ഗായിക അഞ്ജു ജോസഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റീൽ ചർച്ചയാകുന്നു. ജീവിതത്തിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങളെയാണ് ‍അ‍ഞ്ജു റീലിലൂടെ വെളിപ്പെടുത്തുന്നത്. കരച്ചിൽ നിയന്ത്രിക്കാനാകാതിരുന്ന സമയത്തെ ദൃശ്യങ്ങൾ കോർത്തിണക്കിയുള്ളതാണ് റീൽ. കരച്ചിൽ ഒരു ബലഹീനതയല്ലെന്നു പറയുന്ന അഞ്ജു, താൻ ഇപ്പോൾ ഡബിൾ ഓകെയാണെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായിക അഞ്ജു ജോസഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റീൽ ചർച്ചയാകുന്നു. ജീവിതത്തിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങളെയാണ് ‍അ‍ഞ്ജു റീലിലൂടെ വെളിപ്പെടുത്തുന്നത്. കരച്ചിൽ നിയന്ത്രിക്കാനാകാതിരുന്ന സമയത്തെ ദൃശ്യങ്ങൾ കോർത്തിണക്കിയുള്ളതാണ് റീൽ. കരച്ചിൽ ഒരു ബലഹീനതയല്ലെന്നു പറയുന്ന അഞ്ജു, താൻ ഇപ്പോൾ ഡബിൾ ഓകെയാണെന്നും വിഡിയോയ്ക്കൊപ്പം കുറിച്ചു. 

‘അഘാതമായ എന്റെ വേദനകളില്‍ നിന്നുള്ള, വര്‍ഷങ്ങളോളമെടുത്ത തിരിച്ചുവരവ് ഇങ്ങനെയായിരുന്നു. ഇപ്പോള്‍ ഞാന്‍ ഡബിള്‍ ഓകെയാണ്. നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നത് എല്ലായ്‌പ്പോഴും സത്യമല്ല എന്ന് പറയാന്‍ വേണ്ടി, എന്റെ ഈ ഹീലിങ് ജേര്‍ണിയില്‍ എടുത്ത വിഡിയോ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. നിങ്ങൾ കരയൂ. കരച്ചില്‍ ഒരിക്കലുമൊരു ബലഹീനതയല്ല. നിങ്ങള്‍ക്ക് അതില്‍ നിന്നൊരു ആശ്വാസം ലഭിക്കുകയും വേദനകളില്‍ നിന്ന് പുറത്തു കടക്കാന്‍ സാധിക്കുകയും ചെയ്യും. ആ കരച്ചില്‍ അടിമുടി തകർന്ന നിങ്ങളെ ഉയർത്തെഴുന്നേൽപ്പിക്കും. ഒരു കാര്യം മാത്രം ഓര്‍ക്കുക, എല്ലാം കടന്ന് പോകും, നിങ്ങളുടെ സന്തോഷം പോലും’, വിഡിയോ പങ്കിട്ട് അഞ്ജു ജോസഫ് കുറിച്ചു. 

ADVERTISEMENT

അഞ്ജു പങ്കുവച്ച സങ്കട വിഡിയോ ചുരുങ്ങിയ സമയത്തിനകമാണു ശ്രദ്ധേയമായത്. സിതാര കൃഷ്ണകുമാർ, അൽഫോൻസ് ജോസഫ്, ദിവ്യ പ്രഭ, ശ്വേത അശോക്, രചന നാരായണൻകുട്ടി, അശ്വതി ശ്രീകാന്ത് തുടങ്ങി പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പ്രതികരണങ്ങളുമായി എത്തി. അഞ്ജുവിന്റേതിനു സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ പലരും ആശ്വാസവാക്കുകളുമായി എത്തുന്നുണ്ട്. അഞ്ജു ജോസഫിന്റെ റീൽ വൈറലായതോടെ അതിനു നൃത്തഭാഷ്യവുമായി നർത്തകിയും നടിയുമായ താര കല്യാണും രംഗത്തുവന്നു. താര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച നൃത്താവിഷ്കാര വിഡിയോയും ശ്രദ്ധേയമായിക്കഴിഞ്ഞു. 

English Summary:

Singer Anju Joseph shares crying video in social media