ദേവരയിലെ ചുട്ടമല്ലെയുടെ റെക്കോർഡുകൾ പഴങ്കഥ; റീലുകൾ ഇനി ഗെയിം ചെയ്ഞ്ചർ ഭരിക്കും
രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ഗെയിം ചെയ്ഞ്ചറിലെ പുതിയ ഗാനമെത്തി. തമൻ.എസ് സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനം ശ്രേയാ ഘോഷാലും കാർത്തികും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. രാം ചരണും കിയാര അദ്വാനിയുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ശങ്കറിന്റെ സിഗ്നേച്ചർ ശൈലിയിലുള്ള ബ്രഹ്മാണ്ഡ ദൃശ്യങ്ങളാണ് പാട്ടിന്റെ ആകർഷണം.

റിലീസായി ആദ്യ മണിക്കൂറിൽ തന്നെ ട്രെൻഡിങ്ങിൽ ഇടം നേടിയ ഗാനം ആരാധകർക്കിടയിൽ ചർച്ചയായി. 11 മില്യണിലധികം പേരാണ് ഈ ഗാനത്തിന്റെ തെലുങ്കു പതിപ്പ് ഇതിനോടകം യുട്യൂബിൽ മാത്രം കണ്ടത്. ജൂനിയർ എൻടിആറിന്റെ ദേവരയിലെ ‘ചുട്ടമല്ലെ’ എന്ന ഗാനത്തെ കടത്തിവെട്ടുന്ന ഗാനമാണ് ഗെയിം ചെയ്ഞ്ചറിലെ ‘നാ നാ ഹെയ്‍രാനാ’ എന്നാണ് ആരാധക പക്ഷം. സംഗീതസംവിധായകൻ തമനു വേണ്ടി ആലപിച്ച ഗാനങ്ങളിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനമാണിതെന്ന് ഗായിക ശ്രേയാ ഘോഷാൽ പ്രതികരിച്ചു. ‘ഈ വർഷത്തെ ഏറ്റവും മികച്ച മെലഡി’ എന്ന ആമുഖത്തോടെയാണ് അണിയറപ്രവർത്തകർ ഗാനം പുറത്തുവിട്ടിരിക്കുന്നത്.
കാർത്തിക് സുബ്ബരാജിന്റെ കഥയിൽ ഷങ്കർ സംവിധാനം ചെയ്യുന്ന 'ഗെയിം ചെയ്ഞ്ചർ' പൊളിറ്റിക്കൽ ആക്‌ഷൻ ത്രില്ലർ ചിത്രമാണ്. ചിത്രത്തിൽ രാം ചരൺ രണ്ട് വേഷങ്ങളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. രാം ചരണും കിയാര അദ്വാനിയും ഒരുമിക്കുന്ന ചിത്രത്തിൽ അഞ്ജലി, എസ്‌ജെ സൂര്യ, ജയറാം, നവീൻ ചന്ദ്ര, നാസർ, ശ്രീകാന്ത്, സുനിൽ, സമുദ്രക്കനി, രഘു ബാബു അടക്കമുളള താരങ്ങളും അണിനിരക്കുന്നു.