‘മേരെ ഡോൽനാ’ പാടി സോനു നിഗം; ഭൂൽ ഭുലയ്യ 3.0 സർപ്രൈസ് ഗംഭീരമെന്ന് ആരാധകർ
ബോളിവുഡ് ഗായകൻ സോനു നിഗത്തിന്റെ ശബ്ദത്തിലിറങ്ങിയ മേരെ ഡോൽനാ ഗാനത്തെ അഭിനന്ദിച്ച് ആസ്വാദകർ. ഭൂൽ ഭുലയ്യ 3.0 ചിത്രത്തിനു വേണ്ടിയാണ് മേരെ ഡോൽനാ എന്ന പ്രശസ്തമായ ഗാനത്തിന് സോനു നിഗം ശബ്ദം നൽകിയത്. ആദ്യ പതിപ്പിന്റെ ഭാഗമായ മേരെ ഡോൽനാ എന്ന ഗാനം വമ്പൻ ഹിറ്റായിരുന്നു. അതുകൊണ്ടുകൊണ്ടു തന്നെ തുടർന്നു വന്ന സിനിമയുടെ പതിപ്പുകളിലെല്ലാം ഈ പാട്ട് ഉപയോഗിച്ചിരുന്നു.

ബോളിവുഡ് ഗായകൻ സോനു നിഗത്തിന്റെ ശബ്ദത്തിലിറങ്ങിയ മേരെ ഡോൽനാ ഗാനത്തെ അഭിനന്ദിച്ച് ആസ്വാദകർ. ഭൂൽ ഭുലയ്യ 3.0 ചിത്രത്തിനു വേണ്ടിയാണ് മേരെ ഡോൽനാ എന്ന പ്രശസ്തമായ ഗാനത്തിന് സോനു നിഗം ശബ്ദം നൽകിയത്. ആദ്യ പതിപ്പിന്റെ ഭാഗമായ മേരെ ഡോൽനാ എന്ന ഗാനം വമ്പൻ ഹിറ്റായിരുന്നു. അതുകൊണ്ടുകൊണ്ടു തന്നെ തുടർന്നു വന്ന സിനിമയുടെ പതിപ്പുകളിലെല്ലാം ഈ പാട്ട് ഉപയോഗിച്ചിരുന്നു. ശ്രേയാ ഘോഷാൽ ആയിരുന്നു ഒറിജിനൽ ഗാനം ആലപിച്ചത്. സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങിയപ്പോൾ അർജിത് സിങ് ഗാനത്തിന് ശബ്ദമായി. ഇത്തവണ ഗായകൻ സോനു നിഗത്തിന്റെ ശബ്ദത്തിലാണ് സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഗാനം സിനിമയിലെത്തിയത്.
സോനു നിഗം പാടുന്ന വേർഷൻ സിനിമയുടെ റിലീസിനു മുൻപ് അണിയറപ്രവർത്തകർ സർപ്രൈസ് ആക്കി വച്ചിരിക്കുകയായിരുന്നു. സിനിമയുടെ കഥയുമായി ബന്ധപ്പെട്ടു കിടക്കുന്ന ട്രാക്കായതുകൊണ്ടാണ് ഈ വേർഷൻ സർപ്രൈസ് ആക്കി വച്ചത്. മികച്ച പ്രതികരണങ്ങളാണ് ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്.
ശ്രേയ ഘോഷാലിന്റെ ശബ്ദത്തിൽ ഈ ഗാനം കേൾക്കുമ്പോൾ നിഷ്കളങ്കതയാണ് അനുഭവിക്കാൻ കഴിയുന്നതെങ്കിൽ അർജിത് സിങ് പാടുമ്പോൾ പാട്ട് വഞ്ചിക്കപ്പെട്ട പ്രണയത്തിന്റെ വേദനാണ് പാട്ടിൽ പ്രതിഫലിക്കുന്നത്. സോനു നിഗത്തിന്റെ ശബ്ദത്തിൽ പാട്ടിന് ഹൃദയം നുറുങ്ങുന്ന വേദനയാണ് സമ്മാനിക്കുന്നതെന്ന് ആരാധകർ കുറിക്കുന്നു. ഒറിജിനൽ ട്രാക്കിന് ഈണം നൽകിയത് പ്രീതം ആയിരുന്നു. പുതിയ പതിപ്പിന് പ്രീതും അമാൽ മല്ലികും ചേർന്നാണ് സംഗീതം നൽകിയത്. സമീറിന്റേതാണ് വരികൾ.
മലയാളത്തിലിറങ്ങിയ മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പ് ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗമാണ് ഭൂൽ ഭുലയ്യ 3.0. 2007ലാണ് പ്രിയദര്‍ശന്‍ സൂപ്പര്‍ഹിറ്റ് ചിത്രം മണിച്ചിത്രത്താഴ് 'ഭൂല്‍ ഭുലയ്യ' എന്ന പേരില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. അന്ന് അക്ഷയ് കുമാറായിരുന്നു നായകന്‍. രണ്ടാം ഭാഗത്തില്‍ കാര്‍ത്തിക് ആര്യനും നായകനായി. 2022ലാണ് രണ്ടാം ഭാഗം റിലീസ് ചെയ്തത്. അനീസ് ബാസ്മിയാണ് രണ്ടും മൂന്നും ഭാഗങ്ങൾ സംവിധാനം ചെയ്തത്.