അംബാനിക്കല്യാണത്തിൽ പാടിയിട്ടും റിയാന പിന്നിലായി; മലർത്തിയടിച്ചത് ടെയ്‌ലർ, ആസ്തി കണക്കുകൾ പുറത്ത്!
ലോകത്തിലെ ഏറ്റവും ധനികരായ ഗായകരിൽ ഒന്നാം സ്ഥാനത്തെത്തി പോപ് താരം ടെയ്‌ലർ സ്വിഫ്റ്റ്. ഫോബ്‌സ് മാസികയുടെ നിലവിലെ കണക്കുകൾ പ്രകാരമാണിത്. ഇതുവരെ ഈ നേട്ടം കൈപ്പിടിയിലൊതുക്കിയിരുന്ന റിയാനയെ പോലും പിൻതള്ളിയാണ് ടെയ്‌ലർ ഒന്നാമതെത്തിയത്. ഗായികയ്ക്ക് 1.6 ബില്യൻ ഡോളർ ആസ്തിയുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ലോകത്തിലെ ഏറ്റവും ധനികരായ ഗായകരിൽ ഒന്നാം സ്ഥാനത്തെത്തി പോപ് താരം ടെയ്‌ലർ സ്വിഫ്റ്റ്. ഫോബ്‌സ് മാസികയുടെ നിലവിലെ കണക്കുകൾ പ്രകാരമാണിത്. ഇതുവരെ ഈ നേട്ടം കൈപ്പിടിയിലൊതുക്കിയിരുന്ന റിയാനയെ പോലും പിൻതള്ളിയാണ് ടെയ്‌ലർ ഒന്നാമതെത്തിയത്. ഗായികയ്ക്ക് 1.6 ബില്യൻ ഡോളർ ആസ്തിയുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു. പാട്ടുകളുടെയും സ്റ്റേജ് ഷോകളുടെയും മൂല്യം മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതാണിത്.
കഴിഞ്ഞ ഒരു വർഷം കൊണ്ട് 500 മില്യൻ ഡോളറിന്റെ വർധനയാണ് ടെയ്‌ലർ സ്വിഫ്റ്റിനുണ്ടായത്. ‘എറാസ് ടൂർ’ എന്ന പേരിൽ ലോകപര്യടനം ആരംഭിച്ച ശേഷമാണ് ഗായികയുടെ വരുമാനം ഇത്രയധികം വർധിച്ചതെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം മാർച്ചിലാണ് ടെയ്‌ലർ പാട്ടുമായി യുഎസിൽ നിന്നും ലോകയാത്ര ആരംഭിച്ചത്. 152 വേദികൾ പിന്നിട്ട് ഈ വർഷം ഡിസംബറിൽ കാനഡയിൽ വച്ച് ‘എറാസ് ടൂർ’ അവസാനിക്കും.
ഫോബ്സിന്റെ കണക്കുകൾ പ്രകാരം എറാസ് ടൂറിൽ നിന്നു മാത്രമായി ഏകദേശം 600 മില്യൻ ഡോളറിനടുത്ത് ടെയ്‌ലർ സ്വിഫ്റ്റ് സമ്പാദിച്ചിട്ടുണ്ട്. കൂടാതെ ലോകമെമ്പാടും ആൽബങ്ങൾ വിറ്റഴിച്ചതിലൂടെ ദശകോടികൾ നേടി. പാട്ട് കൊണ്ടു മാത്രം ഇത്രയധികം പണം സമ്പാദിച്ച ചുരുക്കം ചില ഗായകരിൽ ഒരാളാണ് ടെയ്‌ലർ സ്വിഫ്റ്റ്.
അതേസമയം, ആസ്തിയുടെ കാര്യത്തിൽ ലോകഗായകരിൽ രണ്ടാം സ്ഥാനത്തുള്ളത് പോപ് ഇതിഹാസം റിയാനയാണ്. 1.4 ബില്യൻ ഡോളറാണ് ഗായികയുടെ നിലവിലെ ആസ്തി. മുൻപ് ലോകത്തിലെ ഏറ്റവും സമ്പന്ന ഗായികയായിരുന്നപ്പോൾ 1.7 ബില്യൻ ഡോളറിനുടമയായിരുന്നു റിയാന. പിന്നീടത് 1.4 ബില്യൻ ഡോളറായി ചുരുങ്ങി. ഈ വർഷം മാർച്ചിൽ അനന്ത് അംബാനി–രാധിക മെർച്ചന്റ് പ്രീവെഡ്ഡിങ് ആഘോഷവേളയിൽ പാടാൻ ഇന്ത്യയിൽ എത്തിയ റിയാന 74 കോടി രൂപ പ്രതിഫലമായി വാങ്ങിയിരുന്നു. അംബാനിക്കല്യാണത്തിൽ പാടിയിട്ടും വരുമാനത്തിന്റെ കാര്യത്തിൽ റിയാന പിന്നിലായിപ്പോയതെങ്ങനെയാണെന്ന തരത്തിലാണ് ഇന്ത്യൻ ആരാധകരുടെ ചർച്ചകൾ.