‘ആകാശം തീ കാച്ചി’; ചിരിച്ചും ചേർത്തു പിടിച്ചും പണിയിലെ ഫാമിലി സോങ്
ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലെത്തി സഹനടനായി നായക നിരയിലേക്കുയർന്ന് മലയാളികളുടെയും അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടനായി മാറിയ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിച്ച 'പണി' മികച്ച പ്രേക്ഷകാഭിപ്രായം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. അതിനിടയിൽ, ചിത്രത്തിലെ മനോഹരമായ ഒരു വിഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. സാം.സി.എസ് ഈണം നൽകിയ ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് അൻവർ അലിയാണ്. ശക്തിശ്രീ ഗോപാൽ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

മുൻപ് പുറത്തിറങ്ങിയ 'മറന്നാടുപുള്ളേ', 'പണി ആന്തം' എന്നീ പാട്ടുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു വിവാഹവും അതേ തുടർന്നുള്ള കുടുംബങ്ങളുടെ കൂടിച്ചേരലുമാണ് ഗാനരംഗത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയ്നറായി എത്തിയിരിക്കുന്ന പണി മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദർശനത്തിനായി എത്തിയിട്ടുണ്ട്.
രണ്ടര പതിറ്റാണ്ടിലേറെ പിന്നിട്ട സിനിമാ ജീവിതത്തിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളായിരുന്നു ജോജുവിന് ലഭിച്ചത്. 'ജോസഫി'ലൂടെ തന്നിലെ അഭിനേതാവിനെ ഉടച്ചുവാർത്ത അദ്ദേഹം ഏതു തരം കഥാപാത്രമായാലും അത് വളരെ മനോഹരമായി സ്ക്രീനിലെത്തിക്കാൻ തനിക്ക് കഴിയുമെന്ന് 'നായാട്ടി'ലൂടേയും 'ഇരട്ട'യിലൂടെയുമൊക്കെ തെളിയിച്ചു. പണി എന്ന ചിത്രത്തിലൂടെ മറ്റൊരു പൊൻതൂവൽ കൂടി സ്വന്തം പേരിനൊപ്പം ചോർക്കുകയാണ് ജോജു.
അഭിനയ, സാഗർ സൂര്യ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തിയിരിക്കുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര സങ്കേതികപ്രവർത്തകരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ്, സന്തോഷ് നാരായണൻ എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്‍റോ ജോർജ്. എഡിറ്റർ: മനു ആന്‍റണി, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, സ്റ്റണ്ട്: ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷൻ എൻ.ജി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്.