‘എനിക്കൊന്നും കാണാനാകുന്നില്ല’; അണുബാധയെത്തുടർന്ന് കാഴ്ച നഷ്ടമായെന്ന് ഗായകൻ
ഗുരുതരമായ അണുബാധയെത്തുടർന്ന് തനിക്കു കാഴ്ച നഷ്ടമായെന്നു വെളിപ്പെടുത്തി വിഖ്യാത ഗായകൻ എൽട്ടൺ ജോണ്‍. ലണ്ടനിലെ വെസ്റ്റ് എൻഡിൽ നടന്ന ‘ദ് ഡെവിൾ വെയേഴ്സ് പ്രാഡ’ എന്ന സംഗീത പരിപാടിയുടെ ഉദ്ഘാടനവേളയിൽ വച്ചാണ് ആരോഗ്യപ്രശ്നത്തെക്കുറിച്ച് ഗായകൻ തുറന്നുപറഞ്ഞത്. ‘നിർഭാഗ്യവശാൽ എന്റെ വലതു കണ്ണിന്റെ കാഴ്ച

ഗുരുതരമായ അണുബാധയെത്തുടർന്ന് തനിക്കു കാഴ്ച നഷ്ടമായെന്നു വെളിപ്പെടുത്തി വിഖ്യാത ഗായകൻ എൽട്ടൺ ജോണ്‍. ലണ്ടനിലെ വെസ്റ്റ് എൻഡിൽ നടന്ന ‘ദ് ഡെവിൾ വെയേഴ്സ് പ്രാഡ’ എന്ന സംഗീത പരിപാടിയുടെ ഉദ്ഘാടനവേളയിൽ വച്ചാണ് ആരോഗ്യപ്രശ്നത്തെക്കുറിച്ച് ഗായകൻ തുറന്നുപറഞ്ഞത്.
‘നിർഭാഗ്യവശാൽ എന്റെ വലതു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. ജൂലൈയിലാണ് അണുബാധയുണ്ടായത്. നാലു മാസമാസമായി വലത് കണ്ണിൽ ഇരുട്ട് മാത്രമേയുള്ളു. ഇടത് കണ്ണിനും പല പ്രശ്നങ്ങളുമുണ്ട്. സ്റ്റുഡിയോയിൽ പോയി റെക്കോർഡിങ് കാണാൻ കഴിയില്ല, വരികൾ വായിക്കാനാവുന്നില്ല, യാതൊന്നും കാണാൻ കഴിയുന്നില്ല’, വേദനയോടെ എൽട്ടൺ ജോണ്‍ പറഞ്ഞു.
ബ്രിട്ടിഷ് ഗായകനും ഗാനരചയിതാവും സംഗീതസംവിധായകനും പിയാനിസ്റ്റുമാണ് 77കാരനായ എൽട്ടൺ ജോൺ. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ അദ്ദേഹം അനവധി ആൽബങ്ങൾ വിറ്റഴിക്കുകയും പുരസ്കാരങ്ങൾ വാരിക്കൂട്ടുകയും ചെയ്തു. ഗാനരചയിതാവ് ബേണി ടൗപിനുമായുള്ള ജോണിന്റെ ഗാനരചനാ പങ്കാളിത്തം ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഒന്നാണ്.