തെക്ക് വടക്ക് എന്ന ചിത്രത്തിലെ ‘കസകസ’ പാട്ടിനൊപ്പമുള്ള നടൻ വിനായകന്റെ കിടിലൻ ചുവടുകൾ ട്രെൻഡിങ്ങിലാണ്. റീൽ ലോകം ഭരിക്കാനുള്ള ഐറ്റം എന്ന് ആരാധകർ എഴുതിയ കമന്റുകൾ വെറുതെയായില്ലെന്നു വേണം പറയാൻ. ഇപ്പോഴിതാ ‘കസകസ’യ്ക്കു ചുവടുവച്ച് സമ്മാനം നേടാനുള്ള സുവർണാവസരമൊരുക്കുകയാണ് മനോരമ ഓൺലൈൻ. താഴെ തന്നിരിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെക്ക് വടക്ക് എന്ന ചിത്രത്തിലെ ‘കസകസ’ പാട്ടിനൊപ്പമുള്ള നടൻ വിനായകന്റെ കിടിലൻ ചുവടുകൾ ട്രെൻഡിങ്ങിലാണ്. റീൽ ലോകം ഭരിക്കാനുള്ള ഐറ്റം എന്ന് ആരാധകർ എഴുതിയ കമന്റുകൾ വെറുതെയായില്ലെന്നു വേണം പറയാൻ. ഇപ്പോഴിതാ ‘കസകസ’യ്ക്കു ചുവടുവച്ച് സമ്മാനം നേടാനുള്ള സുവർണാവസരമൊരുക്കുകയാണ് മനോരമ ഓൺലൈൻ. താഴെ തന്നിരിക്കുന്ന റീൽ നോക്കൂ...

ഇതുപോലെ കസകസയ്ക്കൊപ്പമുള്ള നിങ്ങളുടെ റീലുകൾ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് പേജുകളിലൂടെ പങ്കുവയ്ക്കുക. #Thekkuvadakku #kasakasa എന്നീ ഹാഷ് ടാഗുകളും ചേർക്കണം. 99958 11111 എന്ന നമ്പറിലേക്ക് റീലുകൾ വാട്സാപ് ചെയ്യുകയുമാകാം. ഇതിൽ നിന്നും വിദഗ്ധ സമിതി തിരഞ്ഞെടുക്കുന്ന റീലുകൾ മനോരമ ഓൺലൈൻ പേജിലൂടെ പരസ്യപ്പെടുത്തും. കൂടാതെ, ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 15000, 10000, 5000 എന്നിങ്ങനെ സമ്മാനത്തുകകളും ലഭിക്കുന്നതാണ്. 

ADVERTISEMENT

വിനായകനും സുരാജ് വെഞ്ഞാറമൂടും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘തെക്ക് വടക്ക്’. ചിത്രത്തിനു വേണ്ടി സാം സിഎസ് ചിട്ടപ്പെടുത്തിയ ഗാനമാണ് ‘കസകസ’. ലക്ഷ്മി ശ്രീകുമാർ വരികൾ കുറിച്ച ഗാനം ആന്റണി ദാസന്‍, പ്രസീദ പാലക്കല്‍ എന്നിവർ ചേർന്നാലപിച്ചു. പാട്ട് ഇപ്പോഴും ട്രെൻഡിങ്ങിലുണ്ട്. പ്രസന്ന മാസ്റ്റർ ആണ് നൃത്തസംവിധാനം നിർവഹിച്ചത്. 

എസ്.ഹരീഷിന്റെ രചനയിൽ പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തെക്ക് വടക്ക്’. സുരേഷ് രാജൻ ആണ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നീ യുവതാരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഒക്ടോബർ 4ന് ചിത്രം പ്രദർശനത്തിനെത്തും.

English Summary:

Reel contest on Kasa Kasa song

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT