വിശ്വവിഖ്യാത സ്റ്റുഡിയോകളിൽ വയലിനുമായി മലയാളി; നാലാം ഗ്രാമിയിലും പങ്കാളിത്തം ഉറപ്പിക്കുമോ മനോജ് ജോർജ്?
ചെയ്ക്കോവ്സ്ക്കിയുടെ സംഗീതം വയലിനിൽ വായിച്ചാണ് മനോജ് ജോർജ് അന്ന് ഒന്നാം സ്ഥാനം നേടിയത്. 35 വർഷം മുൻപായിരുന്നു അത്. വേദി: കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ കലോത്സവത്തിലെ സ്ട്രിങ് ഇൻസ്ട്രുമെന്റ് മത്സരം. മത്സരശേഷം വിധികർത്താവ് മനോജിനോട് ചോദിച്ചു, ആ സംഗീതം പ്രശസ്ത റഷ്യൻ സംഗീതജ്ഞൻ പ്യോട്ടർ ഇല്ലിച്ച്
ചെയ്ക്കോവ്സ്ക്കിയുടെ സംഗീതം വയലിനിൽ വായിച്ചാണ് മനോജ് ജോർജ് അന്ന് ഒന്നാം സ്ഥാനം നേടിയത്. 35 വർഷം മുൻപായിരുന്നു അത്. വേദി: കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ കലോത്സവത്തിലെ സ്ട്രിങ് ഇൻസ്ട്രുമെന്റ് മത്സരം. മത്സരശേഷം വിധികർത്താവ് മനോജിനോട് ചോദിച്ചു, ആ സംഗീതം പ്രശസ്ത റഷ്യൻ സംഗീതജ്ഞൻ പ്യോട്ടർ ഇല്ലിച്ച്
ചെയ്ക്കോവ്സ്ക്കിയുടെ സംഗീതം വയലിനിൽ വായിച്ചാണ് മനോജ് ജോർജ് അന്ന് ഒന്നാം സ്ഥാനം നേടിയത്. 35 വർഷം മുൻപായിരുന്നു അത്. വേദി: കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ കലോത്സവത്തിലെ സ്ട്രിങ് ഇൻസ്ട്രുമെന്റ് മത്സരം. മത്സരശേഷം വിധികർത്താവ് മനോജിനോട് ചോദിച്ചു, ആ സംഗീതം പ്രശസ്ത റഷ്യൻ സംഗീതജ്ഞൻ പ്യോട്ടർ ഇല്ലിച്ച്
ചെയ്ക്കോവ്സ്ക്കിയുടെ സംഗീതം വയലിനിൽ വായിച്ചാണ് മനോജ് ജോർജ് അന്ന് ഒന്നാം സ്ഥാനം നേടിയത്. 35 വർഷം മുൻപായിരുന്നു അത്. വേദി: കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ കലോത്സവത്തിലെ സ്ട്രിങ് ഇൻസ്ട്രുമെന്റ് മത്സരം. മത്സരശേഷം വിധികർത്താവ് മനോജിനോട് ചോദിച്ചു, ആ സംഗീതം പ്രശസ്ത റഷ്യൻ സംഗീതജ്ഞൻ പ്യോട്ടർ ഇല്ലിച്ച് ചെയ്ക്കോവ്സ്കിയുടേതല്ലേയെന്ന്. സംശയിച്ചുനിന്ന മനോജിനോട് അദ്ദേഹം പറഞ്ഞു - അതെ, അത് ചെയ്ക്കോവ്സ്കിയുടേതുതന്നെയാണ്, ഗംഭീരമായിരിക്കുന്നു. തൃശൂരിലെ തബലിസ്റ്റ് ഫിലിപ്പേട്ടൻ കൊടുത്ത ഓഡിയോ കാസറ്റിലെ മ്യൂസിക് എന്നു മാത്രമേ അന്ന് മനോജിന് അതേക്കുറിച്ച് അറിയുമായിരുന്നുള്ളൂ.
അസാധാരണമെന്നു തോന്നിയതോടെ ആ കസെറ്റിലെ സംഗീതം വീണ്ടും വീണ്ടും കേട്ട് വയലിനിൽ വായിച്ച് ജേതാവായി. 35 വർഷങ്ങൾക്കിപ്പുറം ചെയ്ക്കോവ്സ്കിയുടെ സംഗീതം റെക്കോർഡ് ചെയ്ത അതേ സ്റ്റുഡിയോയിൽ മനോജ് ജോർജ് എന്ന ഗ്രാമി പുരസ്കാര ജേതാവ് നിൽക്കുകയാണ്, സ്വന്തം വയലിനും സംഗീതവുമായി. ലണ്ടനിലെ ലോകപ്രശസ്തമായ ആബി റോഡ് സ്റ്റുഡിയോയിൽ. മുന്നിൽ ലോകപ്രശസ്ത സംഗീതജ്ഞർ വിവിധ സംഗീതോപകരണങ്ങളുമായി സജ്ജം. റോയൽ ഫിലാർമണിക് ഓർക്കസ്ട്രയിലെ അംഗങ്ങളാണിവർ, ബ്രിട്ടിഷ് രാജ്ഞിയുടെ സ്വന്തം ഓർക്കസ്ട്ര. ലോകത്തിലെ ഏറ്റവും പ്രശസ്തമായ റോക്ക് ബാൻഡായ ബീറ്റിൽസും ദ് റോളിങ് സ്റ്റോൺസും അടക്കമുള്ളവർ സംഗീതം റെക്കോർഡ് ചെയ്ത ചരിത്രപ്രസിദ്ധമായ ആബി സ്റ്റുഡിയോയിൽ. ഹാരി പോട്ടർ, സ്റ്റാർ വാർസ് എന്നീ സിനിമകൾക്കടക്കം സംഗീതോപകരണങ്ങൾ വായിച്ച റോയൽ ഫിലാർമണിക് ഓർക്കസ്ട്രയുടെ സംഗീതജ്ഞർക്കു മുന്നിൽ സ്വന്തം സംഗീതവുമായി ഒരു സ്വപ്നാടകനെപ്പോലെ ഈണത്തിൽ അലിഞ്ഞ് മനോജ് നിന്നു. മറ്റേതെങ്കിലുമൊരു ഇന്ത്യൻ സംഗീതജ്ഞന് ഈ സ്റ്റുഡിയോയിൽ ഈ ഓർക്കസ്ട്രയ്ക്കു മുന്നിൽ ഇതേ റോളിൽ നിൽക്കാനായിട്ടുണ്ടോയെന്ന് സംശയം. ഇവിടെ മാത്രമല്ല. ഹോളിവുഡിലെ വില്ലേജ് സ്റ്റുഡിയോയിലും ഹംഗറിയിലെ ബുഡാപെസ്റ്റിലെ മ്യുസി വേഴ്സൽ ഓർക്കസ്ട്രയിലുമെല്ലാം മനോജ് സംഗീതവുമായെത്തി. ഇന്ത്യൻ സംഗീതജ്ഞനെ സംബന്ധിച്ച് തികച്ചും സ്വപ്നസമാനമായ അനുഭവങ്ങൾ. 3 പതിറ്റാണ്ടോളം നീളുന്ന സംഗീതയാത്രയിലെ അപൂർവ നിമിഷങ്ങൾ. ഇള പളിവാളിന്റെ വന്ദേമാതരം എന്ന ആൽബത്തിനു വേണ്ടിയാണ് റോയൽ ഫിലാർമണിക് ഓർക്കസ്ട്രയിൽ സംഗീതവുമായി മനോജ് എത്തിയത്.
∙ സർവേശയ്ക്കായി ഹോളിവുഡിൽ
സർവേശ എന്ന സംഗീതശിൽപത്തിനായാണ് ഹോളിവുഡിലെ പ്രശസ്തമായ വില്ലേജ് സ്റ്റുഡിയോയിൽ മനോജ് റെക്കോർഡിങ് നടത്തിയത്. കഴിഞ്ഞദിവസം ഫ്രാൻസിസ് മാർപാപ്പയാണ് ഈ മ്യൂസിക് ആൽബം റിലീസ് ചെയ്തത്. തൃശൂരിലെ ചേതന ഗാനാശ്രമത്തിനു വേണ്ടി, പാടും പാതിരിയെന്നറിയപ്പെടുന്ന ഫാ.ഡോ. പോൾ പൂവത്തിങ്കലും മനോജും ചേർന്നാണ് സർവേശ എന്ന ആത്മീയ ആൽബത്തിന് സംഗീതം നൽകിയിരിക്കുന്നത്. 100 പുരോഹിതന്മാരും അത്രത്തോളം തന്നെ കന്യാസ്ത്രീകളുമാണ് പാട്ട് പാടിയിരിക്കുന്നത്. ഫ്ലോറിഡയിലെ സ്റ്റുഡിയോയിലെത്തി യേശുദാസും ഇതിൽ സഹകരിച്ചിട്ടുണ്ട്. 25 ഹോളിവുഡ് സംഗീതജ്ഞരെ വച്ചാണ് മനോജ് ഇത് റെക്കോർഡ് ചെയ്തത്. മിനിമം സംഗീതോപകരണങ്ങൾ വച്ചുള്ള ചേംബർ ഓർക്കസ്ട്ര. സംഗീതത്തോടൊപ്പം മ്യൂസിക്കൽ അറേഞ്ച്മെന്റും കണ്ടക്ടറും മനോജായിരുന്നു, ഒപ്പം വയലിൻ വായിക്കുകയും ചെയ്തു.
∙ ആബി റോഡ് സ്റ്റുഡിയോയിൽ
ഇളയുടെ വന്ദേമാതരം എന്ന ആൽബത്തിനായാണ് ആബി റോഡ് സ്റ്റുഡിയോയിൽ മനോജ് എത്തിയത്. ഈ സംഗീതത്തിന് സ്കോർ (ഓരോ സംഗീതോപകരണവും ഏതു രീതിയിൽ ഉപയോഗിക്കണമെന്നതു സംബന്ധിച്ച വിശദവിവരം) എഴുതിയതു മനോജായിരുന്നു. ഒരു ഇന്ത്യൻ വംശജനെ ഹോളിവുഡ് സംഗീതജ്ഞർ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക സ്റ്റുഡിയോയിൽ എത്തുമ്പോൾ മനോജിനുണ്ടായിരുന്നു. പക്ഷേ വിശ്വപ്രശസ്തമായ ഈ സ്റ്റുഡിയോയിൽ കാര്യങ്ങളെല്ലാം ലളിതസംഗീതം പോലെ മൃദുവായിരുന്നു. ഒരു കലാകാരൻ മറ്റൊരു കലാകാരനു കൊടുക്കുന്ന അതേ ആദരവായിരുന്നു മനോജിനും അവിടെ ലഭിച്ചത്. ഓരോ സംഗീതജ്ഞർക്കും സ്കോർ കൊടുത്തു. അപ്പോഴാണ് തങ്ങൾ ഓരോരുത്തരും എന്താണ് ആലപിക്കേണ്ടതെന്ന് ഓരോ സംഗീതജ്ഞനും അറിയുക. സ്കോറിലേക്ക് ഒരൊറ്റ നോട്ടം മാത്രം. എല്ലാവരും റെഡി. 7 മിനിറ്റ് ദൈർഘ്യമുള്ള സംഗീതം ട്രയൽ പോലും ഇല്ലാതെ നൂറുശതമാനം പെർഫെക്റ്റ്. പ്രഫഷണലിസത്തിന്റെ പടിഞ്ഞാറൻ മാതൃക. ലോകത്തിലെ ഏറ്റവും മികച്ച സംഗീതജ്ഞരാണ് ഓരോ ഉപകരണവും വായിക്കുന്നത്. ഇന്ത്യൻ സംഗീതത്തിന്റെ ചില ഭാഗങ്ങൾ മനോജ് വയലിനിൽ വായിച്ചു കാണിക്കുകയും ചെയ്തു. ചെയ്ക്കോവ്സ്കിയുടേതടക്കമുള്ള വിശ്വപ്രസിദ്ധരുടെ സംഗീതം റെക്കോർഡ് ചെയ്ത അതേ ആബി റോഡ് സ്റ്റുഡിയോയിൽ ലോകത്തിലെ ഏറ്റവും മികച്ച റോയൽ ഫിലാർമണിക് ഓർക്കസ്ട്രയ്ക്കു മുന്നിൽ ഇന്ത്യയുടെ അഭിമാനമായി തൃശൂർക്കാരൻ നിൽക്കുന്നു.
∙ മ്യൂസിവേഴ്സൽ ഓർക്കസ്ട്ര
കുറച്ചു വർഷം മുൻപ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ജന്മദിനാശംസ നേർന്ന് ഒരുക്കിയ സംഗീത ആൽബത്തിന്റെ സ്കോർ എഴുതിയത് മനോജാണ്. ബേണിങ് ലവ് എന്നായിരുന്നു ആൽബത്തിന്റെ പേര്, ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള മ്യൂസിവേഴ്സൽ ഓർക്കസ്ട്രയ്ക്കായി ഇത് റെക്കോർഡ് ചെയ്തതും മനോജാണ്. ജന്മദിനത്തിൽ വിയന്നയിൽനിന്ന് ലൈവായി ബേണിങ് ലവ് അവതരിപ്പിച്ചപ്പോൾ വയലിനിസ്റ്റായും മനോജ് ചേംബർ ഓർക്കസ്ട്രാ സംഘത്തിലുണ്ടായിരുന്നു.
∙ ഗ്രാമി വോട്ടിങ് മെംബർ
3 തവണ ഗ്രാമി പുരസ്കാരനേട്ടത്തിൽ പങ്കാളിയായ മനോജ് ഇപ്പോൾ ഗ്രാമിയുടെ വോട്ടിങ് മെംബറായും തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമി പുരസ്കാരത്തിനെത്തുന്ന സംഗീതമല്ലാം ആദ്യം കേൾക്കുക വോട്ടിങ് മെംബർമാരാണ്. ഇവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അടുത്ത റൗണ്ടുകളിലേക്ക് മുന്നേറാനാകുക.
∙ നാലാം ഗ്രാമിയിലേക്ക്
നാലാം തവണത്തെ ഗ്രാമി പുരസ്കാര നേട്ടത്തിലേക്ക് ഒരു പടികൂടി അടുത്ത് മനോജ് ജോർജ്. റിക്കി കേ ജിന്റെ ആൽബത്തിന് ഗ്രാമി പട്ടികയിൽ ഇടം ലഭിച്ചതോടെയാണ് മനോജും ഈ അഭിമാന നേട്ടത്തിന്റെ ആദ്യ കടമ്പ കടന്നത്. ബ്രേക് ഓഫ് ഡോൺ എന്ന ആൽബമാണ് ഗ്രാമി പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഇതിൽ വയലിൻ വായിച്ചിരിക്കുന്നത് മനോജാണ്. നേരത്തെ 3 തവണ റിക്കി ഗ്രാമി നേടിയിട്ടുണ്ട്. അപ്പോഴെല്ലാം മനോജും സംഘത്തിലുണ്ടായിരുന്നു. ഫെബ്രുവരി 2നാണ് ഗ്രാമി പ്രഖ്യാപനം. സോളോ വയലിനിസ്റ്റ് എന്ന നിലയിലാണ് ഡോണിൽ മനോജ് ഇത്തവണ. മ്യൂസിക് കണ്ടക്ടർ അറേഞ്ചർ, വയലിനിസ്റ്റ് എന്നീ നിലകളിലായിരുന്നു മുൻവർഷങ്ങളിൽ ഗ്രാമിയിൽ മനോജിന്റെ പങ്കാളിത്തം. റിക്കിയുടെ വിൻഡ്സ് ഓഫ് സംസാര എന്ന ആൽബത്തിലൂടെ 2015 ലാണ് മനോജ് ഗ്രാമിയെന്ന സ്വപ്നനേട്ടത്തിൽ ആദ്യമെത്തിയത്. 2022 ലും കഴിഞ്ഞ വർഷവും ഡിവൈൻ ടൈഡ്‌സ് എന്ന ആൽബം വ്യത്യസ്ത വിഭാഗങ്ങളിൽ ഗ്രാമി നേടി. 3 പതിറ്റാണ്ടിന്റെ സംഗീതയാത്രയ്ക്കിടെ വിവിധ രാജ്യങ്ങളിലായി ഇതിനോടകം മൂവായിരത്തിലേറെ സംഗീതപരിപാടികൾ അവതരിപ്പിച്ചുകഴിഞ്ഞു മനോജ്.