സംവിധായകൻ പറഞ്ഞു, ‘ഈ പാട്ട് പെട്ടെന്നാരും പാടരുത്’; ശരത് അമ്പരന്നു, അങ്ങനെ ഉണ്ണികൃഷ്ണൻ പാടി, അക്കഥ!
ദേവദാസി എന്ന ചിത്രത്തിനു വേണ്ടി ഗാനങ്ങളൊരുക്കാൻ സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വർക്കി സംഗീതസംവിധായകൻ ശരത്തിനെ സമീപിക്കുന്നു. അതിലെ ഒരു ഗാനത്തെക്കുറിച്ചു വിവരിക്കുമ്പോൾ ഒരു നിബന്ധന അദ്ദേഹം ശരത്തിനു മുൻപിൽ വച്ചു. പൊതുവെ ഒരു സംവിധായകനും പറയാത്ത ഒരു ആവശ്യമായിരുന്നു അത്. ഈ പാട്ട് പെട്ടെന്നാരും
ദേവദാസി എന്ന ചിത്രത്തിനു വേണ്ടി ഗാനങ്ങളൊരുക്കാൻ സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വർക്കി സംഗീതസംവിധായകൻ ശരത്തിനെ സമീപിക്കുന്നു. അതിലെ ഒരു ഗാനത്തെക്കുറിച്ചു വിവരിക്കുമ്പോൾ ഒരു നിബന്ധന അദ്ദേഹം ശരത്തിനു മുൻപിൽ വച്ചു. പൊതുവെ ഒരു സംവിധായകനും പറയാത്ത ഒരു ആവശ്യമായിരുന്നു അത്. ഈ പാട്ട് പെട്ടെന്നാരും
ദേവദാസി എന്ന ചിത്രത്തിനു വേണ്ടി ഗാനങ്ങളൊരുക്കാൻ സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വർക്കി സംഗീതസംവിധായകൻ ശരത്തിനെ സമീപിക്കുന്നു. അതിലെ ഒരു ഗാനത്തെക്കുറിച്ചു വിവരിക്കുമ്പോൾ ഒരു നിബന്ധന അദ്ദേഹം ശരത്തിനു മുൻപിൽ വച്ചു. പൊതുവെ ഒരു സംവിധായകനും പറയാത്ത ഒരു ആവശ്യമായിരുന്നു അത്. ഈ പാട്ട് പെട്ടെന്നാരും
ദേവദാസി എന്ന ചിത്രത്തിനു വേണ്ടി ഗാനങ്ങളൊരുക്കാൻ സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വർക്കി സംഗീതസംവിധായകൻ ശരത്തിനെ സമീപിക്കുന്നു. അതിലെ ഒരു ഗാനത്തെക്കുറിച്ചു വിവരിക്കുമ്പോൾ ഒരു നിബന്ധന അദ്ദേഹം ശരത്തിനു മുൻപിൽ വച്ചു. പൊതുവെ ഒരു സംവിധായകനും പറയാത്ത ഒരു ആവശ്യമായിരുന്നു അത്. ഈ പാട്ട് പെട്ടെന്നാരും പാടരുത്! ആദ്യമൊരു അമ്പരപ്പ് തോന്നിയെങ്കിലും അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് ശരത് സംഗീതമൊരുക്കി. എസ്.രമേശൻ നായരാണ് പാട്ടിനു വരികളൊരുക്കിയത്. ആ പാട്ട് സംഗീതപ്രേമികൾ മറക്കാനിടയില്ല.
പി.ഉണ്ണികൃഷ്ണൻ ആലപിച്ച ‘സുധാമന്ത്രം നിവേദിതം’ എന്നു തുടങ്ങുന്ന ഗാനം ഇപ്പോഴും ഒരു അദ്ഭുതമാണ്. സംഗീതത്തിൽ അപാരമായ കയ്യടക്കവും പ്രതിഭയും ഉള്ളവർക്കെ ഈ ഗാനം വെറുതെ പാടി നോക്കാനെങ്കിലും പറ്റൂ. അങ്ങനെയൊരു ഗാനം മലയാളികൾക്കിടയിൽ വലിയ ചർച്ചയാക്കിയത് സംഗീത റിയാലിറ്റി ഷോകളാണ്. ഷോയിൽ സ്വന്തം കഴിവു തെളിയിക്കാൻ ചിലരെങ്കിലും എടുത്തു പാടുന്നത് സുധാമന്ത്രമാണ്. ആ പാട്ടിന്റെ റെക്കോർഡിങ് അനുഭവങ്ങൾ പങ്കുവച്ച് സംഗീതസംവിധായകൻ ശരത്തും ഗായകൻ പി.ഉണ്ണികൃഷ്ണനും മനോരമ ഓൺലൈനിൽ.
സിംപിൾ വേണ്ടെന്നു പറഞ്ഞ സംവിധായകൻ
ശരത്: ക്ഷണക്കത്തിനു ശേഷം എന്നെ സമീപിക്കുന്നവർ പലരും പറയാറുള്ളത്, കുറച്ചു സിംപിളായിട്ടുള്ള പാട്ടു മതിയെന്നാണ്. അപ്പോഴാണ് ബിജു വന്ന് ആരും പെട്ടെന്നു പാടാത്ത ഒരു പാട്ടു വേണമെന്നു പറയുന്നത്. അതു കേട്ടപ്പോൾ എനിക്കു വലിയ സന്തോഷം തോന്നി. ഉടനെ തന്നെ ചെയ്ത പാട്ടാണ് സുധാമന്ത്രം. രമേശൻ സാറാണ് പാട്ടിന് വരികളെഴുതിയത്. ആദ്യമായിട്ടായിരുന്നു ഞാൻ അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്തത്. സംസ്കൃതത്തിലാണ് പാട്ടിന്റെ ആദ്യവരികൾ അദ്ദേഹം എഴുതി തന്നത്. ഉണ്ണികൃഷ്ണനെക്കൊണ്ട് ഇതു പാടിക്കാമെന്നു തീരുമാനിച്ചു. ഞാൻ അദ്ദേഹത്തെ വിളിച്ചു കാര്യം പറഞ്ഞു. അടുത്ത ദിവസം 11 മണിയോടെ ഉണ്ണി എന്റെ വീട്ടിൽ വന്നു. ഞാൻ പാട്ടു പറഞ്ഞു കൊടുത്തു. പാട്ട് കേട്ടിട്ട് ഉണ്ണിക്ക് മൊത്തത്തിൽ ഒരു ആത്മവിശ്വാസക്കുറവ്. അന്ന് ഉണ്ണി തിരിച്ചു പോയി. അടുത്ത ദിവസം രാവിലെ ഏഴു മണിയോടെ അപ്രതീക്ഷിതമായി ഉണ്ണി വീട്ടിൽ വന്നു. ഞാൻ ഉണർന്നിട്ടില്ല. ഉണ്ണി വാതിലിൽ മുട്ടി വിളിക്കുന്നതു കേട്ടാണ് ഞാൻ ഉണർന്നത്. എന്നെ കണ്ടതും ഉണ്ണി പറഞ്ഞു, ‘ശരത്... ഞാൻ ഈ പാട്ട് പാടിയാൽ ശരിയാകില്ല’. ‘ഉണ്ണി പാടിയാലെ അതു ശരിയാകൂ’ എന്നായി ഞാൻ. അധികം വർത്തമാനങ്ങൾക്കു നിൽക്കാതെ ഞാൻ കതക് അടച്ചു.
ഉണ്ണികൃഷ്ണൻ: ശരത്തുമായുള്ള ആശയവിനിമയം എളുപ്പമാണ്. എല്ലാം കൃത്യമായാണ് പറഞ്ഞു തരിക. സുധാമന്ത്രത്തിന്റെ റെക്കോർഡിങ് എനിക്ക് ഇപ്പോഴും ഓർമയുണ്ട്. വളരെ സിംപിളായാണ് ശരത് പറഞ്ഞു തന്നത്. ഞാൻ പക്ഷേ, റെക്കോർഡിങ്ങിനു പോയി തപ്പിക്കളിച്ച്, കുറെ ടേക്ക് പോയാണ് ആ പാട്ട് എടുത്തു തീർത്തത്. കുറച്ചു കഷ്ടപ്പെട്ടെങ്കിലും റെക്കോർഡിങ് രസകരമായിരുന്നു.
റെക്കോർഡിങ്ങിൽ സംഭവിച്ചത്
ശരത്: വളരെ വൃത്തിയായി വസ്ത്രം ധരിച്ച് റെക്കോർഡിങ്ങിന് വരുന്ന ഒരു ഗായകനാണ് ഉണ്ണികൃഷ്ണൻ. അതുപോലെയുള്ള മറ്റൊരു ഗായകൻ ജി.വേണുഗോപാലാണ്. സുധാമന്ത്രം റെക്കോർഡിങ്ങിന് എത്തിയതും അങ്ങനെ തന്നെ. എത്ര ടേക്ക് പാടാൻ പറഞ്ഞാലും ഉണ്ണി പാടും. പറയുന്നതിൽ ന്യായം ഉള്ളതുകൊണ്ടാണ് ഉണ്ണി പാടുന്നത്. സുധാമന്ത്രത്തിന്റെ റെക്കോർഡിങ് പൂർത്തിയാക്കി ഉണ്ണി വോയ്സ് ബൂത്തിൽ നിന്ന് പുറത്തേക്കു വരുന്നതു എനിക്കിപ്പോഴും ഓർമയുണ്ട്. വസ്ത്രമാകെ ഉലഞ്ഞ്, മുടി ചീകിയൊതുക്കിയതൊക്കെ അലങ്കോലമായി വല്ലാത്ത രൂപത്തിലാണ് പുറത്തേക്ക് വന്നത്. ഒരു അടിപിടി കഴിഞ്ഞു വരുന്നതു പോലെയേ തോന്നൂ. ആ രൂപമായിരുന്നു കാണാൻ! എന്നാലും പാട്ടിന്റെ കാര്യത്തിൽ ഞങ്ങൾ ഹാപ്പിയായിരുന്നു.
ഇഷ്ടം ആത്മാവുള്ള പാട്ടുകൾ
ഉണ്ണികൃഷ്ണൻ: സ്നേഹം പോലെ സംഗതികളും ശരത്തിന് കൂടുതലാണ്. എപ്പോഴും ശരത് എന്നു പറയുമ്പോൾ ഒരു പേടിയും ഉണ്ട്, ഒപ്പം അതൊരു ചലഞ്ച് ആകുമെന്ന സന്തോഷവുമുണ്ട്. സുധാമന്ത്രം വളരെ സാധാരണ പാട്ടു പോലെയാണ് ശരത് പാടുന്നത്. പക്ഷേ, അതു പാടിത്തീർക്കാൻ ഞാൻ പാടു പെട്ടു. അദ്ദേഹത്തിന്റെ പാട്ട് സങ്കീർണമാണ് എന്നു പറയുന്നതിനെക്കാൾ യോജിക്കുക ബ്രില്യന്റ് എന്ന വാക്കാകും. സോൾഫുൾ വിത്ത് ബ്രില്യന്റ്സ്! എല്ലാ പാട്ടിലും ആ ബ്രില്യന്റ്സ് അനുഭവിക്കാനാകും. അങ്ങനെയാണ് ശരത്തിന്റെ സംഗീതചിന്തകൾ. ഞാൻ ധാരാളം പാട്ടുകൾ അദ്ദേഹത്തിനു വേണ്ടി പാടിയിട്ടുണ്ട്. കൂടുതലും ഭക്തിഗാനങ്ങളാണ് പാടിയിരിക്കുന്നത്.
ശരത്: എത്രകാലം ജീവിക്കുമെന്ന് അറിയില്ല. ഞാനെപ്പോഴും ആഗ്രഹിക്കുന്നത് എത്ര കാലം കഴിഞ്ഞാലും നമ്മൾ ചെയ്യുന്ന സംഗീതം ഈ ഭൂമിയിൽ നിലനിൽക്കണം എന്നുള്ളതാണ്. ആത്മാവില്ലാത്ത അല്ലെങ്കിൽ കഴമ്പില്ലാത്ത സംഗീതം ഒരിക്കലും നിലനിൽക്കില്ല. ഇപ്പോഴും നല്ല പാട്ടുകളെന്നു പറയുമ്പോൾ പഴയ പാട്ടുകൾ തപ്പി പോകാൻ കാരണം അതാണ്. അതിനുള്ള ശ്രമമാണ് ഞാൻ നടത്തുന്നത്.