ആദ്യ കൺമണിയെ സ്വീകരിച്ചതിന്റെ സന്തോഷം പങ്കിട്ട് സംഗീതസംവിധായകൻ ഗോവിന്ദ് വസന്തയും പങ്കാളി രഞ്ജിനി അച്യുതനും. ഏതാനും ആഴ്ചകൾക്കു മുൻപാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. യാഴന്‍ ആര്‍ എന്നാണ് ഇരുവരും മകന് നൽകിയിരിക്കുന്ന പേര്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യ കൺമണിയെ സ്വീകരിച്ചതിന്റെ സന്തോഷം പങ്കിട്ട് സംഗീതസംവിധായകൻ ഗോവിന്ദ് വസന്തയും പങ്കാളി രഞ്ജിനി അച്യുതനും. ഏതാനും ആഴ്ചകൾക്കു മുൻപാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. യാഴന്‍ ആര്‍ എന്നാണ് ഇരുവരും മകന് നൽകിയിരിക്കുന്ന പേര്. കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ രഞ്ജിനി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

‘പ്രിയ മകനേ, നിന്റെ അച്ഛനും അമ്മയ്ക്കും സംഭ്രമം തോന്നുന്നു. ഞങ്ങളുടെ ജീവിതത്തിൽ ഒന്നിനെക്കുറിച്ചും കൂടുതൽ ഉറപ്പുകളുണ്ടായിരുന്നില്ല. നീ വളരുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യുക’ എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിനി ചിത്രങ്ങൾ പങ്കുവച്ചത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ ചിത്രങ്ങൾക്കു താഴെ നിരവധി പേർ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. ഗോവിന്ദിന്റെയും രഞ്ജിനിയുടെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ചിത്രങ്ങളിൽ കാണാനാകും. 

ADVERTISEMENT

നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗോവിന്ദ് വസന്തയ്ക്കും രഞ്ജിനിക്കും കുഞ്ഞ് പിറന്നത്. 9ാം മസത്തിൽ ഗർഭകാല ചിത്രങ്ങൾ പങ്കിട്ട് രഞ്ജിനി തന്നെയാണ് ജീവിതത്തിലെ വലിയ കാത്തിരിപ്പിനെക്കുറിച്ച് അറിയിച്ചത്. ഗ്ലാമറസ് ലുക്കിലായിരുന്നു രഞ്ജിനിയുടെ മറ്റേണിറ്റി ഫോട്ടോഷൂട്ട്. 

2012ലായിരുന്നു ഗോവിന്ദ് വസന്തയുടെയും രഞ്ജിനിയുടെയും വിവാഹം. തൈക്കൂടം ബ്രിഡ്ജ് എന്ന സംഗീത ബാൻഡിലൂടെയാണ് ഗോവിന്ദ് വസന്ത ശ്രദ്ധ നേടിയത്. 96 എന്ന ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയതോടെ ഗോവിന്ദ് നിരവധി ആരാധകരെ നേടി. സിനിമാരംഗത്ത് എഴുത്തുമായി ബന്ധപ്പെട്ട് സജീവമാണ് രഞ്ജിനി അച്യുതൻ.

English Summary:

Govind Vasantha and Ranjini celebrate the naming ceremony of their baby