പ്രതിഫലത്തിന്റെ കാര്യത്തിൽ മുൻനിര ഗായകരെ എല്ലാവരെയും കടത്തിവെട്ടി സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ. പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഗാനാലാപനത്തിന് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്നത് റഹ്മാനാണ്. മുഖ്യധാരാ ഗായകരായ ശ്രേയ ഘോഷാൽ, അർജിത് സിങ്, സുനിധി ചൗഹാൻ, സോനു നിഗം തുടങ്ങിയവരെയൊക്കെ കടത്തിവെട്ടിയാണ് റഹ്മാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിഫലത്തിന്റെ കാര്യത്തിൽ മുൻനിര ഗായകരെ എല്ലാവരെയും കടത്തിവെട്ടി സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ. പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഗാനാലാപനത്തിന് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്നത് റഹ്മാനാണ്. മുഖ്യധാരാ ഗായകരായ ശ്രേയ ഘോഷാൽ, അർജിത് സിങ്, സുനിധി ചൗഹാൻ, സോനു നിഗം തുടങ്ങിയവരെയൊക്കെ കടത്തിവെട്ടിയാണ് റഹ്മാൻ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 

സംഗീതസംവിധായകനായ റഹ്മാൻ മറ്റൊരു സംഗീതജ്ഞൻ ചിട്ടപ്പെടുത്തിയ ഈണം പാടാൻ 3 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ടെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ സ്വന്തമായി ചിട്ടപ്പെടുത്തിയ ഗാനം പാടുന്നതിന് റഹ്മാൻ എത്ര രൂപ കൈപ്പറ്റുന്നുവെന്ന കാര്യത്തിൽ വ്യക്തതയില്ല. മറ്റു സംഗീതജ്ഞരുടെ പാട്ടുകൾ വിരളമായി മാത്രമേ റഹ്മാൻ ആലപിക്കാറുള്ളു. സ്വന്തം പ്രോജക്ടുകളിലാണ് അദ്ദേഹം കൂടുതലായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 

ADVERTISEMENT

മുഴുവന്‍ സമയ ഗായകരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ശ്രേയാ ഘോഷാലാണ്. 25 ലക്ഷം രൂപവരെയാണ്‌ ഒരുപാട്ടിന് ശ്രേയയുടെ പ്രതിഫലം. 18 മുതല്‍ 20 ലക്ഷംവരെ വാങ്ങുന്ന സുനിധി ചൗഹാനാണ് മൂന്നാമത്. അർജിത് സിങ്ങും ഏതാണ്ട് ഇതേ തുകയാണ് പ്രതിഫലമായി കൈപ്പറ്റുന്നത്. 15 മുതല്‍ 18 ലക്ഷംവരെയാണ് സോനു നിഗത്തിന്റെ പ്രതിഫലം.

അതേസമയം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ സംഗീതസംവിധായകനാണ് എ.ആർ.റഹ്മാൻ എന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ഒന്നാം സ്ഥാനത്ത്. 8 കോടിയാണ് ഒരു ചിത്രത്തിനു വേണ്ടി റഹ്മാൻ വാങ്ങുന്ന പ്രതിഫലമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അനിരുദ്ധിന്റെ പ്രതിഫലം 10 കോടി. എന്നാൽ ഒന്നാം സ്ഥാനത്ത് റഹ്മാൻ തന്നെയാണെന്നും ചില ചിത്രങ്ങൾക്കു വേണ്ടി അനിരുദ്ധ് വാങ്ങിയ പ്രതിഫലത്തിന്റെ കാര്യം മാത്രം കണക്കിലെടുത്താണ് ഒന്നാം സ്ഥാനം നൽകിയതെന്നുമുള്ള ചർച്ചകളുമുണ്ട്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT