‘കുറയുമെന്നു ഡോക്ടർമാർ പറഞ്ഞു, പക്ഷേ എനിക്കു കൂടിവരുന്നു; പൂർണമുക്തിയുണ്ടാകില്ല’; വെളിപ്പെടുത്തി എലിസബത്ത്
ടിക്സ് അഥവാ ഞെട്ടൽ വരുന്ന രോഗാവസ്ഥയായ ട്യൂററ്റ് സിൻഡ്രോമിനെ സംഗീതത്തിലൂടെ അതിജീവിക്കുന്ന എലിസബത്ത് മാത്യു മലയാളികൾക്കു സുപരിചിതയാണ്. ഇപ്പോഴിതാ തന്റെ രോഗാവസ്ഥയിൽ നിന്നും പൂർണ മുക്തി നേടാൻ കഴിയില്ലെന്നു പറയുകയാണ് എലിസബത്ത്. ഉത്കണ്ഠയോ പേടിയോ വരുമ്പോഴാണ് ടിക്സ് കൂടുന്നതെന്നും അല്ലാത്ത സമയത്ത് വലിയ

ടിക്സ് അഥവാ ഞെട്ടൽ വരുന്ന രോഗാവസ്ഥയായ ട്യൂററ്റ് സിൻഡ്രോമിനെ സംഗീതത്തിലൂടെ അതിജീവിക്കുന്ന എലിസബത്ത് മാത്യു മലയാളികൾക്കു സുപരിചിതയാണ്. ഇപ്പോഴിതാ തന്റെ രോഗാവസ്ഥയിൽ നിന്നും പൂർണ മുക്തി നേടാൻ കഴിയില്ലെന്നു പറയുകയാണ് എലിസബത്ത്. ഉത്കണ്ഠയോ പേടിയോ വരുമ്പോഴാണ് ടിക്സ് കൂടുന്നതെന്നും അല്ലാത്ത സമയത്ത് വലിയ പ്രശ്നങ്ങളില്ലെന്നും എലിസബത്ത് വെളിപ്പെടുത്തി. നിത്യജീവിതത്തിലെ ഓരോ പ്രവൃത്തിയെയും ടിക്സ് ബാധിക്കുന്നുണ്ടെന്നും ശബ്ദത്തെ ബാധിച്ചെങ്കിലും ആ അവസ്ഥയെ താൻ മറികടന്നുവെന്നും ഗായിക വെളിപ്പെടുത്തി. അടുത്തിടെ സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് എലിസബത്ത് മാത്യു ആരോഗ്യവിവരങ്ങൾ പങ്കുവച്ചത്.
‘എന്റ ഈ അവസ്ഥ ഒരിക്കലും ഭേദമാകില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. പ്രായം ചെല്ലുന്തോറും കുറഞ്ഞുവരുമെന്നു പറഞ്ഞിരുന്നെങ്കിലും എന്റെ അവസ്ഥ നേരെ മറിച്ചാണ്. എനിക്കിത് കൂടിക്കൂടിയാണ് വരുന്നത്. ഈ അവസ്ഥയ്ക്ക് പ്രത്യേകിച്ചു മരുന്നുകളൊന്നുമില്ല. പേടിയോ ടെൻഷനോ തോന്നുമ്പോൾ ടിക്സ് കൂടും. അങ്ങനെയുള്ളപ്പോൾ ചെറിയ മരുന്നുകളൊക്കെ കഴിക്കും. അപ്പോൾ ആശ്വാസം ലഭിക്കും.
നിത്യജീവിതത്തിലെ ഓരോ പ്രവൃത്തിയെയും ഈ ടിക്സ് ബാധിച്ചിട്ടുണ്ട്. പക്ഷേ എങ്ങനെയൊക്കെയോ ഞാനത് മാനേജ് ചെയ്ത് മുന്നോട്ടു പോകുന്നു. ഉറക്കത്തെ മാത്രം ഇതുവരെ ബാധിച്ചിട്ടില്ല എന്നതാണ് വലിയ ആശ്വാസം. ടിക്സ് എന്റെ ശബ്ദത്തെയും ബാധിക്കുമോയെന്ന് ഒരിക്കൽ ഭയപ്പെട്ടിരുന്നു. ആ ഭയം എന്നെ കീഴടക്കുകയും ചെയ്തു. പക്ഷേ ഇപ്പോൾ ഞാൻ ആ ഭയത്തെ കീഴടക്കിക്കഴിഞ്ഞു. എന്റെ പാട്ടിന ബാധിച്ചെങ്കിലും അതിനെയെല്ലാം ഞാൻ മറികടന്നു. ഈ ടിക്സ് വന്നത് ഒരുവിധത്തിൽ എനിക്ക് ഗുണകരമായി ഭവിച്ചു എന്നാണ് ഞാൻ ചിന്തിക്കുന്നത്. എന്റെ പാട്ട് അത്ര മികച്ചതൊന്നുമല്ല. പക്ഷേ ടിക്സ് വന്നപ്പോഴും ഞാൻ പാടി. അങ്ങനെ എനിക്കു പല വേദികൾ കിട്ടി. അതിൽ ഒരുപാട് സന്തോഷം’, എലിസബത്ത് പറഞ്ഞു.