രാജസേനൻ സംവിധാനം ചെയ്ത ‘മേലേപ്പറമ്പിൽ ആൺവീട്’ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് പാട്ടിന്റെ റീമേക്ക് പതിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ദിവ്യ ശ്യാം, ഷൺമുഖദാസ് എന്നിവരാണ് മനം കവരും വിഡിയോയുമായി എത്തിയിരിക്കുന്നത്. ചിത്രത്തിലെ പ്രണയപ്പാട്ടായ ‘വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും ഉള്ളിന്നുള്ളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജസേനൻ സംവിധാനം ചെയ്ത ‘മേലേപ്പറമ്പിൽ ആൺവീട്’ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് പാട്ടിന്റെ റീമേക്ക് പതിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ദിവ്യ ശ്യാം, ഷൺമുഖദാസ് എന്നിവരാണ് മനം കവരും വിഡിയോയുമായി എത്തിയിരിക്കുന്നത്. ചിത്രത്തിലെ പ്രണയപ്പാട്ടായ ‘വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും ഉള്ളിന്നുള്ളിൽ താലോലം താളം തേടും’ ഇരുവരും അതിസുന്ദരമായി പുനരാവിഷ്കരിച്ചു. 

ഗാനരംഗത്തിലെ ജയറാമിന്റെയും ശോഭനയുടെയും ‘പ്രണയം’ മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കാൻ ദിവ്യയ്ക്കും ഷൺമുഖദാസിനും സാധിച്ചു. ചിത്രത്തിലെ ശോഭനയുടെ തമിഴ് ലുക്ക് അതേപടി പകർത്താൻ ദിവ്യയ്ക്കു സാധിച്ചു എന്നുവേണം പറയാൻ. ജയറാമിന്റെ ലുക്ക് ഷൺമുഖ ദാസും അനുകരിച്ചു. മേലേപ്പറമ്പിൽ ആൺവീടിനു വേണ്ടി ഗിരീഷ് പുത്തഞ്ചേരി വരികൾ കുറിച്ച ഗാനമാണ് ‘വെള്ളിത്തിങ്കൾ പൂങ്കിണ്ണം’. ജോൺസൺ മാസ്റ്റർ ഈണമൊരുക്കിയ ഗാനം കെ.ജെ.യേശുദാസും മിൻമിനിയും ചേർന്നാലപിച്ചു. 

ADVERTISEMENT

ദിവ്യയും ഷൺമുഖദാസും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയത്തിനകമാണ് ശ്രദ്ധേയമായത്. നിരവധി പേർ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. സിനിമ കണ്ട് ഇറങ്ങി വരുന്ന അതേ ഫീൽ ആണ് ഈ വിഡിയോ കണ്ടപ്പോൾ കിട്ടിയതെന്നു പ്രേക്ഷകരിൽ ചിലർ കുറിക്കുന്നു. ഇനിയും ഇത്തരം റീമേക്കുകൾ പ്രതീക്ഷിക്കുന്നുവെന്നാണ് വേറെ ചിലരുടെ കമന്റുകൾ. 

ദാസേട്ടൻ കോഴിക്കോട് എന്ന പേരിലാണ് ഷൺമുഖദാസിന്റെ ഇൻസ്റ്റഗ്രാം പേജ്. വ്യത്യസ്ത വിഡിയോകളുമായി സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ അദ്ദേഹത്തിനു നിരവധി ആരാധകരുമുണ്ട്. ഈ വർഷത്തെ മിസ്സിസ് കേരള ഫസ്റ്റ് റണ്ണറപ്പ് ആയ ദിവ്യയും സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിതയാണ്. 

English Summary:

Vellithinkal Poonkinnam song remake