‘അമരന്‍’ ചിത്രം ബോക്‌സോഫീസില്‍ മുന്നൂറ് കോടി നേടിയതിന്റെയും റൗഡി ബേബി ഗാനം ബില്യനിലേറെ കാഴ്ചക്കാരെ നേടിയതിന്റെയും പോസ്റ്ററുകള്‍ പങ്കുവച്ച് വിമര്‍ശനവുമായി ഗായിക ചിന്മയി ശ്രീപദ. സിനിമയോ ഗാനമോ ഹിറ്റ് ആകുമ്പോള്‍ അതിന്റെ സക്‌സസ് പോസ്റ്ററുകളില്‍ കലാകാരികള്‍ക്ക് ഇടംകിട്ടാറില്ലെന്ന് ഗായിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അമരന്‍’ ചിത്രം ബോക്‌സോഫീസില്‍ മുന്നൂറ് കോടി നേടിയതിന്റെയും റൗഡി ബേബി ഗാനം ബില്യനിലേറെ കാഴ്ചക്കാരെ നേടിയതിന്റെയും പോസ്റ്ററുകള്‍ പങ്കുവച്ച് വിമര്‍ശനവുമായി ഗായിക ചിന്മയി ശ്രീപദ. സിനിമയോ ഗാനമോ ഹിറ്റ് ആകുമ്പോള്‍ അതിന്റെ സക്‌സസ് പോസ്റ്ററുകളില്‍ കലാകാരികള്‍ക്ക് ഇടംകിട്ടാറില്ലെന്ന് ഗായിക സമൂഹമാധ്യമങ്ങളിലൂടെ കുറ്റപ്പെടുത്തി. 

റൗഡി ബേബി എന്ന ഗാനത്തില്‍ ധനുഷിനൊപ്പം ചുവടുവെച്ച സായ് പല്ലവി തന്നെയാണ് അമരനിലെ നായികയും. എന്നാല്‍, ഇവ രണ്ടിന്റെയും സക്‌സസ് പോസ്റ്ററുകളില്‍ സായ് പല്ലവിയുടെ ചിത്രമില്ല. അമരന്റേതില്‍ നടന്‍ ശിവകാര്‍ത്തികേയന്റെ ചിത്രം മാത്രമാണുള്ളത്. റൗഡി ബേബിയുടെ പോസ്റ്ററില്‍ ഗിറ്റാറുമായി നില്‍ക്കുന്ന ധനുഷിനെ കാണാനാകും. റൗഡി ബേബി ഗാനം പാടിയ ഗായിക ധീയുടെ ചിത്രവും ബില്യൻ വ്യൂ പോസ്റ്ററിലില്ല.

ADVERTISEMENT

‘ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രതിഭാശാലികളില്‍ ഒരാളും ഏറെ ആരാധിക്കപ്പെടുന്നവരില്‍ ഒരാളുമായ കലാകാരിക്ക്, സക്‌സസ് പോസ്റ്ററില്‍ പുരുഷനൊപ്പം നില്‍ക്കാന്‍ ഇനിയും ഇടംകിട്ടിയിട്ടില്ല. റൗഡി ബേബി ഇത്രയധികമായി വിജയിച്ചത് ധീയുടെ ശബ്ദംകൊണ്ടുകൂടിയാണ്’, ചിന്മയി ശ്രീപദ എക്സ് ഹാൻഡിലിൽ കുറിച്ചു. 

ചിന്മയിയുടെ ട്വീറ്റ് ചുരുങ്ങിയ സമയത്തിനകം ചർച്ചയായി. നിരവധി പേരാണ് അഭിപ്രായപ്രകടനങ്ങളുമായി എത്തുന്നത്. റൗഡി ബേബി ഗാനത്തിന്റേതായി പ്രചരിക്കുന്ന പോസ്റ്റർ അണിയറപ്രവർത്തകർ ഒരുക്കിയതല്ലെന്നും മറിച്ച്, ആരാധകർ നിർമിച്ചതായിരിക്കാമെന്നും ഒരുകൂട്ടർ കുറിച്ചു. അമരൻ വമ്പൻ വിജയം നേടിയത് ശിവകാർത്തികേയന്റെ പ്രകടനമികവ് കൊണ്ടാണെന്നു വാദിക്കുന്നവരുമുണ്ട്. 

English Summary:

Sai Pallavi left out of success posters, singer Chinmayi Sripada reacts