‘വിവാഹമോചനം മനസ്സ് തകർത്തു, ഇടവേളയെടുക്കാൻ റഹ്മാൻ’; വാർത്തകളോടു പ്രതികരിച്ച് മക്കൾ
സൈറ ഭാനുവുമായുള്ള വിവാഹമോചനത്തിനു പിന്നാലെ എ.ആർ.റഹ്മാൻ പാട്ടിൽ നിന്നും ഇടവേളയെടുക്കുകയാണെന്ന അഭ്യൂഹങ്ങളെ തള്ളി മക്കളായ ഖദീജയും അമീനും. അതൊക്കെ വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും അത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഇരുവരും സമൂഹമാധ്യമങ്ങളിൽ കുറിച്ചു. റഹ്മാൻ പാട്ടിൽ നിന്നും വിട്ടു നിൽക്കുന്നുവെന്ന

സൈറ ഭാനുവുമായുള്ള വിവാഹമോചനത്തിനു പിന്നാലെ എ.ആർ.റഹ്മാൻ പാട്ടിൽ നിന്നും ഇടവേളയെടുക്കുകയാണെന്ന അഭ്യൂഹങ്ങളെ തള്ളി മക്കളായ ഖദീജയും അമീനും. അതൊക്കെ വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും അത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഇരുവരും സമൂഹമാധ്യമങ്ങളിൽ കുറിച്ചു. റഹ്മാൻ പാട്ടിൽ നിന്നും വിട്ടു നിൽക്കുന്നുവെന്ന തരത്തിൽ പ്രചരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കിട്ടുകൊണ്ടാണ് അമീന്റെ പ്രതികരണം. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഖദീജയും അഭ്യർഥിച്ചു.
സൈറ ഭാനുവുമായി പിരിഞ്ഞതോടെ സംഗീതരംഗത്ത് നിന്ന് റഹ്മാൻ ഒരു വര്‍ഷം ഇടവേളയെടുക്കുകയാണെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. വിവാഹമോചനം റഹ്മാനെ തളർത്തിക്കളഞ്ഞെന്നും ഒരു വര്‍ഷത്തേക്ക് വിശ്രമത്തിലായിരിക്കുമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേത്തുടർന്ന് പല ചർച്ചകളും ഉടലെടുത്തതോടെയാണ് പ്രതികരണവുമായി മക്കൾ രംഗത്തു വന്നത്.
നവംബർ അവസാന വാരത്തോടെയാണ് എ.ആർ.റഹ്മാനും സൈറ ഭാനുവും വിവാഹമോചിതരാകുന്നുവെന്ന വിവരം പുറത്തുവന്നത്. പിന്നാലെ, അത് അവരുടെ വ്യക്തിപരമായ പ്രശ്നമാണെന്നും സാഹചര്യം മനസ്സിലാക്കണമെന്നും സ്വകാര്യതയെ മാനിക്കണമെന്നും അഭ്യർഥിച്ച് മൂന്ന് മക്കളും രംഗത്തെത്തിയിരുന്നു. 29 വർഷം നീണ്ട ദാമ്പത്യ ബന്ധമാണ് റഹ്മാനും സൈറയും അവസാനിപ്പിച്ചിരിക്കുന്നത്.