“തെൻട്രൽ വന്ത് തീണ്ടുമ്പോത് എന്ന വണ്ണമോ മനസ്സിലെ..” കലാജീവിതത്തിൽ പ്രയാണവും അഭിവൃദ്ധിയും പരസ്പരപൂരകങ്ങളാണ്. “അന്നക്കിളി” മുതൽ “തേവർ മകൻ” വരെയുള്ള ഇളയരാജയുടെ സംഗീതജീവിതത്തെ അടയാളപ്പെടുത്തുന്ന “സാന്ദ്രസംഗീതത്തിന്റെ നിറഭേദങ്ങൾ” എന്ന പുസ്തകത്തിൽ അത് സോദാഹരണം വിശദീകരിച്ചിട്ടുമുണ്ട്. ആ പുസ്തകത്തിന്റെ

“തെൻട്രൽ വന്ത് തീണ്ടുമ്പോത് എന്ന വണ്ണമോ മനസ്സിലെ..” കലാജീവിതത്തിൽ പ്രയാണവും അഭിവൃദ്ധിയും പരസ്പരപൂരകങ്ങളാണ്. “അന്നക്കിളി” മുതൽ “തേവർ മകൻ” വരെയുള്ള ഇളയരാജയുടെ സംഗീതജീവിതത്തെ അടയാളപ്പെടുത്തുന്ന “സാന്ദ്രസംഗീതത്തിന്റെ നിറഭേദങ്ങൾ” എന്ന പുസ്തകത്തിൽ അത് സോദാഹരണം വിശദീകരിച്ചിട്ടുമുണ്ട്. ആ പുസ്തകത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

“തെൻട്രൽ വന്ത് തീണ്ടുമ്പോത് എന്ന വണ്ണമോ മനസ്സിലെ..” കലാജീവിതത്തിൽ പ്രയാണവും അഭിവൃദ്ധിയും പരസ്പരപൂരകങ്ങളാണ്. “അന്നക്കിളി” മുതൽ “തേവർ മകൻ” വരെയുള്ള ഇളയരാജയുടെ സംഗീതജീവിതത്തെ അടയാളപ്പെടുത്തുന്ന “സാന്ദ്രസംഗീതത്തിന്റെ നിറഭേദങ്ങൾ” എന്ന പുസ്തകത്തിൽ അത് സോദാഹരണം വിശദീകരിച്ചിട്ടുമുണ്ട്. ആ പുസ്തകത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

“തെൻട്രൽ വന്ത് തീണ്ടുമ്പോത് എന്ന വണ്ണമോ മനസ്സിലെ..”

കലാജീവിതത്തിൽ പ്രയാണവും അഭിവൃദ്ധിയും പരസ്പരപൂരകങ്ങളാണ്. “അന്നക്കിളി” മുതൽ “തേവർ മകൻ” വരെയുള്ള ഇളയരാജയുടെ സംഗീതജീവിതത്തെ അടയാളപ്പെടുത്തുന്ന “സാന്ദ്രസംഗീതത്തിന്റെ നിറഭേദങ്ങൾ” എന്ന പുസ്തകത്തിൽ അത് സോദാഹരണം വിശദീകരിച്ചിട്ടുമുണ്ട്. ആ പുസ്തകത്തിന്റെ പരിധിയിൽ ഉൾപ്പെടാതെ പോയ ഒരു ഗാനത്തെക്കുറിച്ച് പറയേണ്ടതുണ്ടെന്നു തോന്നി.

ADVERTISEMENT

ആവർത്തനവിരസതയെ അസാമാന്യമായ കയ്യടക്കത്തോടെ വരുതിയിൽ നിർത്തി എന്നതാണ് “തേവർ മകൻ” വരെ സഞ്ചരിച്ചു തീർത്ത ഇളയരാജയുടെ സംഗീതപ്രയാണത്തിന്റെ പ്രധാനസവിശേഷതകളിലൊന്ന്. ഓരോ ഗാനശ്രേണികളിലും കാലാനുസൃതമായ പുരോഗതികൾ ഉൾച്ചേർക്കുന്നതിൽ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. ആ സംഗീതത്തിന്റെ നാഡീസ്പന്ദനങ്ങളായ രണ്ടു ശൈലികൾ - ഫോക് സംഗീതവും പാശ്ചാത്യ ക്ലാസ്സിക്കൽ സംഗീതവും – ഇത്തരത്തിൽ കൃത്യമായി അഭിവൃദ്ധി പ്രാപിച്ച് അവയുടെ പരകോടികളെന്നു വിശേഷിപ്പിക്കാവുന്ന ഗാനസൃഷ്ടികളിൽ ഇതിനകം തന്നെ കലാശിച്ചിട്ടുണ്ടായിരുന്നു. “കരകാട്ടക്കാര” നപ്പുറത്തുള്ള ഒരു ഫോക് സംഗീതവും “ദളപതി” യെ അപ്രസക്തമാക്കുന്ന മറ്റൊരു പാശ്ചാത്യസംഗീതശില്പവും ഇളയരാജ പിൽക്കാലത്ത് സൃഷ്ടിച്ചിട്ടുണ്ടാകില്ല.

എന്നാൽ ഇളയരാജ അവതരിപ്പിച്ചു പോന്നിരുന്ന ഫോക്-പാശ്ചാത്യ മിശ്രണയുക്തിയുടെ ഭാവ-വൈകാരികസൗന്ദര്യം അതിന്റെ പരിപൂർണതയിൽ സാക്ഷാൽക്കരിക്കപ്പെട്ടത് ഒരുപക്ഷേ “അവതാര”ത്തിലെ “തെൻട്രൽ വന്ത് തീണ്ടുമ്പോത്..” എന്ന ഗാനത്തിലാണെന്നു പറയേണ്ടതായി വരും. ഇളയരാജയുടെ ഏറ്റവും മികച്ച ഗാനമെന്ന വിശേഷണത്തിനു പോലും അർഹമായ അപൂർവമായൊരു സംഗീതസൃഷ്ടി.

ADVERTISEMENT

ഫോക് ഗാനങ്ങളെ ഇളയരാജ പരിചരിച്ചിരുന്ന രീതി ശ്രദ്ധിച്ചാലറിയാം, പാശ്ചാത്യസംഗീതത്തെ ഉപജീവിക്കുമ്പോഴും അതാതുഗാനങ്ങളുടെ ആധാരഘടനയെ പ്രാദേശിക ഭാഷാ-സാംസ്കാരിക പ്രതലങ്ങളിൽ എക്കാലവും ഉറപ്പിച്ചു നിർത്തിയിരുന്നു അദ്ദേഹം. തബല-ഢോലാക്, ഷെഹണായി-നാദസ്വരം, പുല്ലാങ്കുഴൽ, സന്തൂർ തുടങ്ങിയ വാദ്യങ്ങൾക്ക് അനുപൂരകങ്ങളായി, മിതമായ രീതിയിൽ, ഔചിത്യപൂർണമായി മാത്രമേ ക്ലാസ്സിക്കൽ വയലിൻ, ഗിറ്റാർ തുടങ്ങിയ പാശ്ചാത്യോപകരണങ്ങൾ തന്റെ ഫോക് ഗാനങ്ങളിൽ അദ്ദേഹം വിന്യസിച്ചിരുന്നുള്ളൂ. ആ സമ്പ്രദായത്തെ, സമീകരണങ്ങളെ, തിരുത്തിയെഴുതുകയായിരുന്നു ഇളയരാജ ഈ ഗാനത്തിലൂടെ. 

ഗാനരചനയും ആലാപനവും വോക്കൽ മെലഡിയുടെ പ്രയാണവും ഫോക് സ്വഭാവം വെളിവാക്കുമ്പോൾ നേർവിപരീതധ്രുവത്തിൽ അഭിരമിക്കുന്ന വാദ്യസംഗീതം തികച്ചും പാശ്ചാത്യമായ ശൈലികളെയാണ് ഉപജീവിക്കുന്നത്. ആ പരിചരണമാകട്ടെ, നമ്മെ ആനയിക്കുന്നത് ഫാന്റസിയുടെ ഉന്മാദലോകത്തേക്കും. ഈ ഗാനത്തിന്റെ മർമവും അതുതന്നെ. ഒരു തെരുക്കൂത്ത് കലാകാരന്റെ പ്രണയം ആവിഷ്കരിക്കുന്ന കഥാസന്ദർഭത്തെ സംഗീതത്തിലൂടെ ഫാന്റസിയുടെ പ്രതലങ്ങളിലേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു ഇളയരാജ. ഈ ഗാനത്തിന്റെ ആരംഭപാദം മുതൽ അന്ത്യം വരേക്കും ഫാന്റസിയുടെ നിറസാന്നിധ്യം ഉറപ്പു വരുത്തുന്നുണ്ട് അദ്ദേഹം. എന്നത്തെയുമെന്ന പോലെ അതിനു നിദാനമായിത്തീർന്നതാകട്ടെ, വയലിൻ-കോറസ്സ് ട്രാക്കുകളുടെ സമീകരണവും. അവ സംയുക്തമായി സൃഷ്ടിക്കുന്ന വൈകാരികപ്രപഞ്ചം ഈ ഗാനത്തിലുടനീളം നിറഞ്ഞു നിൽക്കുന്നുണ്ട്.

ADVERTISEMENT

ഒരേയൊരു കോറസ് ട്രാക്കിൽ നിന്നും ഉത്ഭവിക്കുന്ന ഈ ഗാനം പല്ലവിയുടെ അന്ത്യപാദത്തോടടുക്കുമ്പോഴേക്കും വയലിൻ, കോറസ്സ്, ബേസ് ഗിറ്റാർ, കീഫ്ളൂട്ട്, സിന്തറ്റിക് ടോണുകൾ തുടങ്ങിയ കൗണ്ടർ ട്രാക്കുകളുടെ അതിശയിപ്പിക്കുന്ന ഒരു സമാഗമമായിത്തീരുകയാണ് (ഒരു മേശപ്പൂ പതിയെ കത്തിപ്പടരുന്നതു പോലെ, ഒരു ചിത്രശലഭം ചിറകു വിടർത്തി പറന്നുയരുന്നതു പോലൊരു വൈകാരികാനുഭവം). പാശ്ചാത്യവാദ്യങ്ങൾ ഉപയോഗിക്കുന്നതിൽ യാതൊരു പിശുക്കും ഇളയരാജ പ്രകടിപ്പിച്ചിട്ടില്ല - റിഥം ട്രാക്കുകളുൾപ്പടെ വാദ്യസംഗീതത്തിന്റെ ഒരൊറ്റ ബാറിൽപ്പോലും തദ്ദേശീയവാദ്യങ്ങളുടെ സാന്നിധ്യമനുഭവപ്പെടുന്നില്ല എന്നത് വളരെ ശ്രദ്ധേയമാണ്.

ഇവിടെ മിശ്രണമെന്ന വിശേഷണം അനുയോജ്യമെന്നു കരുതുന്നില്ല. സമാഗമം സൃഷ്ടിക്കുന്ന ആനന്ദവും വിരുദ്ധശൈലീസഹവർതിത്വം തീർക്കുന്ന അതിശയവും ഈ ഗാനത്തെ അസാധാരണമായ ഒരു വൈകാരികാനുഭവമാക്കി മാറ്റുന്നുണ്ട്. പ്രണയവും കാല്പനികതയും വിഷാദവും (meloncholy), ഫാന്റസിയുമെല്ലാം കൂടിച്ചേർന്ന് ആസ്വാദകരെ അനിർവ്വചനീയമായ അനുഭൂതിതലങ്ങളിലേക്കാണ് കൂട്ടിക്കൊണ്ടു പോകുന്നത്. ഓരോ തവണ പെയ്തു തീരുമ്പോഴും ഒരു വിഷാദനൊമ്പരം ബാക്കി വയ്ക്കാതെ ഈ ഗാനത്തിന്റെ അന്തരീക്ഷത്തിൽ  നിന്നും പടിയിറങ്ങി വരിക സാധ്യമല്ല, അത്രമേൽ തീവ്രമാണ് ഈ ഗാനം പ്രസരിപ്പിക്കുന്ന വൈകാരികവികിരണങ്ങൾ!! ഇതിനു മുൻപോ ഇതിനു ശേഷമോ ഇതുപോലൊരു ഗാനം ഇളയരാജ ചിട്ടപ്പെടുത്തിയിട്ടില്ല.

എസ്.ജാനകിക്കു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതായിരുന്നു ഈ ഗാനത്തിന്റെ വോക്കൽ ട്രാക്കുകളെന്നു തോന്നിപ്പോകും. സ്വരസഞ്ചാരങ്ങളുടെ വൈകാരികസ്പന്ദനങ്ങൾ സർഗഭാവനകളിൽ പിറവികൊള്ളുന്ന നേരത്ത് മറ്റൊരു ഗായികയും ഇളയരാജയുടെ  മനസ്സിലേക്കു കടന്നു വന്നിരിക്കില്ല, ഉറപ്പ്. ഭാഷയുടെ വകഭേദങ്ങളാൽ സമൃദ്ധമായ, ഓരോ സ്വരാക്ഷരഗണങ്ങളിലും ഫോക് സംസ്കാരത്തെ ഓർമിപ്പിക്കുന്ന വോക്കൽ ട്രാക്കുകളുടെ മർമമറിഞ്ഞു ശബ്ദം നൽകുവാൻ, എസ്.ജാനകിക്കല്ലാതെ മറ്റേതു ഗായികയ്ക്കു കഴിയുമായിരുന്നു അക്കാലത്ത്?

ഇളയരാജയുടെ ആലാപനത്തെക്കുറിച്ച് എക്കാലവും ഭിന്നാഭിപ്രായങ്ങളുണ്ട്. ഈ പാട്ടിലെ അദ്ദേഹത്തിന്റെ ആലാപനവും കുറ്റമറ്റതായിരുന്നെന്നു പറയുക വയ്യ. അഭംഗി ദ്യുതിപ്പിക്കുന്ന ഇടങ്ങൾ ഈ ഗാനത്തിലും ചൂണ്ടിക്കാണിക്കുവാനുണ്ടാകും. പക്ഷേ ഇളയരാജയല്ലെങ്കിൽ പിന്നെ മറ്റാര്? ഫോക് സംഗീതത്തിന്റെ പരുക്കൻപ്രതലങ്ങളിലേക്കാഴ്ന്നിറങ്ങിച്ചെന്ന് ശബ്ദം നൽകുവാൻ കെൽപുള്ള മറ്റൊരു പുരുഷസ്വരത്തെ ഈ ഗാനത്തിൽ സങ്കല്പിക്കാനാകുന്നില്ല തന്നെ.

(“അവതാര”ത്തിനു ശേഷമുള്ള ഇളയരാജയുടെ ഫോക് ഗാനങ്ങളെ സസൂക്ഷ്മം കേൾക്കുകയോ വിലയിരുത്തുകയോ ചെയ്തിട്ടില്ല. കൃത്യമായൊരു ശൈലി പിന്നീടദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നില്ല എന്നു തന്നെയാണ് പ്രാഥമികാനുമാനം. എങ്കിൽപ്പോലും “പിതാമഹൻ” എന്ന ചിത്രത്തിലെ “ഇളംകാത്ത് വീസുതേ” എന്ന ഗാനം മേല്പറഞ്ഞ പാട്ടിന്റെ വീര്യം കുറഞ്ഞ ഒരു വകഭേദമാണെന്നു തോന്നിയിട്ടുണ്ട്).

“തെൻട്രൽ വന്ത് തീണ്ടുമ്പോത്" എന്ന ഗാനം ഇനിയൊരാവർത്തി കേട്ടു നോക്കൂ..  ഫോക് സംഗീതത്തിൽ അന്തർലീനമായ ഫാന്റസിയെ ഇതിലേറെ മനോഹരമായി ആവിഷ്കരിച്ച മറ്റൊരു ഗാനസൃഷ്ടിയുണ്ടോ?

English Summary:

Thendral Vanthu Theendum Pothu song special