‘ആർക്കൊപ്പം ഫോട്ടോയെടുത്താലും പുതിയ കാമുകിമാരാക്കും’; വിമർശകർക്ക് മറുപടിയുമായി ഗോപി സുന്ദർ
സമൂഹമാധ്യമ പോസ്റ്റുകൾ വളച്ചൊടിച്ച് വിമർശിക്കുന്നവർക്ക് കുറിക്കും കൊള്ളുന്ന മറുപടി കൊടുത്ത് സംഗീതസംവിധായകൻ ഗോപി സുന്ദർ. നാടൻ വളർത്തു നായയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ടാണ് ഗോപി പരിഹാസങ്ങളോടു പ്രതികരിച്ചത്. ‘ഇവളാണ് എന്റെ കല്യാണിക്കുട്ടി’ എന്നു പറഞ്ഞാണ് ഗോപി സുന്ദർ നായയെ പരിചയപ്പെടുത്തിയത്.

‘ആരുടെ കൂടെ ഫോട്ടോ എടുത്താലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികള്‍ക്കും നന്ദി. ഇവളാണ് എന്റെ കല്യാണിക്കുട്ടി’, ഗോപി സുന്ദര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചുരുങ്ങിയ സമയം കൊണ്ടാണ് ഗോപി സുന്ദറിന്റെ ‘പരിഹാസ പോസ്റ്റ്’ വൈറലായത്. നിരവധി പേർ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. കമന്റിലൂടെ വിമർശിക്കുന്നവർക്ക് ഗോപി സുന്ദർ മറുപടിയും നൽകി.
പതിവായി സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും പരിഹാസങ്ങളും നേരിടുന്ന സെലിബ്രിറ്റിയാണ് ഗോപി സുന്ദർ. തന്റെ മുൻ പ്രണയബന്ധങ്ങളുടെയും വേർപിരിയലുകളുടെയും പേരിലാണ് പലപ്പോഴും അദ്ദേഹം സൈബർ ആക്രമണങ്ങൾക്ക് വിധേയനാകുന്നത്. സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുമ്പോൾ ഗോപി ശക്തമായ ഭാഷയിൽ പ്രതികരിക്കാറുമുണ്ട്.