അവന്റെ ഓരോ പാട്ടുമ്മയും പൊള്ളിവീണത് അവളുടെ കുരുത്തോലച്ചുണ്ടുകളിലേക്കായിരുന്നു; മറന്നോ സോളമനെയും ശോശന്നയെയും?
സോളമനെക്കുറിച്ചോർക്കുമ്പോൾ മുല്ലപ്പൂക്കൾ വാസനിക്കുന്നൊരു രാത്രിയാണ് ആദ്യം ഓർമ വരിക. നിലാവള്ളികൾ പൂത്തിറങ്ങിയ പാതിരാമുല്ലപ്പടർപ്പിനുള്ളിൽ ആരാരും കാണാതെ... കേൾക്കാതെ... കേൾപ്പിക്കാതെ... ശ്വാസമടക്കി... അവളെ നെഞ്ചോടു ചേർത്തുപിടിച്ച്... കീഴ്‌ച്ചുണ്ടിൽ ആഴത്തിൽ......... പാട്ടു മൂളുന്ന അവന്റെ പ്രിയപ്പെട്ട

സോളമനെക്കുറിച്ചോർക്കുമ്പോൾ മുല്ലപ്പൂക്കൾ വാസനിക്കുന്നൊരു രാത്രിയാണ് ആദ്യം ഓർമ വരിക. നിലാവള്ളികൾ പൂത്തിറങ്ങിയ പാതിരാമുല്ലപ്പടർപ്പിനുള്ളിൽ ആരാരും കാണാതെ... കേൾക്കാതെ... കേൾപ്പിക്കാതെ... ശ്വാസമടക്കി... അവളെ നെഞ്ചോടു ചേർത്തുപിടിച്ച്... കീഴ്‌ച്ചുണ്ടിൽ ആഴത്തിൽ......... പാട്ടു മൂളുന്ന അവന്റെ പ്രിയപ്പെട്ട ക്ലാരനറ്റിൽ... അവന്റെ ആദ്യത്തെ ഉമ്മ... സോളമൻ തന്റെ ശ്വാസം പകുത്തു പാടിയ ആ ക്ലാരനറ്റ് ശോശന്ന ആയിരുന്നു. അതുകൊണ്ടായിരിക്കാം അവരെക്കുറിച്ചോർക്കുമ്പോൾ അന്നത്തെ ആ രാത്രികൂടി ഓർമ വരുന്നത്.
കുമരംകരി മുഴുവൻ പാടിക്കേട്ട സോളമന്റെയും ശോശന്നയുടെയും പ്രണയകഥ അവരെ ഒരുമിപ്പിച്ച ഒരു ക്ലാരനറ്റിന്റെ കൂടി കഥയായിരുന്നു. വള്ളംമുങ്ങി മരിച്ച അപ്പൻ സോളമനു വേണ്ടി ബാക്കിവച്ചതായിരുന്നു പാട്ടൊഴിഞ്ഞ ആ ക്ലാരനറ്റ്. ശോശന്നയുടെ പ്രണയമാണ് ക്ലാവുപിടിച്ച ആ ക്ലാരനറ്റിനു ശ്വാസമൂതി ജീവൻ വയ്‌പിച്ചത്. എന്നിട്ടും തട്ടേൽ കയറി വായിക്കാൻ നേരം സോളമന്റെ മുട്ടുവിറയ്‌ക്കുമായിരുന്നു. വള്ളംമുങ്ങി മരിച്ച അപ്പന്റെ ഓർമച്ചുഴിയിൽ നിലതെറ്റിവീണു ശ്വാസംമുട്ടുന്ന പോലെ തോന്നുമായിരുന്നു. അപ്പന്റെ വലിയ അടുപ്പക്കാരനായിരുന്ന ലൂയിപ്പാപ്പന്റെ നിർബന്ധത്തിനു വഴങ്ങിയാണ്, ഒടുക്കം സോളമൻ വീണ്ടും നെഞ്ചുറപ്പോടെ ക്ലാരനറ്റ് കയ്യിലെടുക്കുന്നത്, കുമരംകരിയുടെ സ്വന്തം ഗീവറുഗീസ് ബാൻഡിനു വേണ്ടി.
ഇത്തവണ എന്നത്തെയുംപോലെ നെഞ്ചിടിച്ചു പേടിച്ചു പിന്മാറാൻ വയ്യ. പാടി ജയിച്ചാൽ മാത്രമേ ശോശന്നയെ കെട്ടിച്ചു തരൂ എന്ന് വെല്ലുവിളിച്ചിരിക്കുകയാണ് അവളുടെ അപ്പച്ചൻ. അതു കുമരംകരിക്കുമറിയാം. കയ്യിലെടുക്കുന്നത് ക്ലാരനറ്റാണെങ്കിലും ചുണ്ടോടടുപ്പിക്കുന്നത് ശോശന്നയെയാണ്. ഓരോ പാട്ടുമ്മയും ചുടുചുടുന്നനെ പൊള്ളിവീഴുന്നത് അവളുടെ കുരുത്തോലച്ചുണ്ടുകളിലാണ്. കപ്പടിച്ചാൽ ശോശന്ന സോളമനു സ്വന്തം. കപ്പടിച്ചില്ലെങ്കിൽ... അങ്ങനെ മറിച്ചുചിന്തിക്കാനേ കഴിയില്ല സോളമന്, കുമരംകരിക്കും. കാരണം, നേടാനുള്ളത് ശോശന്നയെയാണെങ്കിൽ സോളമനു കാൽക്കീഴിലൊതുക്കാനാവുന്നതേയുള്ളു ആ കുമരംകരിക്കപ്പുറമുള്ള കരയും കടലേഴും. പിന്നെയാണോ ആ ക്ലാരനറ്റ്!
ഗാനം: ഈ സോളമനും ശോശന്നായും
ചിത്രം: ആമേൻ
രചന: പി.എസ് റഫീഖ്
സംഗീതം: പ്രശാന്ത് പിള്ള
ആലാപനം: പ്രീതി പിള്ള, വി. ശ്രീകുമാർ
ഈ സോളമനും ശോശന്നായും കണ്ടുമുട്ടീ പണ്ടേ
മാമോദീസാക്കാലം തൊട്ടേ ഉള്ളറിഞ്ഞേ മണ്ണിൽ
കണ്ണുകൊണ്ടും ഉള്ളു കൊണ്ടും മിണ്ടാതെ മിണ്ടീ പണ്ടേ..
കണ്ണുകൊണ്ടേ ഉള്ളുകൊണ്ടേ മിണ്ടാതെ മിണ്ടി പണ്ടേ....
അന്നു മുതൽ ഇന്നു വരെ കാണാതെ കണ്ടു നിന്നേ...
പാതിരാ നേരം പള്ളിയിൽ പോകും വെള്ളിനിലാവിനെ ഇഷ്‌ടമായി
ഉള്ളിൽ മുഴങ്ങും പള്ളിമണിയുടെ ണിംണിം മഴയിലങ്ങാണ്ടുപോയി
മഴവില്ലുകൊണ്ടോമനപ്പേരെഴുതി
കായൽപ്പരപ്പിൻ വിളക്കുപോലെ
കാറ്റിൽ കെടാതെ വിളങ്ങിനിന്നു...
നിലാക്കരിമ്പിൻ തോട്ടം തീറായ് വാങ്ങി..
മിന്നാമിനുങ്ങിൻ പാടം പകരം നൽകി
വിളവെല്ലാം ഇരുപേരും വീതിച്ചു
അമ്പതുനോമ്പു കഴിഞ്ഞവാറെ
മനസ്സൊന്നു താനെ തുറന്നുവന്നു...