ഫാസിൽ പരിചയപ്പെടുത്തിയ രണ്ടാമത്തെ ഫഹദ്; ഹിറ്റ് പാട്ടുകളിലെ സ്വരം, ദുരനുഭവങ്ങളിൽ പിൻവാങ്ങിയ ഗായകൻ!
2002 ൽ ഫാസിൽ 'കൈയെത്തും ദൂരത്ത്' എന്ന സിനിമയിലൂടെ 'ഫഹദ്' എന്ന പേരുള്ള രണ്ട് പേരെ മലയാള സിനിമയിൽ അവതരിപ്പിച്ചു - നായകൻ ഫഹദും നായകനുവേണ്ടി പിന്നണി പാടിയ ഗായകൻ ഫഹദും. ഒന്ന് പതുങ്ങി, പിന്നെ കളം നിറഞ്ഞതാണ് നായകന്റെ ചരിത്രമെങ്കിൽ പിന്നണിഗാനരംഗത്ത് ഒന്ന് നിറഞ്ഞ് പിന്നെ മറഞ്ഞതാണ് ഗായകന്റെ ചരിത്രം.

'കൈയ്യെത്തും ദൂരത്ത്' ഒരു പരാജയചിത്രമായാണ് കണക്കാക്കുന്നതെങ്കിലും എസ്.രമേശൻ നായരും ഔസേപ്പച്ചനും ചേർന്നൊരുക്കിയ ഗാനങ്ങൾ ജനപ്രീതി നേടിയിരുന്നു. അതിൽ 'പൂവേ ഒരു മഴമുത്തം' എന്ന ഗാനം സുജാതയോടൊപ്പം ആലപിച്ചുകൊണ്ടാണ് ഫഹദ് പിന്നണിഗാനരംഗത്തേക്കു കടന്നുവരുന്നത്.
ഗാനത്തിന്റെ പല്ലവിയിലും അതിന്റെ ആവർത്തനങ്ങളിലും മാത്രമാണ് സുജാതയുടെ സ്വരമുള്ളത്. രണ്ട് ചരണങ്ങളും ഫഹദ് ഒറ്റയ്ക്കാണ് പാടിയിരിക്കുന്നത്. പക്ഷേ, പാട്ടിന്റെ തുടക്കത്തിൽ നായകന്റെ കൂട്ടുകാർക്കായി ഓരോ വരി മാത്രം പാടിയ ഫ്രാങ്കോ, ബിജു എന്നിവരുടെയും പേരുകൾ ചേർത്ത് ഗായകരുടെ ക്രെഡിറ്റിൽ നാല് പേരുകൾ വന്നപ്പോൾ ഫഹദിന് കിട്ടേണ്ടിയിരുന്ന ക്രെഡിറ്റ് കിട്ടിയില്ല എന്നതാണു വാസ്തവം.
കൂടെപ്പാടിയിരിക്കുന്ന ബിജു, ഫാസിലിന്റെ സഹോദരപുത്രനായ ബിജു അൻസാരിയാണ്. ചിത്രത്തിന്റെ അസോഷ്യേറ്റ് ഡയറക്ടർ കൂടിയാണ് അദ്ദേഹം. പക്ഷേ ചില ഡാറ്റാബേസുകളിൽ ഗായകരുടെ കൂട്ടത്തിൽ ബിജു നാരായണന്റെ പേര് തെറ്റായി ചേർത്തിട്ടുണ്ട്.
ഫഹദ് പിന്നീട് പാടിയ ചിത്രങ്ങളും പാട്ടുകളുമെല്ലാം കുറവാണെങ്കിലും അവയൊക്കെ ആ കാലത്ത് ഹിറ്റ്ലിസ്റ്റിൽ ഇടം നേടിയവയായിരുന്നു. ദീപക് ദേവിന്റെ ആദ്യ ചിത്രമായ ക്രോണിക് ബാച്ചിലറിൽ സുജാതയോടൊപ്പം പാടിയ 'ശിലയിൽ നിന്നും ഉണരൂ നീ..', ജാസി ഗിഫ്റ്റ് തരംഗം കേരളത്തിൽ തകർത്താടിയ ഫോർ ദ് പീപ്പിളിലെ 'പാടുന്ന വീണാതന്ത്രിയിതാ.. ഫോർ ദ് പീപ്പിൾ', മോഹൻ സിതാരയുടെ സംഗീതത്തിൽ മധു ബാലകൃഷ്ണനോടും സുനിലിനോടുമൊപ്പം 'സ്വപ്നക്കൂടി'ലെ 'മലർക്കിളിയിണയുടെ തളിരണിക്കൂട്ടിൽ..', ബേണി ഇഗ്‌നേഷ്യസിന്റെ കീഴിൽ 'കല്യാണരാമനി'ലെ 'രാക്കടൽ കടഞ്ഞെടുത്ത രാഗമുത്ത് പോലെ..', മമ്മൂട്ടി നായകനായ 'വജ്ര'ത്തിൽ ഔസേപ്പച്ചന്റെ സംഗീതത്തിൽ സുജാതയോടൊപ്പം പാടിയ 'വർണ്ണമയിൽ പീലി പോലെ..', എം.ജയചന്ദ്രന്റെ മ്യൂസിക്കിൽ 'യൂത്ത് ഫെസ്റ്റിവൽ' എന്ന ചിത്രത്തിന് വേണ്ടി ചിത്ര അയ്യർക്കൊപ്പം പാടിയ 'വാലന്റൈൻ വാലന്റൈൻ..', ഫാസിൽ - മോഹൻലാൽ ടീമിന്റെ 'വിസ്മയത്തുമ്പത്തി'നു വേണ്ടി ഔസേപ്പച്ചന്റെ ഈണത്തിൽ ഗംഗയോടൊപ്പം 'നായിക നീ..', അലക്സ് പോളിന്റെ സംഗീതത്തിൽ 'ചതിക്കാത്ത ചന്തു'വിലെ 'മിന്നാമിനുങ്ങേ നിന്നെ തിരഞ്ഞു..'
ഇതിൽ ഫഹദ് സോളോ പാടിയിരിക്കുന്നത് 'ചതിക്കാത്ത ചന്തു'വിലെ 'മിന്നാമിനുങ്ങേ' എന്ന ഗാനം മാത്രമാണ്. പക്ഷേ സിനിമയിൽ അതിലെ ഏതാനും ഭാഗം മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ 'കല്യാണരാമനി'ലെ 'രാക്കടൽ കടഞ്ഞെടുത്ത' എന്ന പാട്ട് യേശുദാസ് പാടിയിട്ടുണ്ടെങ്കിലും സിനിമയിൽ ഫഹദ് പാടിയതാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
യുവഗായകരുടെ വലിയൊരു നിര സജീവമായി നിറഞ്ഞ ആ കാലഘട്ടത്തിൽ ഫഹദിന് കിട്ടിയ അവസരങ്ങൾ അത്ര നിസ്സാരമായിരുന്നില്ല. എങ്കിലും ജീവിതവും പഠനവും ദുബായിലായിരുന്ന ഫഹദിന് നാട്ടിലെ അവസരങ്ങൾ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുവാനും കഴിഞ്ഞില്ല. പിന്നണിഗാനരംഗത്ത് അക്കാലത്തുണ്ടായിരുന്ന ചില പ്രവണതകളും 'ശുപാർശകൾ കൊണ്ടു മാത്രം പിന്നണിരംഗത്തെത്തിയ പണക്കാരനായ ഡോക്ടർ വിദ്യാർഥി'യെന്ന ചിലരുടെ പരാമർശത്തിന്റെ വിഷമതകളും അക്കാലത്ത് ഫഹദ് എന്നോട് പങ്കുവച്ചിരുന്നു.
'സ്വന്തം' എന്ന ആൽബത്തിന്റെ ആദ്യപതിപ്പുകളിൽ ഫഹദ് പാടിയ ഒരു പാട്ട് പിന്നീടു വന്ന റിലീസുകളിൽ മറ്റൊരു ഗായകന്റെ സ്വരത്തിലാണ് കേൾക്കാൻ കഴിയുക. 'എബ്രാഹം & ലിങ്കൺ' എന്ന സിനിമയ്ക്കു വേണ്ടി പാടിയ പാട്ടും മറ്റൊരാൾ പാടിയാണ് പുറത്തു വന്നത്.
പുതിയ പാട്ടുകാർക്ക് ഇത്തരം അനുഭവങ്ങൾ പുത്തരിയല്ല. പക്ഷേ ദുബായിൽ നിന്നും ട്രാക്ക് പാടുവാനായി മാത്രം ക്ലാസ്സുകൾ മാറ്റിവച്ച് വരേണ്ടതില്ലെന്ന് ഫഹദിനും തോന്നിക്കാണണം. പിന്നീട് 2012ൽ 'കൊച്ചി' എന്നൊരു സിനിമയിൽക്കൂടി മാത്രമാണ് ഫഹദ് പാടിയത്.
ഇപ്പോൾ ഫഹദ്, ഡോ.ഫഹദ് മുഹമ്മദ് ആയി കാനഡയിലെ ഒൺട്ടേരിയോ പ്രവിശ്യയിലുള്ള മിൽട്ടണിൽ ഡോക്ടറായി സേവനമനുഷ്ഠിച്ച് കുടുംബസമേതം സുഖമായി കഴിയുന്നു - കാതങ്ങൾക്കപ്പുറമാണെങ്കിലും കാലങ്ങൾക്കിപ്പുറം സംഗീതപ്രേമികളുടെ കാതിലൊഴുകിയെത്തുന്ന നാദവീചികളിൽ ചിലതിൽ തന്റെ സ്വരസാന്നിധ്യവും ഉണ്ടെന്നൊരഭിമാനം ഫഹദ് ഹൃദയത്തോട് ചേർത്തുവച്ചുകൊണ്ട്!