അവന്റെ രക്‌തത്തിൽ പിറന്ന കുരുന്നിനെയല്ലാതെ മറ്റെന്തു വരമാണ് അവൾ ചോദിച്ചുവാങ്ങുക? മലരൊളിയേ, മയങ്ങൂ നീ മാറിൽ...
മീര. മുംബൈ നഗരത്തിൽ അത്രയധികമൊന്നും അറിയപ്പെടാത്ത ഒരു ക്ലബ് ഡാൻസർ. മദ്യലഹരിയുടെ ഇരുളകങ്ങളിൽ നൃത്തച്ചുവടുവച്ച് ഉണ്ണാനും ഉടുക്കാനും വക തേടിയവൾ. സിനിമയിൽ നായികയാക്കാമെന്നു പറഞ്ഞു മോഹിപ്പിച്ച് ഏതെങ്കിലും ഹോട്ടൽ മുറിയിരുട്ടിലേക്കു വിളിച്ചുവരുത്തിയ വഷളന്മാർക്കിടയിൽ അവൾക്കു ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു.

മീര. മുംബൈ നഗരത്തിൽ അത്രയധികമൊന്നും അറിയപ്പെടാത്ത ഒരു ക്ലബ് ഡാൻസർ. മദ്യലഹരിയുടെ ഇരുളകങ്ങളിൽ നൃത്തച്ചുവടുവച്ച് ഉണ്ണാനും ഉടുക്കാനും വക തേടിയവൾ. സിനിമയിൽ നായികയാക്കാമെന്നു പറഞ്ഞു മോഹിപ്പിച്ച് ഏതെങ്കിലും ഹോട്ടൽ മുറിയിരുട്ടിലേക്കു വിളിച്ചുവരുത്തിയ വഷളന്മാർക്കിടയിൽ അവൾക്കു ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു. അപ്പോഴാണ് അവൾ അയാളെ കണ്ടുമുട്ടുന്നത്. ശ്യാം. ഒടുവിലത്തേതെന്നു കരുതിയ കാർയാത്രയിൽ വളയം പിടിച്ച ആ ടാക്‌സി ഡ്രൈവർ പിന്നീടങ്ങോട്ട് അവളുടെ പ്രാണന്റെ കൂടി സഹയാത്രികനായിത്തീരുകയായിരുന്നു...
പക്ഷേ ചില സഹയാത്രികർ വളരെ പെട്ടെന്ന് നമ്മെ ഒറ്റയ്‌ക്കാക്കും. അപ്രതീക്ഷിതമായി വന്നുപെട്ട വാഹനാപകടത്തിൽ മസ്‌തിഷ്‌കമരണം സംഭവിച്ച ശ്യാമിന്റെ മരണക്കിടക്കയ്‌ക്കു കൂട്ടിരിക്കുമ്പോൾ മീര ഏറ്റവുമധികം ഭയപ്പെട്ടതും സങ്കടപ്പെട്ടതും ആ ഒറ്റപ്പെടലോർത്തു തന്നെയാകണം. ഒറ്റയ്‌ക്കൊറ്റയ്‌ക്കിനിയങ്ങോട്ടു പുലർന്നിരുളുന്ന രാപ്പകലുകളിൽ അവൾക്കു കൂട്ടിരിക്കാൻ ശ്യാമിന്റെ രക്‌തത്തിൽ പിറന്ന ഒരു കുരുന്നിനെയല്ലാതെ മറ്റെന്തു വരമാണ് അവൾ ചോദിച്ചുവാങ്ങുക!
ആ തനിച്ചാകലിൽനിന്നാണ് അവളുടെ പെൺമനസ്സ് അമ്മയാകാനുള്ള കാത്തിരിപ്പ് തുടങ്ങുന്നത്. അവന്റെ ഓർമകളെ ചേർത്തണയ്‌ക്കുമ്പോഴൊക്കെ അവന്റെ കുഞ്ഞിനു പകുത്തുനൽകാൻ കരുതി വച്ച വാൽസല്യക്കടലിരമ്പം കേൾക്കാമായിരുന്നു അവളുടെ ഉള്ളിൽ. അതുകൊണ്ടായിരുന്നു അവളുടെ കെട്ടിപ്പുണരലിന് ഇത്ര പ്രണയക്കൂടുതൽ, ചുണ്ടുകൾക്ക് ഇത്ര ചുംബനക്കൂടുതൽ.
ഏതാനും നാളുകളുടെ മാത്രം ആയുസ്സുണ്ടായിരുന്ന ഒരു പ്രണയത്തിന്റെ ജീവശേഷിപ്പാണ് ഇന്നവളുടെ നിറവയറിൽ കാലിട്ടടിക്കുന്നത്. എത്ര വാൽസല്യക്കൈ കൊണ്ടു പുണർന്നാലും എത്ര ചുണ്ടുമ്മകളിൽ അമ്മിഞ്ഞ കിനിഞ്ഞാലും എത്ര നെഞ്ചോടു ചേർത്തുകൊഞ്ചിച്ചുറക്കിയാലും അവൾക്കു മതിയാകില്ല. ഇനി അവനില്ലാകാലത്തേക്കു കൂടി അവൾക്കു കൂട്ടിരിക്കട്ടെ ആ പിഞ്ചുപൈതൽ.... വിധിവിലക്കുകൾക്കപ്പുറം രണ്ടനുരാഗികളെ ഒരുമിപ്പിച്ച പ്രണയത്തിന്റെയും, വഴിയിലൊറ്റയ്‌ക്കാക്കി പിരിഞ്ഞുപോകില്ലെന്നു പരസ്‌പരം നൽകിയ വാക്കിന്റെയും ഓർമപ്പെടുത്തൽകൂടിയല്ലേ ആ കുഞ്ഞുപാൽപുഞ്ചിരി.
ഗാനം: മലരൊളിയേ...
ചിത്രം: കളിമണ്ണ്
രചന: ഒഎൻവി കുറുപ്പ്
ആലാപനം: മൃദുല വാരിയർ, സുദീപ് കുമാർ
മലരൊളിയേ മന്ദാരമലരേ
മഞ്ചാടിമണിയേ ചാഞ്ചാടുമഴകേ
പുതുമലരേ പുന്നാര മലരേ
എന്നോമൽ കണിയേ എൻ കുഞ്ഞുമലരേ
ലാലീലാലീലാ.. ലാലീലാലീലെലോ...
ലാലീലാലീലാ.. ലാലീലാലീലെലോ...
നീലാമ്പൽ വിരിയും നീർച്ചോലക്കുളിരിൽ
നീന്തും നീയാരോ സ്വർണമീനോ..
അമ്മക്കുരുവി ചൊല്ലും ഓരായിരം
കുഞ്ഞിക്കഥകളുടെ തേൻകൂടിതാ
എൻ ഓമനേ...
ഒരു കുഞ്ഞുറുമ്പു മഴ നനയവേ
വെൺപിറാവു കുട നീർത്തിയോ
ചിറകുമുറ്റാ പൈങ്കിളീ ചെറുകിളിക്കൂടാണു ഞാൻ
കടൽക്കാറ്റേ വാ കുളിരേ...
വിണ്ണിൻ നെറുകയിലെ സിന്ദൂരമായ്
എന്നെ തഴുകുമൊരു പുൽസൂര്യനോ
എൻ ഓമന...
കരളിൽ പകർന്ന തിരുമധുരമേ
കൈക്കുടന്ന ഇതിലണയൂ നീ
നിറനിലാവായ് രാത്രി തൻ
മുലചുരന്നോരൻപിതാ
നിലാപ്പാലാഴി കുളിർ തൂകി....