12 വർഷത്തെ കാത്തിരിപ്പ്, എല്ലാം ഉത്തമമായ സ്ഥലത്തെന്ന് രഞ്ജിനി; കൺമണിയെ പാടിയുറക്കി ഗോവിന്ദ് വസന്ത, വിഡിയോ
കൺമണിയെ പാട്ട് പാടിയുറക്കുന്ന സംഗീതസംവിധായകൻ ഗോവിന്ദ് വസന്തയുടെ വിഡിയോ വൈറലാകുന്നു. മകനെ നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുന്ന ഗോവിന്ദിനെയാണ് ദൃശ്യങ്ങളിൽ കാണാനാവുക. ഗോവിന്ദിന്റെ പങ്കാളിയും ചലച്ചിത്രപ്രവർത്തകയുമായ രഞ്ജിനി അച്യുതനാണ് പ്രിയപ്പെട്ട നിമിഷങ്ങൾ ഒപ്പിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

കൺമണിയെ പാട്ട് പാടിയുറക്കുന്ന സംഗീതസംവിധായകൻ ഗോവിന്ദ് വസന്തയുടെ വിഡിയോ വൈറലാകുന്നു. മകനെ നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുന്ന ഗോവിന്ദിനെയാണ് ദൃശ്യങ്ങളിൽ കാണാനാവുക. ഗോവിന്ദിന്റെ പങ്കാളിയും ചലച്ചിത്രപ്രവർത്തകയുമായ രഞ്ജിനി അച്യുതനാണ് പ്രിയപ്പെട്ട നിമിഷങ്ങൾ ഒപ്പിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘എല്ലാം അതിന്റെ അനുയോജ്യമായ ഇടത്ത്’ എന്ന അടിക്കുറിപ്പും വിഡിയോയ്ക്കു നൽകിയിരിക്കുന്നു.
ബ്ലാക് ആൻഡ് വൈറ്റ് മോഡിലുള്ള വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു. ഗോവിന്ദിന്റെ നെഞ്ചോടു ചേർന്നു സുഖമായി ഉറങ്ങുന്ന കുഞ്ഞ്, ആസ്വാദകർക്കു ഹൃദ്യമായ കാഴ്ചയാവുകയാണ്. ഇക്കഴിഞ്ഞ ദിവസം ഗോവിന്ദിന്റെ പിറന്നാളായിരുന്നു. പ്രിയപ്പെട്ടവന് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് രഞ്ജിനി അച്യുതൻ മനോഹരമായ ഈ വിഡിയോ പങ്കുവച്ചത്.
നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗോവിന്ദ് വസന്തയ്ക്കും രഞ്ജിനിക്കും കുഞ്ഞ് പിറന്നത്. 9ാം മസത്തിൽ ഗർഭകാല ചിത്രങ്ങൾ പങ്കിട്ട് രഞ്ജിനി തന്നെയാണ് ജീവിതത്തിലെ വലിയ കാത്തിരിപ്പിനെക്കുറിച്ച് അറിയിച്ചത്. ഗ്ലാമറസ് ലുക്കിലായിരുന്നു രഞ്ജിനിയുടെ മറ്റേണിറ്റി ഫോട്ടോഷൂട്ട്. കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കിയ ദമ്പതികൾ അതിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ സ്നേഹിതരുമായി പങ്കുവച്ചിരുന്നു. യാഴന്‍ ആര്‍ എന്നാണ് ഇരുവരും മകന് നൽകിയിരിക്കുന്ന പേര്.
2012ലായിരുന്നു ഗോവിന്ദ് വസന്തയുടെയും രഞ്ജിനിയുടെയും വിവാഹം. തൈക്കൂടം ബ്രിഡ്ജ് എന്ന സംഗീത ബാൻഡിലൂടെയാണ് ഗോവിന്ദ് വസന്ത ശ്രദ്ധ നേടിയത്. 96 എന്ന ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയതോടെ ഗോവിന്ദ് നിരവധി ആരാധകരെ നേടി. സിനിമാരംഗത്ത് എഴുത്തുമായി ബന്ധപ്പെട്ട് സജീവമാണ് രഞ്ജിനി അച്യുതൻ.