മാറോടു ചേരുന്ന കുഞ്ഞിനെ താളം പിടിച്ച് അമ്മ മൂളുന്ന താരാട്ടോളം മറ്റൊരു സംഗീതമില്ല. വാത്സല്യത്തില്‍ മുങ്ങിയ ജീവാക്ഷരങ്ങളില്‍ സ്‌നേഹത്തിന്റെ ഭാഷയും മാതൃത്വത്തിന്റെ സംഗീതവുമുണ്ടവിടെ. താരാട്ടുപാട്ടുകള്‍ കുഞ്ഞുങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതല്ല, അമ്മമനസ്സിന്റെ ഓര്‍മകളുടെ ചൂടുകൂടി പകരുന്നതാണ്.

മാറോടു ചേരുന്ന കുഞ്ഞിനെ താളം പിടിച്ച് അമ്മ മൂളുന്ന താരാട്ടോളം മറ്റൊരു സംഗീതമില്ല. വാത്സല്യത്തില്‍ മുങ്ങിയ ജീവാക്ഷരങ്ങളില്‍ സ്‌നേഹത്തിന്റെ ഭാഷയും മാതൃത്വത്തിന്റെ സംഗീതവുമുണ്ടവിടെ. താരാട്ടുപാട്ടുകള്‍ കുഞ്ഞുങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതല്ല, അമ്മമനസ്സിന്റെ ഓര്‍മകളുടെ ചൂടുകൂടി പകരുന്നതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാറോടു ചേരുന്ന കുഞ്ഞിനെ താളം പിടിച്ച് അമ്മ മൂളുന്ന താരാട്ടോളം മറ്റൊരു സംഗീതമില്ല. വാത്സല്യത്തില്‍ മുങ്ങിയ ജീവാക്ഷരങ്ങളില്‍ സ്‌നേഹത്തിന്റെ ഭാഷയും മാതൃത്വത്തിന്റെ സംഗീതവുമുണ്ടവിടെ. താരാട്ടുപാട്ടുകള്‍ കുഞ്ഞുങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതല്ല, അമ്മമനസ്സിന്റെ ഓര്‍മകളുടെ ചൂടുകൂടി പകരുന്നതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാറോടു ചേരുന്ന കുഞ്ഞിനെ താളം പിടിച്ച് അമ്മ മൂളുന്ന താരാട്ടോളം മറ്റൊരു സംഗീതമില്ല. വാത്സല്യത്തില്‍ മുങ്ങിയ ജീവാക്ഷരങ്ങളില്‍ സ്‌നേഹത്തിന്റെ ഭാഷയും മാതൃത്വത്തിന്റെ സംഗീതവുമുണ്ടവിടെ. താരാട്ടുപാട്ടുകള്‍ കുഞ്ഞുങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതല്ല, അമ്മമനസ്സിന്റെ ഓര്‍മകളുടെ ചൂടുകൂടി പകരുന്നതാണ്. ചലച്ചിത്രഗാനങ്ങളില്‍ വന്നുപോയ താരാട്ടുകളില്‍ മലയാളിയുടെ ചുണ്ടില്‍ ഇന്നുമുണ്ട് സാന്ത്വനത്തിലെ 'ഉണ്ണി വാവാവോ...'  "എന്നുണ്ണിക്കണ്ണനുറങ്ങാന്‍ മൂലോകം മുഴുവനുറങ്ങെന്ന്" താരാട്ടുപാടിയ അമ്മ മനസ്സിന്റെ പൂഞ്ചേലുള്ള പാട്ട്. അക്ഷരങ്ങളില്‍ അമ്മയായി മാറിയ കൈതപ്രവും ആ മനസ്സിന്റെ ആര്‍ദ്രതയില്‍ സംഗീതം കലര്‍ത്തിയ മോഹന്‍ സിത്താരയും. യേശുദാസും ചിത്രയും ആലപിച്ച ഉണ്ണി വാവോ നമുക്കിന്നും പ്രിയപ്പെട്ടതാകുന്നത് ഇതുകൊണ്ടൊക്കെത്തന്നെ.

'സാന്ത്വന'ത്തിലെ പാട്ടുകളൊരുക്കാന്‍ സിബി മലയില്‍ തിരക്കുപിടിച്ചു നിന്ന കാലമാണത്. കൈതപ്രം മദ്രാസിലാണ്. മോഹന്‍ സിത്താരയാകട്ടെ പനിച്ചുവിറച്ചു കിടക്കുന്നു. എന്നിട്ടും പ്രതികൂലമായ സാഹചര്യത്തില്‍ ആലുവ പാലസില്‍ പാട്ടുകളൊരുക്കാന്‍ മോഹന്‍ സിത്താര എത്തി. ശരീരവും മനസ്സും തളര്‍ന്നു പോകുന്ന നിമിഷങ്ങള്‍. എങ്കിലും പനിയെ വകവയ്ക്കാതെ പാട്ടുകള്‍ ചെയ്തു തുടങ്ങി. കൈതപ്രം കൂടി എത്തിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ ഉഷാറാകുമായിരുന്നുവെന്ന് മോഹന്‍ സിത്താര പറഞ്ഞതോടെ സിബി മലയിലിന്റെ വിളി കൈതപ്രത്തിനെത്തി.

ADVERTISEMENT

കൗരവരിലെ ഗാനങ്ങളൊരുക്കാന്‍ എസ്.പി.വെങ്കടേഷിനൊപ്പം മദ്രാസിലാണ് കൈതപ്രം. മോഹന്‍ സിത്താര കാത്തിരിക്കുന്നുവെന്ന് അറിഞ്ഞതോടെ പാട്ടെഴുത്ത് വേഗത്തിലാക്കി. അടുത്ത ദിവസം പുലര്‍ച്ചെ തന്നെ മടങ്ങണമെന്ന നിര്‍ദേശവും വച്ചു. അങ്ങനെ ഒരു ദിവസംകൊണ്ട് കൗരവരിലെ പാട്ടുകള്‍ പിറന്നു. അടുത്ത പുലര്‍ച്ചെ കൊച്ചിയിലേക്കുള്ള വിമാനവും കയറി.

"സ്വരകന്യകമാര്‍ വീണ മീട്ടുകയായ്

 

കുളിരോളങ്ങള്‍ പകര്‍ന്നാടുകയായ്"

ADVERTISEMENT

കൈതപ്രം എത്തുമ്പോഴേക്കും ട്യൂണുകള്‍ തയാറാക്കുന്ന ധൃതിയിലായിരുന്നു മോഹന്‍ സിത്താര. വാത്സല്യവും മാതൃത്വവുമൊക്കെ തുളുമ്പുന്നൊരു ഗാനം നമുക്ക് ആദ്യം ഒരുക്കാം എന്ന് പറയുന്നത് സിബി മലയിലാണ്. മോഹന്‍ സിത്താര ഒന്ന് ആലോചിക്കും മുന്‍പ് സിബി ഒരു നിര്‍ദേശവുംവച്ചു. 'ഹിസ് ഹൈനസ് അബ്ദുള്ള'യുടെ പശ്ചാത്തല സംഗീതമൊരുക്കിയത് മോഹന്‍ സിത്താരയാണ്. അതില്‍ കവിയൂര്‍ പൊന്നമ്മയുടെ കഥാപാത്രം മകന്റെ ഓര്‍മകളിലേക്ക് പോകുമ്പോഴൊക്കെ ഒഴുകി വരുന്നൊരു സംഗീതമുണ്ട്. അതില്‍ നിന്നൊരു പാട്ടുണ്ടാക്കിയാലോ...? മോഹന്‍ സിത്താരയ്ക്ക് കിട്ടാതെ പോയ ട്യൂണ്‍ സിബി തന്നെ മൂളി നല്‍കി. പിന്നെ വേഗത്തില്‍ മോഹന്‍ സിത്താര ഹാര്‍മോണിയം മീട്ടി. 'സ്വരകന്യകമാര്‍' എന്ന പാട്ടിന്റെ പൂര്‍ണരൂപത്തിലുള്ള ട്യൂണ്‍ അവിടെ പിറന്നു.

പറഞ്ഞ പ്രകാരം അടുത്ത ദിവസം രാവിലെതന്നെ കൈതപ്രമെത്തി. ആലുവ പാലസില്‍ ഞാനെത്തുമ്പോള്‍ എല്ലാവരും എന്നെ കാത്തിരിക്കുകയാണ്. സന്ദര്‍ഭങ്ങള്‍ ഓരോന്നായി സിബി പറഞ്ഞു തുടങ്ങി, കൈതപ്രത്തില്‍ ആ ദിവസങ്ങള്‍ താരാട്ടുമൂളി. 'ഉണ്ണി വാവാവോ എന്ന ഗാനം വരുന്ന സന്ദര്‍ഭത്തിലേക്ക് ആദ്യം തയാറാക്കിയ ഗാനം സ്വരകന്യകമാര്‍ എന്നതായിരുന്നു. ഞാനെത്തുമ്പോള്‍ ട്യൂണൊക്കെ ഏകദേശം തയാറായി കഴിഞ്ഞിരുന്നു. പെരിയാറിന്റെ തീരത്തിരുന്നായിരുന്നല്ലോ കമ്പോസിങ്. അതുകൊണ്ടു തന്നെ പിറന്ന വരികളാണ് "കുളിരോളങ്ങള്‍ പകര്‍ന്നാടുകയായ്" എന്നത്. ആ ഒരു സുഖം പാട്ടെഴുതുമ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നു. എന്നാല്‍ പാട്ട് പൂര്‍ത്തിയായി കഴിഞ്ഞപ്പോഴാണ് സിബി പറയുന്നത് നമുക്കിത് മറ്റൊരു സന്ദര്‍ഭത്തില്‍ ഉപയോഗിക്കാം എന്നത്. ഇവിടെ വേണ്ടത് താരാട്ടിന്റെ സുഖമുള്ളൊരു പാട്ടെന്ന് അദ്ദേഹം പറയുമ്പോള്‍ മോഹന്‍ അതിവേഗത്തില്‍ ആ ട്യൂണുമിട്ടു,'' കൈതപ്രം പറയുന്നു.

"ഉണ്ണി വാവാവോ പൊന്നുണ്ണി വാവാവോ

 

ADVERTISEMENT

നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ..."

ചുട്ടുപൊള്ളുന്ന പനിയേക്കാള്‍ ആശങ്ക ഉള്ളിലുണ്ട് മോഹന്‍ സിത്താരയ്ക്ക്. ഉള്ളിലെ പനി പാട്ടിലും കടന്നു പിടിച്ചപോലെ. ആലോചനകള്‍ക്കൊക്കെ ഒരു സുഖക്കുറവ്. അവധി ചോദിക്കാന്‍ വകയുമില്ല. 'താരാട്ടുപോലൊരു പാട്ടെന്നു പറയുമ്പോള്‍ നമ്മുടെയൊക്കെ മനസ്സില്‍ ആദ്യം വരുന്നത് അമ്മ പാടിതരുന്ന പാട്ടുകളാണല്ലോ. അങ്ങനെ കുട്ടിക്കാലത്ത് അമ്മ പാടി തന്ന പാട്ടൊക്കെ ഓര്‍ത്ത് ചെയ്ത പാട്ടായിരുന്നു ഉണ്ണി വാവാവോ...,' മോഹന്‍ സിത്താര പറയുന്നു. 'പനിയുടെകൂടെ മറ്റു ചില ടെന്‍ഷനുകളുമുള്ള ഒരു ദിവസമായിരുന്നു അത്. എനിക്കൊപ്പം കമ്പോസിങ്ങിന് സ്ഥിരമായി ഗിത്താര്‍ വായിക്കുന്ന ഒരാളുണ്ട്. ആള്‍ക്കന്ന് വരാന്‍ പറ്റിയില്ല. അതെനിക്കൊരു ടെന്‍ഷനായി. പിന്നെ പെട്ടെന്ന് ഒരാളെ കണ്ടെത്തി വിളിക്കുകയായിരുന്നു.' പില്‍ക്കാലത്ത് പ്രശസ്ത സംഗീതസംവിധായകനായ അലക്സ്പോളായിരുന്നു അത്. 'അസ്വസ്ഥമായ മനസ്സുമായി ഞാന്‍ എങ്ങനെയൊക്കയോ ചെയ്ത പാട്ടായിരുന്നു ഉണ്ണി വാവാവോ. പക്ഷേ ആദ്യത്തെ ട്യൂണ്‍ തന്നെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു,' മോഹന്‍ സിത്താര പറയുന്നു.

'വളരെ ലളിതമായൊരു ട്യൂണ്‍. താരാട്ടുപാട്ടുകളുടെ സൗന്ദര്യവും അതാണല്ലോ. ആ ട്യൂണിന്റെ സുഖത്തില്‍ ഒറ്റ ഇരുപ്പിന് എഴുതിതീര്‍ത്തു,' കൈതപ്രം പറയുന്നു. 'ഹാര്‍മോണിയം വായിച്ച് തളര്‍ന്നിരിക്കുന്ന മോഹനെ എനിക്കിന്നും ഓര്‍മയുണ്ട്. ആ മോഹനു വേണ്ടിയുള്ള ഒരു ആശ്വാസഗാനം കൂടിയായിരുന്നു ഉണ്ണി വാവാവോ... പാട്ടെഴുതി കൈയില്‍ കൊടുത്തതോടെ ആളിന്റെ പനിയൊക്കെ പോയ മട്ടായി. പിന്നൊരു ആവേശമായിരുന്നു. പാട്ടൊക്കെ എഴുതി അന്നു തന്നെ ഞാനും സ്ഥലംവിട്ടു,' കൈതപ്രം ഓര്‍ത്തെടുത്തു.

മദ്രാസിലെ എവിഎം സ്റ്റുഡിയോയിലായിരുന്നു പാട്ടുകളുടെ റെക്കോര്‍ഡിങ്. തത്സമയം പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യുന്ന കാലം. ചിത്ര ഉണ്ണി വാവാവോ പാടികൊണ്ടിരിക്കുന്നു. ഓര്‍ക്കസ്ട്രയില്‍ എവിടെനിന്നോ ചില അപശബ്ദങ്ങള്‍. മോഹന്‍ സിത്താര കട്ട് വിളിച്ചു. വീണ്ടും ഒന്നേന്നു ചിത്ര പാടി തുടങ്ങി. അതാ വീണ്ടും അതേ അപശബ്ദം. എന്താണെന്ന് പിടികിട്ടാതെ മോഹന്‍ സിത്താര വീണ്ടും കട്ട് വിളിച്ച് ദേഷ്യപ്പെട്ടു. മൂന്നാമതും ശബ്ദം ആവര്‍ത്തിച്ചതോടെ അത് വരുന്ന ബൂത്ത് ഏതാണെന്ന് കണ്ടുപിടിച്ചു. ചാടി ഇറങ്ങി തബല വായിക്കുന്ന ബൂത്തിലെത്തി. മദ്യപിച്ചെത്തിയ ഒരാള്‍ ചിലങ്കകൊണ്ട് അപശ്രുതി വായിക്കുകയാണ്. അതോടെ മോഹന്‍ സിത്താരയുടെ സര്‍വനിയന്ത്രണങ്ങളും നഷ്ടപ്പെട്ടു.

'അയാളെ പുറത്താക്കിയ ശേഷമാണ് റെക്കോര്‍ഡിങ് പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ ഒരു തമാശ മാത്രമാണ്. പക്ഷേ അന്നെനിക്ക് ഭയങ്കരമായി ദേഷ്യം വന്നുപോയി. ഉണ്ണി വാവാവോ കേള്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വരുന്നത് ആ പനിക്കാലവും അപശബ്ദവുമൊക്കെയാണ്,' ആ ഓര്‍മകളുടെ ചൂട് ഇന്നുമുണ്ട് മോഹന്‍ സിത്താരയ്ക്ക്.

English Summary:

Santhwanam movie song Unni Vaavavo back story

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT