താളം പിടിപ്പിക്കും പാട്ടുമായി ‘ഞാൻ കണ്ടതാ സാറേ’; ഏറ്റെടുത്ത് പ്രേക്ഷകർ
ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി വരുൺ.ജി.പണിക്കർ സംവിധാനം ചെയ്ത ‘ഞാൻ കണ്ടതാ സാറേ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ഒതുങ്ങി നിക്കെടാ’ എന്നു തുടങ്ങുന്ന പാട്ടിന് ആർജെ കാർത്തിക് ആണ് വരികൾ കുറിച്ചത്. മനു രമേശൻ ഈണമൊരുക്കിയ ഗാനം വിപിൻ സേവ്യറും വിനീത് കുമാറും ചേർന്നാലപിച്ചു. മനോരമ

ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി വരുൺ.ജി.പണിക്കർ സംവിധാനം ചെയ്ത ‘ഞാൻ കണ്ടതാ സാറേ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ഒതുങ്ങി നിക്കെടാ’ എന്നു തുടങ്ങുന്ന പാട്ടിന് ആർജെ കാർത്തിക് ആണ് വരികൾ കുറിച്ചത്. മനു രമേശൻ ഈണമൊരുക്കിയ ഗാനം വിപിൻ സേവ്യറും വിനീത് കുമാറും ചേർന്നാലപിച്ചു.
മനോരമ മ്യൂസിക് പുറത്തിറക്കിയ ഗാനം ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘അമ്പട ഞാനേ, ‘ഭൂമിയിൽ’ എന്നീ പാട്ടുകളും ആസ്വാദകശ്രദ്ധ നേടിയിരുന്നു.
പ്രിയദർശന്റെ സഹ സംവിധായകനായിരുന്ന വരുൺ.ജി.പണിക്കർ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ‘ഞാൻ കണ്ടതാ സാറേ’. ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസും ചേർന്നു ചിത്രം നിർമിച്ചിരിക്കുന്നു. ദീപു കരുണാകരനാണ് കോ-പ്രൊഡ്യൂസർ.
അനൂപ് മേനോൻ, ബൈജു സന്തോഷ്, മെറീനാ മൈക്കിൾ, സുധീർ കരമന, അബ്ദുൾ സമദ്, സാബുമോൻ, അർജുൻ നന്ദകുമാർ, ബിനോജ് കുളത്തൂർ ദീപു കരുണാകരൻ, സംവിധായകൻ - സുരേഷ് കൃഷ്ണ, അലൻസിയർ, ബിജു പപ്പൻ, ബാലാജി ശർമ, സന്തോഷ് ദാമോദരൻ, അജിത് ധന്വന്തിരി, മല്ലിക സുകുമാരൻ, പാർവതി അരുൺ, അഞ്ജനാ അപ്പുക്കുട്ടൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.