ഒക്ടോബർ 4ന് പ്രദർശനത്തിനെത്തുന്ന ‘തെക്ക് വടക്ക്’ എന്ന സിനിമയിൽ താൻ അവതരിപ്പിക്കുന്ന ഗാനം ചിത്രത്തിന്റെ റിലീസ് വരെ രഹസ്യമായിരിക്കുമെന്ന് ഗായകൻ ജാസി ഗിഫ്റ്റ്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലും എറണാകുളം മഹാരാജാസ് കോളജിലും നടന്ന ക്യാംപസ് മ്യൂസിക് ലോഞ്ചിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ജാസി ഇക്കാര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒക്ടോബർ 4ന് പ്രദർശനത്തിനെത്തുന്ന ‘തെക്ക് വടക്ക്’ എന്ന സിനിമയിൽ താൻ അവതരിപ്പിക്കുന്ന ഗാനം ചിത്രത്തിന്റെ റിലീസ് വരെ രഹസ്യമായിരിക്കുമെന്ന് ഗായകൻ ജാസി ഗിഫ്റ്റ്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലും എറണാകുളം മഹാരാജാസ് കോളജിലും നടന്ന ക്യാംപസ് മ്യൂസിക് ലോഞ്ചിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ജാസി ഇക്കാര്യം അറിയിച്ചത്. തെക്ക് വടക്കിൽ ആന്റണി ദാസൻ പാടിയ ‘കസകസ’ എന്ന വിനായകന്റെ ‍ഡാൻസ് നമ്പർ ലോഞ്ച് ചെയ്താണ് ജാസി ഗിഫ്റ്റ് തന്റെ ഗാനത്തെ കുറിച്ചു മനസ്സു തുറന്നത്. കഥയുടെ രസം നിലനിർത്താൻ തന്റെ ഗാനം തിയറ്ററിൽ കണ്ടു കേൾക്കുന്നതായിരിക്കും നല്ലതെന്ന് അദ്ദേഹം പറഞ്ഞു. 

വിനായകനും സുരാജ് വെഞ്ഞാറമൂടും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘തെക്ക് വടക്ക്’. ചിത്രത്തിനു വേണ്ടി സാം സിഎസ് ഈണമൊരുക്കുന്നു. ‘കസകസ’ ഏറെ ഇപ്പോഴും ട്രെൻഡിങ്ങിലുണ്ട്. ലക്ഷ്മി ശ്രീകുമാർ ആണ് പാട്ടിനു വരികൾ കുറിച്ചത്. പ്രസന്ന മാസ്റ്റർ നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നു.

ADVERTISEMENT

എസ്.ഹരീഷിന്റെ രചനയിൽ പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തെക്ക് വടക്ക്’. സുരേഷ് രാജൻ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നീ യുവതാരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഒക്ടോബർ 4ന് ‘തെക്ക് വടക്ക്’ പ്രദർശനത്തിനെത്തും. 

English Summary:

Jassie Gift talks on Thekku Vadakku movie and songs

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT