മറന്നാടു പുള്ളേ... മുറിപ്പാടുകളെ...; ആദ്യ ഗാനവുമായി ജോജുവിന്റെ ‘പണി’, ഏറ്റെടുത്ത് പ്രേക്ഷകർ
നടൻ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ‘പണി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘മറന്നാടു പുള്ളേ മുറിപ്പാടുകളെ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. മുഹ്സിൻ പരാരി വരികൾ കുറിച്ച ഗാനം വിഷ്ണു വിജയ് ഈണമൊരുക്കി ആലപിച്ചു. ചുരുങ്ങിയ

നടൻ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ‘പണി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘മറന്നാടു പുള്ളേ മുറിപ്പാടുകളെ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. മുഹ്സിൻ പരാരി വരികൾ കുറിച്ച ഗാനം വിഷ്ണു വിജയ് ഈണമൊരുക്കി ആലപിച്ചു. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ ഗാനം ഇതിനകം ആരാധകഹൃദയങ്ങളിൽ ഇടം പിടിച്ചുകഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ‘പണി’ പ്രദർശനത്തിനെത്തും. അഭിനയ ആണ് ചിത്രത്തിൽ ജോജുവിന്റെ നായിക. സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. അറുപതോളം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.
മാസ്സ്, ത്രില്ലർ, റിവഞ്ച് വിഭാഗത്തിൽ എത്തുന്ന ‘പണി’ ജോജുവിന്റെ തന്നെ പ്രൊഡക്‌ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്‌ഷൻസിന്റെയും എഡി സ്റ്റുഡിയോസിന്റെയും ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം.റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണു നിർമിക്കുന്നത്. ഒക്ടോബർ 17ന് ചിത്രം പ്രദർശനത്തിനെത്തും.