മരണത്തിന് 1 മണിക്കൂർ മുൻപ് കാമുകിക്കൊപ്പമുള്ള വിഡിയോ പങ്കിട്ടു, ആത്മഹത്യയോ അപകടമോ? ദുരൂഹമായി ബ്രിട്ടിഷ് ഗായകന്റെ വിയോഗം!
ബ്രിട്ടിഷ് ഗായകൻ ലിയം പെയ്നിന്റെ അപകടമരണത്തിൽ ദുരൂഹത. അർജന്റീനയിലെ ബ്യൂണസ് എയർസിലെ ഹോട്ടലിലെ മൂന്നാം നിലയിൽ നിന്ന് താഴെ വീണാണ് ഗായകന്റെ അപ്രതീക്ഷിത മരണം. 31കാരനായ ഗായകന്റെ മരണം ആത്മഹത്യയാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ. ഗായകന്റെ മരണം റിപ്പോർട്ട് ചെയ്ത വിദേശമാധ്യമങ്ങളും ഗായകന്റെ മരണം
ബ്രിട്ടിഷ് ഗായകൻ ലിയം പെയ്നിന്റെ അപകടമരണത്തിൽ ദുരൂഹത. അർജന്റീനയിലെ ബ്യൂണസ് എയർസിലെ ഹോട്ടലിലെ മൂന്നാം നിലയിൽ നിന്ന് താഴെ വീണാണ് ഗായകന്റെ അപ്രതീക്ഷിത മരണം. 31കാരനായ ഗായകന്റെ മരണം ആത്മഹത്യയാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ. ഗായകന്റെ മരണം റിപ്പോർട്ട് ചെയ്ത വിദേശമാധ്യമങ്ങളും ഗായകന്റെ മരണം
ബ്രിട്ടിഷ് ഗായകൻ ലിയം പെയ്നിന്റെ അപകടമരണത്തിൽ ദുരൂഹത. അർജന്റീനയിലെ ബ്യൂണസ് എയർസിലെ ഹോട്ടലിലെ മൂന്നാം നിലയിൽ നിന്ന് താഴെ വീണാണ് ഗായകന്റെ അപ്രതീക്ഷിത മരണം. 31കാരനായ ഗായകന്റെ മരണം ആത്മഹത്യയാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ. ഗായകന്റെ മരണം റിപ്പോർട്ട് ചെയ്ത വിദേശമാധ്യമങ്ങളും ഗായകന്റെ മരണം
ബ്രിട്ടിഷ് ഗായകൻ ലിയം പെയ്നിന്റെ അപകടമരണത്തിൽ ദുരൂഹത. അർജന്റീനയിലെ ബ്യൂണസ് എയർസിലെ ഹോട്ടലിലെ മൂന്നാം നിലയിൽ നിന്ന് താഴെ വീണാണ് ഗായകന്റെ അപ്രതീക്ഷിത മരണം. 31കാരനായ ഗായകന്റെ മരണം ആത്മഹത്യയാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ. ഗായകന്റെ മരണം റിപ്പോർട്ട് ചെയ്ത വിദേശമാധ്യമങ്ങളും ഗായകന്റെ മരണം ആത്മഹത്യ ആയേക്കാമെന്ന സൂചന നൽകുന്നുണ്ട്.
ബുധനാഴ്ച വൈകിട്ടാണ് ഹോട്ടൽ മുറിയിലെ ബാൽക്കണിയിൽ നിന്ന് താഴെ വീണ് ലിയം പെയ്ൻ മരിക്കുന്നത്. വീഴ്ചയിൽ തന്നെ മരണം സംഭവിച്ചതായി തദ്ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണത്തിന് ഏതാനും മണിക്കൂറുകൾക്കു മുൻപ് ഹോട്ടൽ ലോബിയിൽ അസ്വാഭാവികമായാണ് ഗായകൻ പെരുമാറിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ലോബിയിൽ വച്ച് സ്വന്തം ലാപ്ടോപ് തല്ലി തകർത്ത താരം അതുമായി മുറിയിലേക്ക് പോവുകയായിരുന്നു.
ഗായകൻ താമസിച്ചിരുന്ന മുറിയിലെ ടെലിവിഷൻ തകർന്ന അവസ്ഥയിലായിരുന്നുവെന്നും മുറിയിൽ നിന്ന് മയക്കുമരുന്നുകൾ കണ്ടെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. സ്നാപ്ചാറ്റിൽ അദ്ദേഹം പങ്കുവച്ച വിഡിയോയും ദുരൂഹമായിരുന്നു. ലിയം പെയ്നിന്റെ ഇപ്പോഴത്തെ കാമുകിയും ഇൻഫ്ലുവൻസറുമായ കേറ്റ് കാസിഡിക്കൊപ്പമുള്ള വിഡിയോ മരണത്തിന് ഒരു മണിക്കൂർ മുൻപ് അദ്ദേഹം പങ്കുവച്ചിരുന്നു. അർജന്റീനയിൽ രണ്ടു പേരും ഒന്നിച്ച് ചെലവഴിച്ച സമയത്തുള്ള വിഡിയോ ആണ് പങ്കുവച്ചത്. രണ്ടു ദിവസം മുൻപാണ് കേറ്റ് കാസിഡി അർജന്റീനയിൽ നിന്നു മടങ്ങിയത്. വൺ ഡയറക്‌ഷൻ താരമായ ഗായകൻ നിയൽ ഹോറന്റെ സംഗീത പരിപാടി കാണാനാണ് ലിയം പെയ്നും കാമുകിയും അർജന്റീനയിലെത്തിയത്.
വ്യക്തിജീവിതത്തിൽ ഏറെ പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് ലിയം പെയ്ൻ പലപ്പോഴും അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. ലഹരിക്ക് അടിമയായിരുന്നുവെന്നും കോവിഡ് കാലം അതു ദുഷ്കരമാക്കിയെന്നും ലിയം പെയ്ൻ വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ലഹരിയിൽ നിന്ന് മോചനം നേടാൻ താരം ചികിത്സാസഹായം തേടുകയും ചെയ്തു. എന്നാൽ, പൂർണമായും അതിൽ നിന്നു താരം വിമുക്തനായിരുന്നില്ലെന്നാണ് ലിയം പെയ്നിന്റെ മുൻ കാമുകി മായ ഹെൻറിയുടെ വെളിപ്പെടുത്തൽ. ലിയം പെയ്നിന്റെ മരണത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപ് താരത്തിനെതിരെ മായ നിയമനടപടി സ്വീകരിച്ചിരുന്നു. അനാവശ്യമായി തന്നെയും കുടുംബത്തെയും ശല്യപ്പെടുത്തുന്നു എന്ന് ആരോപിച്ചായിരുന്നു മായയുടെ നിയമനടപടി. കഴിഞ്ഞ ദിവസം മായ ഹെൻറി നൽകിയ അഭിമുഖത്തിലും ലിയം പെയിൻ അനാവശ്യമായി സന്ദേശം അയയ്ക്കുന്ന കാര്യം പരാമർശിച്ചിരുന്നു. താൻ അധികകാലം ഇനി ജീവിച്ചിരിക്കില്ലെന്ന് പലപ്പോഴും തന്നോട് പറയാറുണ്ടെന്നും മായ വെളിപ്പെടുത്തി.
‘ലുക്കിങ് ഫോർവേഡ്’ എന്ന പേരിൽ മായ ഹെൻറി എഴുതിയ പുസ്തകം റിലീസ് ചെയ്യാനിരിക്കെയാണ് ലിയം പെയ്നിന്റെ അസ്വാഭാവിക മരണം. ഈ പുസ്തകം പുറത്തിറക്കരുതെന്ന് ഗായകന്റെ സുഹൃത്തുക്കളിൽ പലരും തന്നോട് ആവശ്യപ്പെട്ടിരുന്നതായി മായ തുറന്നു പറഞ്ഞിട്ടുണ്ട്. ലിയവുമായുള്ള ടോക്സിക് പ്രണയത്തെക്കുറിച്ച് പുസ്തകത്തിൽ പരാമർശം ഉണ്ടെന്നാണ് വിവരം. ലിയത്തിന്റെ സ്വകാര്യ ജീവിതത്തെയും കരിയറിനെയും ഇതു ബാധിക്കുമെന്ന് ലിയം ഭയപ്പെട്ടിരുന്നതായും മായ വെളിപ്പെടുത്തി.
പ്രശസ്തമായ വൺ ഡയറക്‌ഷൻ എന്ന ബ്രിട്ടിഷ് ബോയ്ബാൻഡിലൂടെ ശ്രദ്ധ നേടിയ യുവഗായകനായിരുന്നു ലിയം പെയ്ൻ. ‘ദ് എക്സ് ഫാക്ടർ’ എന്ന റിയാലിറ്റി ഷോയിലൂടെ രംഗത്തു വന്ന താരങ്ങൾ ഒന്നിച്ച് 2010ൽ രൂപീകരിച്ച ബാൻഡായിരുന്നു വൺ ഡയറക്ഷൻ. 2015ൽ ബാൻഡ് വേർപിരിയൽ പ്രഖ്യാപിച്ചതിനു പിന്നിലെ സോളോ ആൽബങ്ങളിലൂടെയാണ് ലിയം പെയ്ൻ വാർത്തകളിൽ നിറഞ്ഞത്.
ഗായകന്റെ ആദ്യ സോളോ ആൽബമായ ‘എൽപി1’ 2019ൽ പുറത്തിറങ്ങി. പുതിയ സോളോ ആൽബത്തിന്റെ പണിപ്പുരയിലിരിക്കെയാണ് അപ്രതീക്ഷിത അപകടവും മരണവും. കടുത്ത മദ്യപാനിയായിരുന്നു താരം അതിന്റെ ദൂഷ്യഫലങ്ങൾ തിരിച്ചറിഞ്ഞ് പുറത്തു വന്നത് വലിയ വാർത്തയായിരുന്നു. അതിനായി ചികിത്സ തേടിയതിനെക്കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായി. കഴിഞ്ഞ വർഷം ഒരു സൗത്ത് അമേരിക്കൻ സംഗീത പര്യടനം താരം പ്രഖ്യാപിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ മൂലം അതു മാറ്റി വയ്ക്കേണ്ടി വന്നു. ഈ വർഷം മാർച്ചിൽ ‘ടിയർ ഡ്രോപ്സ്’ എന്ന പേരിൽ ഒരു ട്രാക്ക് പുറത്തിറക്കിയിരുന്നു. പക്ഷേ, പ്രതീക്ഷിച്ച വിജയം നേടാനായില്ല.
വെറും 14 ാം വയസിലാണ് റിയാലിറ്റി ഷോയിൽ ലിയം പാടാനെത്തുന്നത്. അവിടെ നിന്ന് ‘വൺ ഡയറക്‌ഷൻ’ എന്ന ബാൻഡ് പിറവിയെടുക്കുകയായിരുന്നു. കൗമാരക്കാരുടെ ഹരമായി മാറിയ ബാൻഡ് പിന്നീട് പ്രശസ്തിയുടെ കൊടുമുടി കയറി. പാർട്ടികളിൽ സജീവമായി പങ്കെടുത്ത താരം കടുത്ത മദ്യപാനത്തിൽ മുഴുകിയതോടെ വ്യക്തിജീവിതത്തിലും കരിയറിലും പ്രശ്നങ്ങൾ തല പൊക്കാൻ തുടങ്ങി. ബാൻഡിൽ നിന്നു വേർപിരിഞ്ഞ് സ്വതന്ത്ര കരിയർ കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച വിജയങ്ങൾ എത്തിപ്പിടിക്കാൻ പലപ്പോഴും താരത്തിന് കഴിയാതെ വന്നത് വലിയ സമ്മർദമുണ്ടാക്കിയിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു. അതിനൊപ്പം ആരോഗ്യപ്രശ്നങ്ങളും അലട്ടി.
റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ഗായികയും ടെലിവിഷൻ താരവുമായ ചെറിലുമായി പ്രണയബന്ധത്തിലായിരുന്നു ലിയം. 2018ൽ ഇവർ വേർപിരിഞ്ഞു. 2020ൽ മോഡൽ മായ ഹെൻറിയുമായി വിവാഹനിശ്ചയം നടത്തിയെങ്കിലും ആ ബന്ധവും വിവാഹത്തിൽ എത്തിയില്ല. പിന്നീടാണ് ഇൻഫ്ലുവൻസറായ കേറ്റ് കാസിഡിയുമായി പ്രണയത്തിലാകുന്നത്. ചെറിലുമായുള്ള ബന്ധത്തിൽ ഗായകന് ഏഴു വയസ്സുള്ള ഒരു മകനുണ്ട്.