത്. തുടർന്ന് സ്പോട്ടിഫൈ, ജിയോ സാവൻ, ഗാന, വിങ്ക് തുടങ്ങിയ സ്ട്രീമിങ് ആപ്പുകളിലും പാട്ടെത്തി. അറുപതോളംപാട്ടുകളാണ്  ഈ വർഷം ഓണത്തിന് പുറത്തിറങ്ങിയത്. സ്പോട്ടിഫൈയുടെ ഈ വർഷത്തെ ഓണപ്പാട്ടുകളിൽ ആദ്യപത്തുസ്ഥാനങ്ങളിൽ ഒന്നായി പൊന്നോണം മാറിക്കഴിഞ്ഞു.

English Summary:

Ponnonam musical video goes viral