ഇരുട്ടത്തു കൺതുറന്നിരിക്കാൻ അവൾക്ക് ഇപ്പോഴും പേടിയായിരിക്കണം. വെളിച്ചത്തു കണ്ണടച്ചിരിക്കാനും. മുന്നിൽ ഒരേയൊരു കാഴ്‌ച മാത്രം. പ്രണയത്തിന്റെ പൂവസന്തങ്ങളെല്ലാം കൊഴിഞ്ഞ് ഒരു പാവം പെൺകുട്ടി. അവളുടെ ‘മിഴി രണ്ടി’ലുമുണ്ടായിരുന്നു പെയ്‌തു തുടങ്ങാനറിയാത്തൊരു പ്രണയമഴയുടെ തോരാമൗനം... ഭദ്രേ... അവളെയങ്ങനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുട്ടത്തു കൺതുറന്നിരിക്കാൻ അവൾക്ക് ഇപ്പോഴും പേടിയായിരിക്കണം. വെളിച്ചത്തു കണ്ണടച്ചിരിക്കാനും. മുന്നിൽ ഒരേയൊരു കാഴ്‌ച മാത്രം.  പ്രണയത്തിന്റെ പൂവസന്തങ്ങളെല്ലാം കൊഴിഞ്ഞ് ഒരു പാവം പെൺകുട്ടി. അവളുടെ ‘മിഴി രണ്ടി’ലുമുണ്ടായിരുന്നു പെയ്‌തു തുടങ്ങാനറിയാത്തൊരു പ്രണയമഴയുടെ തോരാമൗനം...

ഭദ്രേ... അവളെയങ്ങനെ വിളിച്ചിരുന്ന പലരിൽ ഒരാൾ മാത്രം ഇന്നില്ല. എത്ര നെഞ്ചോടു ചേർത്തായിരുന്നു ആ വിളിയൊച്ചയെന്ന് കാതോർക്കാതെ തന്നെ അവൾക്കറിയാം. ഇരുട്ടത്തു വന്നു വീണ്ടും വീണ്ടും കൊതിപ്പിക്കുന്ന ആ വിളിയൊച്ചയുടെ മധുരം അവൾക്കു കാതിൽ നുണയാം. പക്ഷേ.. എവിടെ? എവിടെയെന്നറിയാത്തൊരിടത്തു നിന്ന് അവളുടെ പേരു വിളിച്ച് എന്തിനാണയാൾ മറഞ്ഞു നിൽക്കുന്നത്. കറുത്ത ഫ്രെയിമിനുള്ളിലെ കണ്ണടച്ചില്ലുകൾക്കുള്ളിലൂടെ ഇപ്പോഴും എപ്പോഴും അയാൾ അവളെ തന്നെ നോക്കിയിരിക്കുന്നതുപോലെ.

ADVERTISEMENT

മുമ്പൊക്കെ ആ കണ്ണടനോട്ടങ്ങൾക്കു മറുനോട്ടമെറിയുന്നത് അവൾക്കൊരു കുസൃതിയായിരുന്നു. ആശുപത്രി വാർഡിലൂടെ മരുന്നും കുത്തിവയ്‌പുകളുമായി നടക്കുമ്പോഴും കൂടെനടക്കുന്ന ഡോക്‌ടറുടെ കണ്ണടക്കണ്ണുകൾ തൊട്ടുരുമ്മിവിളിക്കുന്നത് അവൾക്കറിയാമായിരുന്നു. അപ്പോഴൊന്നും കണ്ട ഭാവം കാട്ടിയില്ല. പിന്നെപ്പിന്നെ എപ്പോഴാണ് അവൾ ആ നോട്ടങ്ങൾക്കു വേണ്ടി കാത്തിരിക്കാൻ തുടങ്ങിയത്. നഴ്‌സിന്റെ മുഷിവിലും ചുളിവിലുമല്ലാതെ അവളെ അയാൾ കണ്ടിരിക്കാനിടയില്ല. എന്നിട്ടും ഓരോ ദിവസവും അയാൾ പറയുമായിരുന്നു, ഭദ്ര ഇന്നു കൂടുതൽ സുന്ദരിയായിരിക്കുന്നുവെന്ന്. പതിവു പ്രണയത്തിന്റെ ആഘോഷമധുരങ്ങളൊന്നും അവർക്കിടയിലുണ്ടായിരുന്നതേയില്ല. അങ്ങനെ എല്ലാം മറന്നു പ്രണയിക്കാനും പ്രണയിക്കപ്പെടാനുമൊന്നും കഴിയുമായിരുന്നില്ല ഭദ്രയ്ക്ക്. വീട്ടിനുള്ളിലെ ഇത്തിരിവട്ടത്തിലേക്ക് അവളെ തളച്ചിടുന്ന കടപ്പാടുകൾ വിട്ട് പ്രണയം പറഞ്ഞവന്റെ കൂടെ ഇറങ്ങിപ്പോകാനുള്ള ധൈര്യവും അവൾക്കില്ലാെതേ പോയി. അതുകൊണ്ടാണ്, ഡോക്‌ടറുടെ പ്രണയത്തോടു മറുപടി മൂളാതെ മൗനം പൂണ്ടത്. ഒടുക്കം, പൊട്ടുവീണൊരു കണ്ണടച്ചില്ലു മാത്രമവശേഷിപ്പിച്ച് ആ പാവം എന്നെന്നേയ്‌ക്കുമായ് വിട്ടുപോകുംവരെ ആ കണ്ണുകളിലെ പ്രണയമഴവില്ല് അവൾ കാണാതെ പോയത്. 

ഇഷ്‌ടമാണെന്ന് ഒരിക്കലെങ്കിലും ഭദ്രേ നിനക്ക് ഉള്ളു തുറന്നു പറയാമായിരുന്നില്ലേ? കാത്തിരിക്കണമെന്നൊരു വാക്കെങ്കിലും നിനക്ക് നൽകാമായിരുന്നില്ലേ? നീയാണ്, നീ മാത്രമാണ് അയാളുടെ ലോകമെന്ന്, അയാളുടെ പ്രാണനും പ്രണയവുമെന്ന് നിനക്ക് ഓർക്കാമായിരുന്നില്ലേ? വഴിതെറ്റിവന്നൊരാളെ പറഞ്ഞയയ്‌ക്കുന്നപോലെ നീയെന്തിനാണ് ഭദ്രേ അയാളെ മരണത്തിലേക്കു യാത്രയാക്കിയത്... 

ഗാനം: വാർമഴവില്ലേ

ചിത്രം: മിഴി രണ്ടിലും

ADVERTISEMENT

രചന: വയലാർ ശരത് ചന്ദ്ര വർമ

സംഗീതം: രവീന്ദ്രൻ

ആലാപനം: കെ.എസ്.ചിത്ര

വാർമഴവില്ലേ ഏഴഴകെല്ലാം

ADVERTISEMENT

നീലാംബരത്തിൽ മാഞ്ഞുവല്ലേ

നിരാലംബയായി നീ മാറിയില്ലേ?

ചൈതന്യമായ് നിന്ന സൂര്യനോ

ദൂരെ ദൂരെ പോവുകയോ?

ദേവ കരാംഗുലി ലതകൾ എഴുതും കവിതേ

വ്യോമ സുരാംഗന മുടിയിൽ ചൂടും മലരേ

നിമിഷമോരോന്നായ് കൊഴിയുന്ന നേരം

നിമിഷമോരോന്നായ് കൊഴിയുന്ന നേരം

വിളറും മുഖമോ അകലേ

ശ്യാമള സുന്ദര മിഴികൾ നിറയും അഴകേ

ദേവി വസുന്ധര നിനവിൽ നിനയും കുളിരേ

പകൽ അകലുമ്പോൾ അറിയുന്നുവോ നീ

പകൽ അകലുമ്പോൾ അറിയുന്നുവോ നീ

വിരഹം വിധിയായ് അരികേ...

English Summary:

Varmazhaville song from the movie Mizhi Randilum