വിവാഹത്തെക്കുറിച്ചുള്ള ചിന്തകൾ തുറന്നു പറഞ്ഞ് ഗായിക അഭിരാമി സുരേഷ്. വിവാഹമോചനമില്ലാത്ത ഒരു ബന്ധമാണ് താൻ ആഗ്രഹിക്കുന്നതെന്നും അത് നടക്കുമോ ഇല്ലയോ എന്നറിയില്ലെന്നും അഭിരാമി പറഞ്ഞു. സഹോദരി അമൃതയുടെ അനുഭവങ്ങൾ തന്നെ ഭയപ്പെടുത്തുന്നുണ്ടെന്നും അതാണ് തന്നെ വിവാഹത്തിൽ നിന്നും പിന്നോട്ടു വലിക്കുന്നതെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹത്തെക്കുറിച്ചുള്ള ചിന്തകൾ തുറന്നു പറഞ്ഞ് ഗായിക അഭിരാമി സുരേഷ്. വിവാഹമോചനമില്ലാത്ത ഒരു ബന്ധമാണ് താൻ ആഗ്രഹിക്കുന്നതെന്നും അത് നടക്കുമോ ഇല്ലയോ എന്നറിയില്ലെന്നും അഭിരാമി പറഞ്ഞു. സഹോദരി അമൃതയുടെ അനുഭവങ്ങൾ തന്നെ ഭയപ്പെടുത്തുന്നുണ്ടെന്നും അതാണ് തന്നെ വിവാഹത്തിൽ നിന്നും പിന്നോട്ടു വലിക്കുന്നതെന്നും ഗായിക വെളിപ്പെടുത്തി. എന്തുതന്നെയായാലും വിവാഹിതയാകണമെന്നു തന്നെയാണ് ആഗ്രഹമെന്നും എന്നെങ്കിലും അത് നടക്കുമെന്നും അഭിരാമി കൂട്ടിച്ചേർത്തു. അമൃത സുരേഷിനൊപ്പമുള്ള വ്ലോഗിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അഭിരാമി. 

‘കഴിഞ്ഞ ഒരു വർഷത്തിനിടെ വിവാഹത്തേക്കാൾ കൂടുതൽ കേട്ടത് ഡിവോഴ്സിനെക്കുറിച്ചാണ്. വിവാഹമോചനം ഇല്ലാത്ത ഒരു ബന്ധമാണ് ഞാൻ ആഗ്രഹിക്കുന്നത്. അത് നടക്കുമോ ഇല്ലയോ എന്നറിയില്ല. അതിനൊരു യോഗംകൂടെ വേണം. വിവാഹം കഴിക്കേണ്ട എന്ന് വിചാരിച്ചിരിക്കുന്നതല്ല. ചേച്ചിയുടെ അനുഭവം കണ്ട് എനിക്ക് പേടിയാണ്. സെറ്റാവാത്ത ആളുമായി പരസ്പര ബഹുമാനത്തോടെ പിരിയുകയാണെങ്കില്‍ കുഴപ്പമില്ല. ഹണ്ട് ചെയ്ത് നശിപ്പിക്കാന്‍ നോക്കുന്ന ഒരാളെ അറിയാതെയെങ്ങാനും പ്രേമിച്ചുപോയാല്‍ അവിടെ തീര്‍ന്നു. അതുകൊണ്ട് എനിക്ക് പേടിയാണ്. അതാണ് ഞാന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം. വിവാഹം കഴിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നെങ്കിലും അത് നടക്കും’ അഭിരാമി പറഞ്ഞു.

ADVERTISEMENT

അമൃത സുരേഷിന്റെ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും അഭിരാമി സംസാരിച്ചു. തന്റെ സഹോദരി എന്നതിനേക്കാള്‍ അമൃത സുരേഷ് എന്ന വ്യക്തി ആരേയും ഉപദ്രവിക്കാത്ത ആളാണെന്നും അങ്ങനെയൊരാളെ എന്തിനാണ് എല്ലാവരും വെറുക്കുന്നതെന്നും ഗായിക ചോദിച്ചു. വിവാഹജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് അമൃതയും വിവരിച്ചു. വിവാഹത്തെത്തുടര്‍ന്നുണ്ടായ ട്രോമകള്‍ മറികടന്നോയെന്ന് ഇപ്പോഴും അറിയില്ല. കുറേയൊക്കെ കരഞ്ഞു തീര്‍ത്തിട്ടുണ്ടെന്നും ഗായിക തുറന്നുപറഞ്ഞു.

English Summary:

Abhirami Suresh opens up about her marriage plans