പ്രിയനേ... നീ സമ്മാനിച്ച വിരഹത്തെ അറിയാതെ ഞാൻ പ്രണയിച്ചുപോയി; ഒരിക്കൽ നാം ഒന്നായിരുന്നല്ലോ!
ഒരുനാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ് പ്രണയവും വിരഹവും. പ്രണയത്തിന്റെ ആഴവും പരപ്പും അത്രയേറെ ആസ്വദിച്ചവരായിരായിരിക്കും വിരഹത്തിന്റെ അഗാധമായ വേദനയും അനുഭവിക്കുന്നത്. ഒരു ഘട്ടമെത്തുമ്പോൾ പ്രണയം ബാക്കിവച്ച വിരഹത്തെ നമ്മൾ പ്രണയിച്ചു തുടങ്ങും. ആ നിമിഷങ്ങളിലെപ്പോഴോ ആണ് വിഷാദച്ചുവയുള്ള പണ്ടെങ്ങോ കേട്ടുമറന്ന

ഒരുനാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ് പ്രണയവും വിരഹവും. പ്രണയത്തിന്റെ ആഴവും പരപ്പും അത്രയേറെ ആസ്വദിച്ചവരായിരായിരിക്കും വിരഹത്തിന്റെ അഗാധമായ വേദനയും അനുഭവിക്കുന്നത്. ഒരു ഘട്ടമെത്തുമ്പോൾ പ്രണയം ബാക്കിവച്ച വിരഹത്തെ നമ്മൾ പ്രണയിച്ചു തുടങ്ങും. ആ നിമിഷങ്ങളിലെപ്പോഴോ ആണ് വിഷാദച്ചുവയുള്ള പണ്ടെങ്ങോ കേട്ടുമറന്ന ഒരു ഗാനം നമ്മുടെ പ്ലേലിസ്റ്റിലേക്ക് വീണ്ടും വരുന്നത്. ജീവശ്വാസം പോലെ പ്രണയിച്ചയാളെ ‘ജീവനേ’ എന്നല്ലാതെ എന്തുപേരിട്ടാണ് പ്രണയം ബാക്കിയായവർ വിളിക്കുന്നത്.
‘എൻ ജീവനേ... എങ്ങാണു നീ’ എന്ന് എസ്.ജാനകിയുടെ ശബ്ദമാധുരിയിൽ നമ്മൾ കേട്ടപ്പോൾ കാലങ്ങൾക്കു മുൻപ് ഇറങ്ങിപ്പോയവരെ കുറിച്ച് ഓർക്കാത്ത സംഗീത പ്രേമികളുണ്ടാകില്ല. കൈതപ്രത്തിന്റെ തൂലികത്തുമ്പിൽ നിന്ന് ഊർന്നു വീണ മനോഹരമായ വരികൾക്ക് വിദ്യാസാഗറാണ് ഈണം നൽകിയത്. സിബി മലയിലിന്റെ സംവിധാനത്തിൽ 2000ൽ പുറത്തിറങ്ങിയ ദേവദൂതൻ എന്ന ചിത്രത്തിലേതാണ് ഗാനം. വർഷങ്ങൾക്കിപ്പുറം ദേവദൂതൻ വീണ്ടും തിയറ്ററിലെത്തിയപ്പോഴും ഈ ഗാനം മലയാളിയുടെ ഹൃദയത്തിലേക്ക് പെയ്തിറങ്ങി... ഒരു നൊമ്പരമഴയായ്
എൻ ജീവനേ എങ്ങാണു നീ
ഇനിയെന്നു കാണും വീണ്ടും
എൻ ജീവനേ എങ്ങാണു നീ
ഇനിയെന്നു കാണും വീണ്ടും
വേഴാമ്പലായ് കേഴുന്നു ഞാൻ
വേഴാമ്പലായ് കേഴുന്നു ഞാൻ
പൊഴിയുന്നു മിഴിനീർപ്പൂക്കൾ
എൻ ജീവനേ... ഓ.... . . .
എങ്ങാണു നീ... ആ.... .
തിരയറിയില്ല കരയറിയില്ല
അലകടലിന്റെ നൊമ്പരങ്ങൾ
മഴയറിയില്ല വെയിലറിയില്ല
അലയുന്ന കാറ്റിൻ അലമുറകൾ
വിരഹത്തിൻ കണ്ണീർക്കടലിൽ
താഴും മുൻപേ. .
കദനത്തിൻ കനലിൽ വീഴും മുൻപേ നീ
ഏകാന്തമെൻ നിമിഷങ്ങളിൽ
തഴുകാൻ വരില്ലേ വീണ്ടും
എൻ ജീവനേ എങ്ങാണു നീ
ഇനിയെന്നു കാണും വീണ്ടും
മിഴി നിറയുന്നു മൊഴി ഇടറുന്നു
അറിയാതൊഴുകി വേദനകൾ
നിലയറിയാതെ ഇടമറിയാതെ
തേടുകയാണെൻ വ്യാമോഹം
ഒരു തീരാസ്വപ്നം മാത്രം തേങ്ങീ നെഞ്ചിൽ
ഒരു തീരാദാഹം മാത്രം വിങ്ങുന്നൂ
ഇനിയെന്നു നീ ഇതിലേ വരും
ഒരു സ്നേഹരാഗം പാടാൻ
ആഹാഹാ.. ആഹാഹാ.. ആഹാഹാ
എൻ ജീവനേ എങ്ങാണു നീ