ലുക്ക് മാറ്റി വീണ്ടും ജ്യോതിര്‍മയി, സ്തുതി പാട്ടിനു ശേഷം ‘മറവികളേ...’; ബോഗയ്ന്‍വില്ലയിലെ പുതിയ ഗാനം
ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ബോഗയ്‌ന്‍വില്ല’യിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘മറവികളേ...’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് സുഷിൻ ശ്യാം

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ബോഗയ്‌ന്‍വില്ല’യിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘മറവികളേ...’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് സുഷിൻ ശ്യാം ഈണമൊരുക്കി. മധുവന്തി നാരായൺ ആണ് ഗാനം ആലപിച്ചത്.
ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ ‘മറവികളേ...’ മികച്ച പ്രേക്ഷകസ്വീകാര്യതയോടെ ട്രെൻഡിങ്ങിൽ ഇടം പിടിച്ചു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. ചിത്രത്തിലെ പ്രമോ ഗാനം ‘സ്തുതി’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം ഈണമൊരുക്കിയ ഗാനമാണത്. മേരി ആൻ അലക്സാണ്ടറും സുഷിനും ചേർന്ന് ഗാനം ആലപിച്ചു.
ഹിറ്റ് ചിത്രം ‘ഭീഷ്‌മപര്‍വ’ത്തിനു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബോഗയ്‌ന്‍വില്ല’. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇടവേളയ്ക്കു ശേഷം ജ്യോതിർമയി അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയിയുള്ളത്. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും ‘ബോഗയ്‌ന്‍വില്ല’യിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.