സംഗീതസംവിധായകനും ഗായകനുമായ മിഥുൻ ജയരാജിന് പിറന്നാൾ മംഗളങ്ങൾ നേർന്ന് ഗായിക സിത്താര കൃഷ്ണകുമാർ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. മിഥുനാണ് തനിക്ക് ഏറ്റവും സുരക്ഷിതമായ ഇടമെന്നും താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം പ്രിയ കൂട്ടുകാരനോടുള്ള സ്നേഹം അചഞ്ചലമായി തന്നെ നിലനിൽക്കുമെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഗീതസംവിധായകനും ഗായകനുമായ മിഥുൻ ജയരാജിന് പിറന്നാൾ മംഗളങ്ങൾ നേർന്ന് ഗായിക സിത്താര കൃഷ്ണകുമാർ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. മിഥുനാണ് തനിക്ക് ഏറ്റവും സുരക്ഷിതമായ ഇടമെന്നും താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം പ്രിയ കൂട്ടുകാരനോടുള്ള സ്നേഹം അചഞ്ചലമായി തന്നെ നിലനിൽക്കുമെന്നും സിത്താര സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പിറന്നാൾ മംഗളങ്ങൾ നേർന്ന് മിഥുൻ ജയരാജിനൊപ്പമുള്ള ഹൃദ്യമായ ചിത്രവും സിത്താര പോസ്റ്റ് ചെയ്തിട്ടുണ്ട്. 

‘എന്റെ മിഥു, ഞാൻ എന്നെ വിശ്വസിക്കുന്നതിലേറെ നിന്നെയാണ് വിശ്വസിക്കുന്നത്. തികച്ചും അസാധാരണമായ ഒരു മനുഷ്യൻ. എല്ലാ വർഷവും ഒരേ വാക്കുകൾ തന്നെയാണ് ഞാൻ എഴുതുന്നതെന്ന് എനിക്കു തോന്നുന്നു. അത് എന്റെ ഹൃദയത്തെ കൂടുതൽ സന്തോഷം കൊണ്ട് നിറയ്ക്കുന്നു. കാരണം, ഏകദേശം 2 പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഒന്നും മാറിയിട്ടില്ല. നിന്നോടുള്ള എന്റെ സ്നേഹം, അതിരുകളില്ലാത്ത എന്റെ ബഹുമാനം, ആരാധന എന്നിവയെല്ലാം കാലം ചെല്ലുന്തോറും കൂടുതൽ ശക്തമാകുന്നു. നീയാണ് എപ്പോഴും എന്റെ സുരക്ഷിതമായ ഇടം. ഇനിയും അത് അങ്ങനെ തന്നെയായിരിക്കണം. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം നിന്നോടുള്ള എന്റെ സ്നേഹം അചഞ്ചലമായി തന്നെ നിലനിൽക്കും. ജന്മദിനാശംസകൾ മിഥു’, സിത്താര കുറിച്ചു. 

ADVERTISEMENT

സിത്താരയുടെ സ്നേഹക്കുറിപ്പ് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേർ മിഥുൻ ജയരാജിന് പിറന്നാൾ മംഗളങ്ങളുമായി എത്തി. പ്രിയ സുഹൃത്തിന്റെ കുറിപ്പിനോടു പ്രതികരിച്ച് മിഥുൻ ജയരാജ് കുറിച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്. ‘പതിവുപോലെ ഹൃദയത്തിൽ നിർത്താം മറുപടി. നമ്മൾ തമ്മിൽ കൂടുതലായി ഒന്നും പറഞ്ഞറിയിക്കേണ്ടതായില്ലല്ലോ. വെറുതെ നീട്ടിവിളിച്ചാൽ ആ വിളി കൊണ്ട് പറയേണ്ടതെല്ലാം അറിയണ അലവലാതി അല്ലേ ജ്ജ്. അതോണ്ട് ഹൃദയത്തിൽ മറുപടി ഒതുക്കുന്നു. ഉമ്മ’ എന്നാണ് മിഥുൻ ജയരാജിന്റെ മറുപടിക്കുറിപ്പ്. 

വർഷങ്ങള്‍ നീണ്ട സൗഹൃദമാണ് സിത്താരയും മിഥുനും തമ്മിൽ. മിഥുന്റെ സംഗീതത്തിൽ സിത്താര നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇരുവരുടെയും കുടുംബാംഗങ്ങൾ തമ്മിലും വലിയ ആത്മബന്ധമാണുള്ളത്.

English Summary:

Singer Sithara shares heartfelt note on Mithun Jayaraj