ബ്ലെസി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമി പരിഗണനയ്ക്കു വേണ്ടി അയച്ചെങ്കിലും അയോഗ്യമാക്കപ്പെട്ടെന്നു തുറന്നു പറഞ്ഞ് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. ഗ്രാമിക്കും ഓസ്കറിനുമൊക്കെ ഒരുപാട് മാനദണ്ഡങ്ങളുണ്ടെന്നും അതൊക്കെ പാലിച്ചെങ്കിൽ മാത്രമേ പുരസ്കാരത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്ലെസി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമി പരിഗണനയ്ക്കു വേണ്ടി അയച്ചെങ്കിലും അയോഗ്യമാക്കപ്പെട്ടെന്നു തുറന്നു പറഞ്ഞ് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. ഗ്രാമിക്കും ഓസ്കറിനുമൊക്കെ ഒരുപാട് മാനദണ്ഡങ്ങളുണ്ടെന്നും അതൊക്കെ പാലിച്ചെങ്കിൽ മാത്രമേ പുരസ്കാരത്തിനു പരിഗണിക്കപ്പെടുകയുള്ളുവെന്നും റഹ്മാൻ പറഞ്ഞു. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 

‘ഗ്രാമിക്കും ഓസ്കറിനുമൊക്കെ ഒരുപാട് മാനദണ്ഡങ്ങളുണ്ട്. അതെല്ലാം നൂറ് ശതമാനം പാലിച്ചെങ്കിൽ മാത്രമേ പുരസ്കാരത്തിനു പരിഗണിക്കൂ. ആടുജീവിതം എന്ന ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമിൽ സമർപ്പിച്ചിരുന്നു. എന്നാൽ അവർ നിർദേശിച്ച ദൈർഘ്യത്തേക്കാൾ ഒരു മിനിറ്റ് കുറവായിപ്പോയി സംഗീതത്തിന്. ആ ഒറ്റക്കാരണത്താൽ എന്റെ ട്രാക്ക് തള്ളിക്കളഞ്ഞു. 

ADVERTISEMENT

മുൻ വർഷങ്ങളിൽ ഓസ്കറിനും ഗ്രാമിക്കും വേണ്ടി പൊന്നിയിൽ സെൽവന്റെ ഒന്നും രണ്ടും ഭാഗങ്ങളിലെ സൗണ്ട് ട്രാക്കുകൾ അയയ്ക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ അതിനും സാധിച്ചില്ല. ചില പ്രതികൂല കാര്യങ്ങളുണ്ടായതോടെ ആ തീരുമാനത്തിൽ നിന്നു പിൻമാറുകയായിരുന്നു. എല്ലാ സാഹചര്യവും അനുകൂലമാകുമ്പോൾ മാത്രമല്ലേ അതൊക്കെ ചെയ്യാൻ പറ്റൂ. ഗ്രാമിയുടെ ടിക് ബോക്സ് നാം വിചാരിക്കുന്നതിലും വലുതാണ്. അവർ പറയുന്ന മാനദണ്ഡങ്ങൾ മുഴുവൻ ശരിയായെങ്കിൽ മാത്രമേ പുരസ്കാരത്തിനു പരിഗണിക്കൂ’, എ.ആർ.റഹ്മാൻ പറഞ്ഞു. 

English Summary:

A R Rahman reveals the reason behind Aadujeevitham track rejected from Grammy