പ്രണയവും സൗഹൃദവും പൂത്തുലഞ്ഞു നിന്ന കലാലയ മുറ്റത്തു നിന്നും പാടിത്തുടങ്ങിയ പയ്യന്മാർ പിന്നീട് ലോകത്തിന്റെ നെറുകയിലേക്കാണ് നടന്നു കയറിയത്. പാട്ടുകൊണ്ട് ദശലക്ഷങ്ങളെ ‘പാട്ടിലാക്കിയ’ പൊന്നും വിലയുള്ള നാല് പേർ അഥവാ കോൾഡ്പ്ലേ സംഗീത ബാൻഡ്. ലോകപര്യടനത്തിന്റെ ഭാഗമായി പാട്ടുമായി സംഘം

പ്രണയവും സൗഹൃദവും പൂത്തുലഞ്ഞു നിന്ന കലാലയ മുറ്റത്തു നിന്നും പാടിത്തുടങ്ങിയ പയ്യന്മാർ പിന്നീട് ലോകത്തിന്റെ നെറുകയിലേക്കാണ് നടന്നു കയറിയത്. പാട്ടുകൊണ്ട് ദശലക്ഷങ്ങളെ ‘പാട്ടിലാക്കിയ’ പൊന്നും വിലയുള്ള നാല് പേർ അഥവാ കോൾഡ്പ്ലേ സംഗീത ബാൻഡ്. ലോകപര്യടനത്തിന്റെ ഭാഗമായി പാട്ടുമായി സംഘം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയവും സൗഹൃദവും പൂത്തുലഞ്ഞു നിന്ന കലാലയ മുറ്റത്തു നിന്നും പാടിത്തുടങ്ങിയ പയ്യന്മാർ പിന്നീട് ലോകത്തിന്റെ നെറുകയിലേക്കാണ് നടന്നു കയറിയത്. പാട്ടുകൊണ്ട് ദശലക്ഷങ്ങളെ ‘പാട്ടിലാക്കിയ’ പൊന്നും വിലയുള്ള നാല് പേർ അഥവാ കോൾഡ്പ്ലേ സംഗീത ബാൻഡ്. ലോകപര്യടനത്തിന്റെ ഭാഗമായി പാട്ടുമായി സംഘം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയവും സൗഹൃദവും പൂത്തുലഞ്ഞു നിന്ന കലാലയ മുറ്റത്തു നിന്നും പാടിത്തുടങ്ങിയ പയ്യന്മാർ പിന്നീട് ലോകത്തിന്റെ നെറുകയിലേക്കാണ് നടന്നു കയറിയത്. പാട്ടുകൊണ്ട് ദശലക്ഷങ്ങളെ ‘പാട്ടിലാക്കിയ’ പൊന്നും വിലയുള്ള നാല് പേർ അഥവാ കോൾഡ്പ്ലേ സംഗീത ബാൻഡ്. ലോകപര്യടനത്തിന്റെ ഭാഗമായി പാട്ടുമായി സംഘം ഇന്ത്യയിലുമെത്തുന്നുവെന്ന വാർത്ത അത്യധികം ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. 2025 ജനുവരി 18, 19 തീയതികളിൽ മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലായിരിക്കും പരിപാടി നടക്കുക. പാട്ടുമേളത്തിന്റെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ആരാധകർ ആവേശത്തോടെ ലോഗ്ഇൻ ചെയ്തതോടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം തകർന്നു. ഞായറാഴ്ച ബുക്കിങ് വിൻഡോ തുറന്ന 12 മണിക്ക് 10 ലക്ഷത്തിലേറെപ്പേർ ഒരുമിച്ചെത്തിയപ്പോൾ ബുക്ക് മൈ ഷോയുടെ ആപ്പും വെബ്സൈറ്റും ക്രാഷായി. പ്രമുഖർ ഉൾപ്പെടെയുള്ളവർ ടിക്കറ്റ് കിട്ടാത്തതിന്റെ സങ്കടക്കഥകൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ചുകഴിഞ്ഞു. ഇത്രയധികം ആരാധകരെ ആവേശത്തിലാഴ്ത്താൻ എന്ത് പ്രത്യേകതയാണ് കോൾഡ്പ്ലേയ്ക്കുള്ളത്? പാട്ടിലെ അവരുടെ രസതന്ത്രമെന്ത്? 

പലകുറി പേര് മാറ്റി, ഒടുവിൽ കോൾഡ്പ്ലേയിലേക്ക്

ADVERTISEMENT

1996 ലാണ് ക്രിസ് മാർട്ടിനും ജോണി ബക്ലൻഡും ചേർന്ന് ബ്രിട്ടീഷ് റോക്ക് മ്യൂസിക് ബാൻഡ് ആയ കോൾഡ്പ്ലേയ്ക്ക് രൂപം നൽകുന്നത്. പെക്റ്റൊറൽസ് എന്നായിരുന്നു കോൾഡ് പ്ലേയുടെ ആദ്യത്തെ പേര്. തുടർന്ന് ഗയ് ബെറിമാൻ കൂടി ബാൻഡിന്റെ ഭാഗമായതോടെ പേരിൽ മാറ്റം വരുത്താൻ സംഘം തീരുമാനിച്ചു. അങ്ങനെ അവർ സ്റ്റാർഫിഷ് എന്ന പേരിലേക്കു മാറി. വിൽ ചാംപ്യൻ കൂടി ഗായക സംഘത്തിലേക്ക് എത്തിയതോടെ 1998 കോൾഡ് പ്ലേ എന്ന ഔദ്യോഗിക പേരിൽ ബാൻഡ് ആരാധകർക്കിടയിൽ സ്ഥാനം പിടിച്ചു തുടങ്ങി. ലണ്ടൻ യൂണിവേഴ്സിറ്റി കോളജിൽ വച്ച് ആരംഭിച്ച ബാൻഡ് സംഘം പിന്നീട് ലോകമെമ്പാടുമുള്ള ആരാധകരെ കയ്യിലെടുക്കുകയായിരുന്നു.

ചൂടപ്പം പോലെ വിറ്റഴിഞ്ഞ ആൽബങ്ങൾ

ADVERTISEMENT

കോൾഡ് പ്ലേയുടെ 'യെല്ലോ' എന്ന സിംഗിൾ 2000 ത്തിലാണ് പുറത്തിറങ്ങുന്നത്. മികച്ച ഇതര സംഗീത ആൽബത്തിനുള്ള ഗ്രാമി അവാർഡ് നേടിയാണ് 'യെല്ലോ'യും കോൾഡ് പ്ലേയും യാത്ര തുടങ്ങിയത്. സാധാരണക്കാർക്കിടയിൽ പോലും ഗാനം വളരെയധികം പ്രശംസിക്കപ്പെട്ടു. തൊട്ടു പിന്നാലെ അവർ ആദ്യ ആൽബമായ പാരഷ്യൂറ്റ്സ് പുറത്തിറക്കി. അതും വലിയ ഹിറ്റായിരുന്നു. അതോടെ സംഗീത വ്യവസായത്തിലെ അവരുടെ ഉയർച്ച ആരംഭിക്കുകയായിരുന്നു എന്ന് തന്നെ പറയാം. 2002 ൽ പുറത്തിറക്കിയ രണ്ടാമത്തെ ആൽബം 'എ റഷ് ഓഫ് ബ്ലഡ് ടു ദ് ഹെഡ്' നിരൂപകപ്രസംശ നേടി. 2005 ൽ റിലീസ് ചെയ്‌ത 'എക്സ് & വൈ', ലോകമെമ്പാടും മികച്ച വില്‍പന നേടിയെങ്കിലും, ചില നിരൂപകർ മുൻ സൃഷ്ടിയെക്കാൾ നിലവാരം കുറഞ്ഞ ആൽബമാണ് അത് എന്ന് അഭിപ്രായപ്പെട്ടു. ബാൻഡിന്റെ നാലാമത്തെ ആൽബമായ 'വിവ ലാ വിദ ഓർ ഡെത്ത് ആൻഡ് ഓൾ ഹിസ് ഫ്രണ്ട്സ്' 2008ലാണ് പുറത്തിറങ്ങുന്നത്. ഒട്ടേറെ പ്രശംസകൾ പിടിച്ചു പറ്റിയ ആൽബം, ഗ്രാമി പുരസ്കാരം നേടുകയും ചെയ്തു. അഞ്ചാമത്തെ ആൽബമായ 'മൈലോ സൈലൊട്ടോ' 2011 ൽ പുറത്തിറങ്ങി. 34 രാജ്യങ്ങളിൽ ആൽബം വലിയതോതിൽ വിറ്റഴിഞ്ഞു. യുകെയിൽ ഏറ്റവും കൂടുതൽ വിറ്റുപോയ റോക്ക് ആൽബം എന്ന പ്രശസ്തിയും അതോടെ 'മൈലോ സൈലൊട്ടോ'യുടേതായി മാറി. ആറാമത്തെ ആൽബം 'ഗോസ്റ്റ് സ്റ്റോറീസ്' 2014 ലാണ് ബാൻഡ് സംഘം പുറത്തിറക്കുന്നത്. 100 രാജ്യങ്ങളിലെ ഐട്യൂൺസ് സ്റ്റോറിൽ ആൽബം മുൻനിരയിൽ എത്തി. വിൽപനയിൽ മുൻപന്തിയിൽ എത്തിയതോടെ 2015 അവർ തങ്ങളുടെ ഏഴാമത്തെ ആൽബം പുറത്തിറക്കി. 'എ ഹെഡ് ഫുൾ ഓഫ് ഡ്രീംസ് ' എന്ന ആൽബം വലിയ തോതിലാണ് വിറ്റഴിക്കപ്പെട്ടത്. മിക്ക ഇടങ്ങളിലും വിൽപനയിൽ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്ത് 'എ ഹെഡ് ഫുൾ ഓഫ് ഡ്രീംസ്' എത്തി. കൊറിയൻ സംഗീത ബാൻഡ് ആയ ബിടിഎസും കോൾഡ്പ്ലേയും കൈകോർത്ത് 2021 ൽ പുറത്തിറങ്ങിയ ‘മൈ യൂണിവേഴ്സ്’ എന്ന ആൽബവും ലോകശ്രദ്ധ നേടിയിരുന്നു.

നേട്ടങ്ങൾ ചില്ലറയല്ല!

ADVERTISEMENT

ആൽബങ്ങൾ വിറ്റഴിക്കുന്നതിലൂടെ മാത്രമായിരുന്നില്ല കോൾഡ് പ്ലേ ഹിറ്റായത്. നിരവധി പുരസ്കാരങ്ങൾ സംഘം നേടിയെടുത്തു. കരിയറിൽ ഉടനീളം 209 നാമനിർദേശങ്ങളിൽ നിന്നായി 62 പുരസ്കാരങ്ങൾ ബാൻഡ് സ്വന്തമാക്കി. ഒമ്പത് ബ്രിട്ട് അവാർഡുകൾ, അഞ്ച് എംടിവി വിഡിയോ മ്യൂസിക് അവാർഡുകൾ, ഏഴ് ഗ്രാമി അവാർഡുകൾ എന്നിവ ഇവയിൽ ഉൾപ്പെടുന്നു. എൺപത് ദശലക്ഷം റെക്കോർഡുകളിലേറെ ലോകമെമ്പാടും വിറ്റഴിച്ചതോടെ, കോൾഡ്പ്ലേ ലോകത്തിൽ ഏറ്റവും മൂല്യമുള്ള ബാൻഡുകളിൽ ഒന്നായി മാറി. പാട്ടുമായി ഉലകം ചുറ്റിനടക്കുന്ന ഈ സംഘത്തിന് ലോകമെമ്പാടും ആരാധകരുണ്ട്. നിരവധി വേദികളിൽ പാടുമ്പോൾ അവർക്ക് കിട്ടുന്ന സ്വീകാര്യതയും ലോകശ്രദ്ധ നേടി. ഉന്നത നിലവാരത്തിലുള്ള സൗണ്ട് സിസ്റ്റം ഉപയോഗിക്കാനും സ്റ്റേജ് എഫക്ടുകളിൽ പുത്തൻ പരീക്ഷണങ്ങൾ നടത്താനും അവർ മുൻപന്തിയിൽ ഉണ്ടായിരുന്നു. 

കൈത്താങ്ങാകാനും കരുത്തേകാനും

വെറും ബാൻഡ് സംഘം എന്നതിൽ ഒതുങ്ങി നിൽക്കാതെ കോൾഡ് പ്ലേ അവരുടെ യാത്ര തുടർന്നു. നിരവധി സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ ബാൻഡ് അവരുടെ നിലപാടുകൾ വ്യക്തമാക്കുകയും സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്തു. 2016 ലാണ് കോൾഡ്പ്ലേ ഇന്ത്യയിൽ ആദ്യമായി പ്രകടനം നടത്തിയത്. ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിവലിന്റെ ഭാഗമായി ഹ്രസ്വമായ പരിപാടിയായിരുന്നു അവതരിപ്പിച്ചത്. ഒരു നേരം പോലും വയറു നിറച്ചു ഭക്ഷണം കഴിക്കുവാനില്ലാത്തവർക്കായി സ്നേഹസമ്മാനമായാണ് കോൾഡ്പ്ലേ അതിൽ പാടിയത്. ഇന്ത്യയിൽ നിന്നു തുടങ്ങി ലോകമൊട്ടുക്കും അവർ പാട്ടുമായി അനാഥർക്കു വേണ്ടി സഞ്ചരിച്ചു. മോശം ജീവിത സാഹചര്യങ്ങളിൽ കഴിഞ്ഞു കൂടുന്ന കുട്ടികളുടെ ഉന്നമനം, ലിംഗ സമത്വം, ശുദ്ധമായ കുടിവെള്ളം, വിദ്യാഭ്യാസ പുരോഗതി എന്നീ വിഷയങ്ങളിൽ കാര്യക്ഷമമായ പ്രചരണ പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിൽ എന്നും കോൾഡ്പ്ലേ മുന്നിലുണ്ട്. 

ബാൻഡ് അംഗങ്ങൾ

സംഘത്തിലെ മുഖ്യ ഗായകൻ ക്രിസ് മാർട്ടിനാണ്. പിയാനോ കീബോർഡ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നതാകട്ടെ ജോണി ബക്ലൻഡും. ബാസ്സ് ഗിറ്റാർ, കോറസ്, കീബോർഡ്, പെർക്കഷൻ തുടങ്ങിയവ ഗയ് ബെറിമാനും ഡ്രം, പിയാനോ, കീബോർഡ്, അക്കൗസ്റ്റിക് ഗിറ്റാർ തുടങ്ങിയവ വിൽ ചാംപ്യനുമാണ് കൈകാര്യം ചെയ്യുന്നത്.

English Summary:

Musical journey of British band Coldplay

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT