സംഗീതസംവിധായകൻ സുഷിൻ ശ്യാമിന്റെയും ചലച്ചിത്ര പ്രവർത്തക ഉത്തരയുടെയും വിവാഹവിശേഷങ്ങൾ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഇരുവരെയും വിവാഹത്തിനായി അണിയിച്ചൊരുക്കുന്നതിന്റെ വിഡിയോ പങ്കിട്ടിരിക്കുകയാണ് മേക്കപ് ആർട്ടിസ്റ്റ് ഉണ്ണി പി.എസ്. സൗഹൃദക്കാഴ്ചകളാൽ സമ്പന്നമാണ് വിഡിയോ. സുഷിൻ ശ്യാമിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഗീതസംവിധായകൻ സുഷിൻ ശ്യാമിന്റെയും ചലച്ചിത്ര പ്രവർത്തക ഉത്തരയുടെയും വിവാഹവിശേഷങ്ങൾ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഇരുവരെയും വിവാഹത്തിനായി അണിയിച്ചൊരുക്കുന്നതിന്റെ വിഡിയോ പങ്കിട്ടിരിക്കുകയാണ് മേക്കപ് ആർട്ടിസ്റ്റ് ഉണ്ണി പി.എസ്. സൗഹൃദക്കാഴ്ചകളാൽ സമ്പന്നമാണ് വിഡിയോ. 

സുഷിൻ ശ്യാമിനും ഉത്തരയ്ക്കും ആഹാരം വാരിക്കൊടുക്കുന്ന നടി നസ്രിയയെ വിഡിയോയിൽ കാണാനാകും. അതുപോലെ ഉത്തരയ്ക്ക് അണിയാൻ ആഭരണങ്ങൾ തരംതിരിച്ചു വയ്ക്കുകയും ഒരുങ്ങാൻ സഹായിക്കുകയും ചെയ്യുന്ന പാർവതി ജയറാമിന്റെ ദൃശ്യങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പാർവതിയുടെ സഹോദരീ പുത്രിയാണ് ഉത്തര. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ വിഡിയോയ്ക്കു നിരവധി പേരാണു കമന്റുകളുമായി എത്തുന്നത്. 

ADVERTISEMENT

ഏതാനും ദിവസങ്ങൾക്കു മുൻപാണ് സുഷിനും ഉത്തരയും വിവാഹിതരായത്. ഫഹദ് ഫാസിൽ, നസ്രിയ, ജയറാം, പാർവതി, സംഗീതസംവിധായകൻ ദീപക് ദേവ്, തിരക്കഥാകൃത്ത് ശ്യാം പുഷ്കർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ നിറസാന്നിധ്യമായിരുന്നു. 

വിവാഹം സബന്ധിച്ച് സുഷിനും ഉത്തരയും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിരുന്നില്ല. നേരത്തേ, ജയറാം–പാർവതി മകൾ മാളവികയുടെ വിവാഹവേളയിൽ വച്ച് സുഷിൻ ജീവിതപങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു. കൂടാതെ ഏതാനും പൊതു ചടങ്ങുകളിൽ ഇരുവരും ഒരുമിച്ചെത്തുകയും ചെയ്തു. എന്നാൽ വിവാഹം സംബന്ധിച്ചുള്ള കാര്യങ്ങൾ ഇരുവരും രഹസ്യമായിത്തന്നെ വച്ചു.

ADVERTISEMENT

മലയാള സിനിമയിലെ ‘സീൻ മാറ്റിയ’ സംഗീതസംവിധായകനാണ് സുഷിൻ ശ്യാം. 2014 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച സുഷിൻ, വളരെ വേഗത്തിൽ വിലിപിടിപ്പുള്ള ബ്രാൻഡ് നെയിം ആയി വളർന്നു. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായാകനുള്ള സംസ്ഥാന പുരസ്കാരം സുഷിന്‍ നേടിയിരുന്നു. അമൽ നീരദ് സംവിധാനം ചെയ്ത ‘ബോഗയ്‌ന്‍വില്ല’യാണ് സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ചിത്രം. ഇനി കുറച്ചുനാൾ‌ ഇടവേളയെടുക്കുമെന്ന് സുഷിൻ അടുത്തിടെ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു.

English Summary:

Sushin Shyam-Uthara wedding preparation reel