രക്തസമ്മർദം കൂടി പക്ഷാഘാതം ഉണ്ടായെന്നും ഒരാഴ്ചയോളം ആശുപത്രിയിലായിരുന്നുവെന്നും വെളിപ്പെടുത്തി കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചതിനാൽ അത്യാപത്ത് ഒഴിവായെന്നും ഇപ്പോൾ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടി കവിയൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രക്തസമ്മർദം കൂടി പക്ഷാഘാതം ഉണ്ടായെന്നും ഒരാഴ്ചയോളം ആശുപത്രിയിലായിരുന്നുവെന്നും വെളിപ്പെടുത്തി കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചതിനാൽ അത്യാപത്ത് ഒഴിവായെന്നും ഇപ്പോൾ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടി കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ പ്രതികരിക്കാൻ സാധിക്കാത്തതിൽ‌ വലിയ ദുഃഖമുണ്ടെന്നും അദ്ദേഹം അറിയിച്ചു. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് രോഗദിനങ്ങളെക്കുറിച്ച് ശ്രീകുമാരൻ തമ്പി ഓർത്തെടുത്തത്. 

കുറിപ്പിന്റെ പൂർണരൂപം:

ADVERTISEMENT

അറിയാതെ വന്ന അതിഥി! സെപ്റ്റംബർ ഒമ്പതാം തീയതി രക്തസമ്മർദം വളരെ കൂടിയതിനാൽ എനിക്ക് ഒരു ചെറിയ സ്ട്രോക്ക് ഉണ്ടായി. തക്കസമയത്ത് എന്നെ ആശുപത്രിയിൽ എത്തിച്ചതു കൊണ്ട് അത്യാപത്ത് ഒഴിവായി. ഒരാഴ്ചയോളം കിംസ് ഹെൽത്ത് ഐസിയുവിൽ ചികിത്സയിൽ ആയിരുന്നു. ഇനി ഒരു മാസത്തോളം പരിപൂർണവിശ്രമം ആവശ്യമാണ്. എന്നെ രക്ഷിച്ച തിരുവനന്തപുരം കിംസ് ഹെൽത്ത്  ന്യൂറോളജി വിഭാഗത്തിലെ വിദഗ്ദ്ധരായ ഭിഷഗ്വരന്മാർക്കും എന്നെ പരിചരിച്ച നഴ്‌സുമാർക്കും നന്ദി പറയാൻ വാക്കുകളില്ല. ഞാൻ ഐസിയുവിൽ എത്തിയെന്നറിഞ്ഞപ്പോൾ തന്നെ എന്നെ കാണാനെത്തിയ കിംസ് ഹെൽത്തിന്റെ ചെയർമാൻ ഡോക്ടർ സഹദുള്ളയോടും കടപ്പാടുണ്ട്. 

കുറെ ദിവസങ്ങളായി ഞാൻ എന്റെ മൊബൈൽ, ലാപ്ടോപ്പ് എന്നിവ ഉപയോഗിക്കുന്നില്ല. എനിക്കു വരുന്ന ഫോൺ കോളുകൾക്കും ഓണ ആശംസകൾ അടക്കമുള്ള  മെസ്സേജ്, മെയിൽ തുടങ്ങിയവയ്ക്കും മറുപടി ലഭിക്കാതെ സുഹൃത്തുക്കളും ആരാധകരും തെറ്റിദ്ധരിക്കരുതെന്നു കരുതിയാണ് എന്റെ സുഹൃത്തിന്റെ സഹായത്തോടെ ഞാൻ ഈ പോസ്റ്റ് ഇടുന്നത്. ഞാൻ സഹോദരിയെപോലെ കരുതിയിരുന്ന കവിയൂർ പൊന്നമ്മയുടെ മരണത്തിൽ പോലും എനിക്ക്‌ ഒന്നും പ്രതികരിക്കാൻ സാധിച്ചില്ല. എന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി സഹകരിക്കാൻ ബന്ധപ്പെട്ട എല്ലാവരോടും അഭ്യർഥിക്കുന്നു. ഈ വിശ്രമം ഇപ്പോൾ എനിക്ക്‌ അത്യാവശ്യമാണ്.

English Summary:

Sreekumaran Thampi opens up about his health condition

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT