മദ്യപിച്ച് വാഹനമോടിച്ച കേസ്; ബിടിഎസ് താരത്തിന് ലക്ഷങ്ങളുടെ പിഴ ചുമത്തി പൊലീസ്
മദ്യപിച്ച് വാഹനമോടിച്ച ബിടിഎസ് താരം സുഗയ്ക്ക് 9.5 ലക്ഷം രൂപ (15 മില്യൻ വോൺ) പിഴ ചുമത്തി പൊലീസ്. സിയോളിലെ ജില്ലാ കോടതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് പിഴ വിധിച്ചത്. ഈ വർഷം ഓഗസ്റ്റിലാണ് സുഗയുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പമുള്ള അത്താഴവിരുന്നിനു ശേഷം മടങ്ങി വന്ന് വീടിനു മുന്നിൽ

മദ്യപിച്ച് വാഹനമോടിച്ച ബിടിഎസ് താരം സുഗയ്ക്ക് 9.5 ലക്ഷം രൂപ (15 മില്യൻ വോൺ) പിഴ ചുമത്തി പൊലീസ്. സിയോളിലെ ജില്ലാ കോടതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് പിഴ വിധിച്ചത്. ഈ വർഷം ഓഗസ്റ്റിലാണ് സുഗയുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായത്.
സുഹൃത്തുക്കൾക്കൊപ്പമുള്ള അത്താഴവിരുന്നിനു ശേഷം മടങ്ങി വന്ന് വീടിനു മുന്നിൽ സ്കൂട്ടർ പാർക്ക് ചെയ്യാൻ തുടങ്ങവെ ഗായകൻ നിലതെറ്റി വീണു. ഇതുകണ്ട് സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ബ്രെത്ത് അനലൈസർ പരിശോധന നടത്തിയതോടെയാണ് ഗായകൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. പരിശോധനയിൽ സുഗയുടെ രക്തത്തിൽ മദ്യത്തിന്റെ അളവ് കണ്ടെത്തി. ഇതോടെ പിഴ ഈടാക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു.
പിന്നാലെ, പറ്റിപ്പോയ തെറ്റിന് സുഗ പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. ഗതാഗതനിയമം ലംഘിച്ചതിൽ കുറ്റബോധമുണ്ടെന്നും ആർക്കും ഇതുകാരണം അപകടമുണ്ടായില്ലെങ്കിലും തന്റെ പ്രവൃത്തി ന്യായീകരിക്കാനാവില്ലെന്നും സുഗ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇനി മേലിൽ അത് ആവർത്തിക്കില്ലെന്നും ഗായകൻ ഉറപ്പ് നൽകി.
ബിടിഎസ് രൂപീകരിച്ച ബിഗ് ഹിറ്റ് എന്റർടെയിൻമെന്റ് കമ്പനിയും സംഭവത്തിൽ മാപ്പ് പറഞ്ഞ് രംഗത്തെത്തി. തങ്ങളുടെ കലാകാരന്റെ ഭാഗത്തു നിന്നുണ്ടായ അനുചിതമായ പെരുമാറ്റത്തിൽ എല്ലാവരോടും മാപ്പ് ചോദിക്കുകയാണെന്നും സുഗയ്ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.