നമുക്കൊപ്പം വളർന്നതല്ലേ ആ നല്ലീണങ്ങൾ? നമ്മുടെ ഹൃദയത്തിൽ ചേക്കേറിയതല്ലേ? വർണിച്ചു തീരുവതെങ്ങനെ ഈ നാടിനെ?
നാട്ടഴക് തുളുമ്പുന്ന കാഴ്ചകൾക്കൊപ്പം നാവിൽ നിറയുന്ന ചില മധുരപ്പാട്ടുകളുമുണ്ട് മലയാളിമനസ്സിൽ. സിരകളിൽ നിന്നൊഴുകിയെത്തി ഹൃദയഭിത്തിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന, മറക്കാനാകാത്ത ചില ഈണക്കൂട്ടുകൾ. നാം വളർന്നപ്പോൾ നമുക്കൊപ്പം വളർന്ന്, കൂടൊഴിഞ്ഞുപോകാൻ കൂട്ടാക്കാതെ നമ്മുടെ വികാരവിചാരങ്ങളുടെ ഭാഗമായ ചില

നാട്ടഴക് തുളുമ്പുന്ന കാഴ്ചകൾക്കൊപ്പം നാവിൽ നിറയുന്ന ചില മധുരപ്പാട്ടുകളുമുണ്ട് മലയാളിമനസ്സിൽ. സിരകളിൽ നിന്നൊഴുകിയെത്തി ഹൃദയഭിത്തിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന, മറക്കാനാകാത്ത ചില ഈണക്കൂട്ടുകൾ. നാം വളർന്നപ്പോൾ നമുക്കൊപ്പം വളർന്ന്, കൂടൊഴിഞ്ഞുപോകാൻ കൂട്ടാക്കാതെ നമ്മുടെ വികാരവിചാരങ്ങളുടെ ഭാഗമായ ചില നല്ലീണങ്ങൾ. കേരളപ്പിറവി ദിനത്തിൽ ആ പാട്ടുകളിലേക്കൊരു തിരിഞ്ഞു നോട്ടം.
‘സഹ്യസാനുശ്രുതി ചേർത്തുവച്ച
മണിവീണയാണെന്റെ കേരളം
നീലസാഗരമതിന്റെ
തന്ത്രിയിലുണർത്തിടുന്നു
സ്വരസാന്ത്വനം....’
2001 ൽ സംവിധായകൻ വിനയൻ ഒരുക്കിയ ‘കരുമാടിക്കുട്ടൻ’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പാട്ട് മലയാളികളുടെ വികാരമായി മാറി. ചിത്രത്തിൽ ആകെ പന്ത്രണ്ട് ഗാനങ്ങളാണുള്ളത്. അവയെല്ലാം യൂസഫലി കേച്ചേരി–മോഹൻ സിത്താര കൂട്ടുകെട്ടിൽ പിറന്നതാണ്. അതിൽ ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗാനഗന്ധർവൻ യേശുദാസിന്റെ സ്വരഭംഗി നിറയുന്ന പാട്ടിന് ആരാധകർ ഏറെ.
‘കേരനിരകളാടും ഒരു ഹരിത ചാരുതീരം...
പുഴയോരം കളമേളം കവിത പാടും തീരം...
കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ...
ഇള ഞാറിൻ ഇലയാടും കുളിരുലാവും നാട്...
നിറപൊലിയേകാമെൻ അരിയനേരിനായ്...
പുതുവിള നേരുന്നൊരിനിയ നാടിതാ...
പാടാം... കുട്ടനാടിന്നീണം....’
സിബി മലയില്‍ സംവിധാനം ചെയ്ത് 2004 ൽ പുറത്തിറങ്ങിയ ‘ജലോത്സവം’ എന്ന ചിത്രത്തിലേതാണ് ഗാനം. ബീയാർ പ്രസാദിന്റെ വരികൾക്ക് ഈണം പകർന്നത് അൽഫോൻസ് ജോസഫ്. പി.ജയചന്ദ്രൻ ആലപിച്ച ഗാനം, ഇന്നും ഹിറ്റുകളിൽ ആദ്യനിരയിൽത്തന്നെ. കേരളത്തെ ഇതിലും മനോഹരമായി എങ്ങനെ വർണിക്കുമെന്നാണ് ഓരോ തവണ പാട്ടു കേൾക്കുമ്പോഴും ആസ്വാദകമനസ്സുകളിൽ ഉയരുന്ന ചോദ്യം.
‘കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പോള്‍
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തിക്കുടം കമിഴ്ത്തി ഞാന്‍
ഇളംകള്ളു കുടിക്കുമ്പോള്‍...
പഴംകഥ പറയെടി പുള്ളിക്കുയിലേ....’
ബ്ലെസ്സിയുടെ സംവിധാനത്തിൽ 2004 ൽ പുറത്തിറങ്ങിയ ‘കാഴ്ച’ എന്ന ചിത്രത്തിലെ ഈ ഗാനം എക്കാലവും മലയളികളെ താളം പിടിപ്പിക്കുന്ന ഒന്നാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്കു മോഹൻ സിത്താര ഈണമൊരുക്കി. കലാഭവൻ മണിയും മധു ബാലകൃഷ്ണനും ചേർന്നാലപിച്ച പാട്ട് 2 പതിറ്റാണ്ടിനിപ്പുറവും മലയാളികളുടെ ഹൃദയതാളമായി നിലകൊള്ളുന്നു.
‘കേരളമാണെന്റെ നാട്
കേരദ്രുമങ്ങൾ തൻ നാട്
കായലും കുന്നും പുഴകളുമൊന്നിച്ച്
ചാരുത ചാർത്തുന്ന നാട്....’
സുരേഷ് പൊതുവാൾ സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ ‘ഉൾട്ട’യിലേതാണ് ഗാനം. വൈക്കം വിജയലക്ഷ്മിയുടെ ആലാപനം കൊണ്ടു ശ്രദ്ധിക്കപ്പെട്ട പാട്ട് മികച്ച സ്വീകാര്യതയും നേടി. കെ.കുഞ്ഞികൃഷ്ണൻ ആണ് പാട്ടിനു വരികൾ കുറിച്ചത്. സുദർശൻ ഈണം പകർന്നു.