ബിജെപി മുംബൈ ഘടകം അധ്യക്ഷൻ ആശിഷ് ഷേലാറിന് ഭായ് ദൂജ് ചടങ്ങ് നടത്തി ഗായിക ആശ ഭോസ്‌ലെ. ആശിഷ് തനിക്ക് സ്വന്തം സഹോദരനെപ്പോലെയാണെന്നു പറഞ്ഞ ഗായിക, അദ്ദേഹത്തിന്റെ നെറ്റിയിൽ തിലകം ചാർത്തുകയും ആരതി ഉഴിയുകയും ആശീർവദിക്കുകയും മധുരം നൽകുകയും ചെയ്തു. ആശ ഭോസ്‌ലെയുടെ പാദങ്ങൾ തൊട്ട് ആശിഷ് അനുഗ്രഹം വാങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹോദരങ്ങൾ തമ്മിലുള്ള ബന്ധത്തെ ആഘോഷിക്കുന്ന ചടങ്ങാണ് ഭായ് ദൂജ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് ഈ ആഘോഷം നടത്തപ്പെടുന്നു. സഹോദരിമാർ തങ്ങളുടെ സഹോദരന്മാർക്കായാണ് ഈ ചടങ്ങ് നടത്തുക. വിവിധയിടങ്ങളിൽ പല പേരുകളിലായി ഈ ആഘോഷം അറിയപ്പടുന്നു. 

ADVERTISEMENT

ഹൈന്ദവ വിശ്വാസപ്രകാരം സഹോദരങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെയും ശാശ്വത സ്നേഹത്തിന്റെയും ആഘോഷമാണ് ഭായ് ദൂജ്. ഈ ദിവസം സഹോദരങ്ങൾ പ്രത്യേക പൂജകളും ഉപവാസങ്ങളും അനുഷ്ഠിക്കുകയും പരസ്പരം സമ്മാനങ്ങൾ നൽകുകയും ചെയ്യും. ഇപ്പോഴിതാ ആശ ഭോസ്‌ലെ ഭായ് ദൂജ് നടത്തിയതിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 

ഭോസ്‌ലെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ആശിഷ് ഷേലാർ. ഇരുകുടുംബങ്ങളും ഒന്നിച്ച് പലവിധ ആഘോഷങ്ങളിൽ പങ്കെടുക്കാറുമുണ്ട്. മുൻപ് രക്ഷാബന്ധന്‍ ചടങ്ങിന് ആശ, ആശിഷിന്റെ കയ്യിൽ രാഖി കെട്ടി ആഘോഷിച്ചിരുന്നു. കൂടാതെ ഷേലാറിന്റെ വീട്ടിൽ നടത്തിയ വിനായക ചതുർഥി ആഘോഷത്തിൽ ആശയും കൊച്ചുമകളും ഗായികയുമായ സനായിയും പങ്കെടുത്തിരുന്നു. 

English Summary:

Singer Asha Bhosle Celebrates Bhai Dooj