എ.ആർ.റഹ്മാൻ–സൈറ ഭാനു വിവാഹമോചനവാർത്തയ്ക്കു പിന്നാലെ റഹ്മാന്റെ ബാൻഡ് അംഗം മോഹിനി ഡേയും ദാമ്പത്യബന്ധം അവസാനിപ്പിച്ചുവെന്ന വിവരം പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് ഈ രണ്ട് വിവാഹമോചനങ്ങളും തമ്മിൽ ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി അപവാദപ്രചാരണങ്ങൾ ശക്തമായി. സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ അതിരുവിട്ടതോടെ വിഷയത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എ.ആർ.റഹ്മാൻ–സൈറ ഭാനു വിവാഹമോചനവാർത്തയ്ക്കു പിന്നാലെ റഹ്മാന്റെ ബാൻഡ് അംഗം മോഹിനി ഡേയും ദാമ്പത്യബന്ധം അവസാനിപ്പിച്ചുവെന്ന വിവരം പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് ഈ രണ്ട് വിവാഹമോചനങ്ങളും തമ്മിൽ ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി അപവാദപ്രചാരണങ്ങൾ ശക്തമായി. സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ അതിരുവിട്ടതോടെ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മോഹിനി ഡേ. പ്രചരിക്കുന്നതെല്ലാം വെറും അഭ്യൂഹങ്ങളാണെന്നും തന്‍റെ സ്വകാര്യതയെ മാനിക്കണമെന്നും മോഹിനി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

‘അഭിമുഖമെടുക്കാനെന്നു പറഞ്ഞ് വലിയതോതിലുള്ള അഭ്യർഥനകളാണ് എനിക്ക് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ അതിന്റെ യഥാർഥ ഉദ്ദേശ്യമെന്താണെന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് അഭിമുഖങ്ങൾ തരില്ലെന്ന് എല്ലാവരോടും വളരെ ബഹുമാനപൂർവം പറഞ്ഞ് ഒഴിഞ്ഞു. ഇത്തരം കിംവദന്തികളുടെ എരിതീയിൽ എണ്ണയൊഴിക്കാൻ എനിക്ക് തീരെ താത്പര്യമില്ല. എന്റെ ഊർജം അഭ്യൂഹങ്ങളിൽ ചെലവിടാനുള്ളതല്ലെന്നാണു ഞാൻ വിശ്വസിക്കുന്നത്. ദയവായി എന്റെ സ്വകാര്യതയെ ബഹുമാനിക്കൂ’, മോഹിനി ഡേ പ്രതികരിച്ചു. 

ADVERTISEMENT

മോഹിനിയുടെ സമൂഹമാധ്യമ കുറിപ്പ് ഇതിനകം ചർച്ചയായിരിക്കുകയാണ്. നിരവധി പേര്‍ പിന്തുണയുമായി എത്തുന്നുണ്ട്. എ.ആർ.റഹ്മാനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അധിക്ഷേപ പരാമർശങ്ങളോടു രൂക്ഷമായി പ്രതികരിച്ച് മക്കളായ ഖദീജയും റഹീമയും അമീനും രംഗത്തെത്തിയിരുന്നു. മൂവരുടെയും പ്രതികരണം ചർച്ചയാകുന്നതിനിടെയാണ് മോഹിനിയുടെ പ്രതികരണക്കുറിപ്പും പുറത്തുവന്നത്.  

എ.ആർ.റഹ്മാനും സൈറ ഭാനുവും വിവാഹമോചിതരാകുന്നുവെന്ന് അഭിഭാഷക വന്ദനാ ഷാ ആണ് ഏതാനും ദിവസങ്ങൾക്കു മുൻപ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്. പിന്നാലെ, അത് അവരുടെ വ്യക്തിപരമായ പ്രശ്നമാണെന്നും സാഹചര്യം മനസ്സിലാക്കണമെന്നും സ്വകാര്യതയെ മാനിക്കണമെന്നും അഭ്യർഥിച്ച് മൂന്ന് മക്കളും രംഗത്തെത്തി. 1995ലാണ് എ.ആർ.റഹ്മാനും സൈറ ഭാനുവും വിവാഹിതരായത്. 29 വർഷം നീണ്ട ദാമ്പത്യബന്ധമാണ് ഇപ്പോൾ ഇരുവരും അവസാനിപ്പിച്ചിരിക്കുന്നത്. 

English Summary:

Mohini Dey on people linking her separation to AR Rahman-Saira Banu divorce