മോഹൻലാലിന് ശബ്ദമാകാൻ വീണ്ടും എം.ജി ശ്രീകുമാർ; ഇതൊരു ബഹുമതിയെന്ന് ജേക്സ് ബിജോയ്
മോഹൻലാലിനെ നായകനാക്കി തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ എന്ന ചിത്രത്തിൽ താരത്തിനു വേണ്ടി ഗാനം ആലപിച്ച് എം.ജി ശ്രീകുമാർ. സംഗീതസംവിധായകൻ ജേക്സ് ബിജോയി ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഒരു ഇടവേളയ്ക്കു ശേഷം ആരാധകരുടെ പ്രിയ ജോഡികളായ മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ഈ ചിത്രം മലയാളികളുടെ മറ്റൊരു പ്രിയ കോംബോ കൂടെ പ്രേക്ഷകർക്കു സമ്മാനിക്കുകയാണ്. മോഹൻലാലിനായി എം.ജി ശ്രീകുമാർ ആലപിച്ച അനേകം ഹിറ്റ് ഗാനങ്ങൾക്കൊപ്പം ചേർത്തു വയ്ക്കാൻ പറ്റുന്ന ട്രാക്കിന്റെ അണിയറയിലാണെന്ന് ജേക്സ് ബിജോയ് അറിയിച്ചു.

ജേക്സിന്റെ വാക്കുകൾ: "വരാനിരിക്കുന്ന ലാലേട്ടൻ നായകനായ ‘തുടരും’ എന്ന ചിത്രത്തിനായി എംജി ശ്രീകുമാർ സാറുമായി സഹകരിക്കുക എന്നത് ശരിക്കും ഒരു സ്വപ്ന സാക്ഷാത്കാരമാണ്. അദ്ദേഹത്തിന്റെ ശബ്ദം മലയാള സിനിമയുടെ തലമുറകളെ നിർവചിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ലാലേട്ടനൊപ്പം, കാലാതീതമായ മാന്ത്രികത സൃഷ്ടിച്ചു. ഇപ്പോൾ ഈ പൈതൃകത്തിന്റെ ഭാഗമാകുന്നത്, ഈ ഇതിഹാസ ജോഡിക്ക് വേണ്ടി ഒരു മ്യൂസിക് ട്രാക്ക് കൂടി ഒരുക്കുന്നത് ഒരു ബഹുമതിയും അനുഗ്രഹവുമാണ്. സ്പെഷൽ ഐറ്റത്തിനായി കാത്തിരിക്കൂ. ഇത് നേരെ ഹൃദയത്തിൽ നിന്നുള്ള ലളിതമായ ഒന്നാണ്. തരുൺ മൂർത്തിക്കും രജപുത്ര വിഷ്വൽ മീഡയയ്ക്കും നന്ദി."
എം.ജി ശ്രീകുമാറിന് ഒപ്പമുള്ള സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രങ്ങളും ജേക്സ് ബിജോയ് പങ്കുവച്ചു. ഒരു കൂട്ടം കൊച്ചു ഗായകരും എം.ജി ശ്രീകുമാറിന് ഒപ്പം ഈ ട്രാക്കിന്റെ ഭാഗമാകുന്നുണ്ട്.
മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.